ഗൗരിയുടെ ഫോട്ടോ എടുക്കാന്‍ കഴിയാത്തത് കൊണ്ട് തന്റെ കരിയര്‍ തന്നെ വേണ്ടെന്ന് വെച്ച ആരാധിക

ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്ത പൗര്‍ണമി തിങ്കള്‍ എന്ന പാരമ്പരയില്‍ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ഗൗരി കൃഷ്ണന്‍. ഒറ്റ പരമ്പരയില്‍ കൂടി തന്നെ ഗൗരി നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയത്. പരമ്പര അവസാനിച്ചു എങ്കിലും ഇന്നും ഗൗരി അറിയപ്പെടുന്നത് പൗര്‍ണമി എന്നാണ്. തന്റെ വിശേഷങ്ങള്‍ എല്ലാം ഗൗരി ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരിയുടെ വിശേഷങ്ങള്‍ എല്ലാം ഞൊടിയിടയില്‍ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഗൗരി പങ്കുവെച്ച ഒരു സന്തോഷം ആണ് ആരാധകരുടെ ശ്രദ്ധനേടിയിരിക്കുന്നത്.

ആരാധികയുടെ ആഗ്രഹം നിറവേറ്റിയതിനെ കുറിച്ച് ഗൗരി പറഞ്ഞത് ഇങ്ങനെ ആണ്. ഒരിക്കല്‍ ഏതോ ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന ഒരു കമന്റ് ആണ് ആദ്യമായിട്ട് എന്റെ ശ്രദ്ധയില്‍ പെട്ടത്. ചേച്ചി എന്റെ ഏറ്റോം വല്യ ആഗ്രഹം ചേച്ചിയെ നേരിട്ടു കണ്ട് എന്റെ കാമറയില്‍ ഫോട്ടോസ് എടുക്കണം എന്നാണ്. എന്ന് വെറുതെ പറഞ്ഞ ഒരു ആഗ്രഹം ആയിട്ടെ അന്ന് എനിക്ക് തോന്നിയുള്ളു. അത് കൊണ്ട് തന്നെ ഞാന്‍ അതിനു വലിയ പ്രാധാന്യവും നല്‍കിയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആര്യ എനിക്ക് അയച്ച ഒരു മെസ്സേജ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. അടുത്തിടെ ആര്യയ്ക്ക് ആര്യയുടെ കരിയര്‍ തുടങ്ങാന്‍ ഒരു അവസരം ലഭിച്ചിരുന്നു.

എന്നാല്‍ അപ്പോള്‍ ആര്യ എനിക്ക് അയച്ച മെസ്സേജ് എന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് ആ അവസരം വേണ്ടാന്നു വെക്കാന്‍ തീരുമാനിക്കുന്നു എന്നുമാണ്. അത് കേട്ടപ്പോള്‍ ഉള്ളില്‍ എവിടേയോ ഒരു വിങ്ങല്‍ ആണ് ഉണ്ടായത്. ഞാന്‍ എന്റെ എല്ലാ തിരക്കും മാറ്റി വെച്ച് ഞാന്‍ ആര്യയ്ക്ക് വേണ്ടി കുറച്ച് സമയം മാറ്റി വെയ്ക്കുകായിരുന്നു. അപ്പോള്‍ ഉള്ള ആര്യയുടെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നു. ആര്യ ചെയ്ത എന്റെ കൊറച്ച് ആര്‍ട്ട് വര്‍ക്ക്‌സ് എനിക്ക് സമ്മാനിച്ചു.

ഒപ്പം കൊറേ നല്ല ഫോട്ടോസും എന്നുമാണ് ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഗൗരി കുറിച്ചത്. നിരവധി പേരാണ് ഗൗരിയുടെ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ആരാധിക ആയ ആര്യയ്ക്ക് ഒപ്പമുള്ള സെല്‍ഫിയും ഗൗരി പങ്കുവെച്ചിട്ടുണ്ട്.