നിരവധി ആരാധകർ ഉള്ള നായക നടൻ ആണ് പ്രഭാസ്. ബാഹുബലിയിൽ നായകനായി എത്തിയതോടെ ആണ് പ്രഭാസിന്റെ താരമൂല്യം വർധിച്ചത്. ഒരു പക്ഷെ പ്രഭാസിന് ബാഹുബലിക്ക് ശേഷം ആണ് പാൻ ഇന്ത്യൻ റീച് കിട്ടിയത് എന്ന് തന്നെ പറയാം. കോടി കണക്കിന് ആരാധകർ ആണ് പ്രഭാസിന് ഇന്ന് ഉള്ളത്. എന്നാൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ബാഹുബലിക്ക് ശേഷം പ്രഭാസിന് വേണ്ടത്ര ശ്രദ്ധ നേടുന്ന തരത്തിൽ ഉള്ള കഥാപാത്രം ലഭിച്ചില്ല എന്നതാണ് സത്യം. അതിനു ശേഷം ഓരോ പ്രഭാസ് ചിത്രം ഇറങ്ങുമ്പോഴും പ്രഭാസ് ആരാധകർ നിരാശപ്പെടുക ആയിരുന്നു.
ഇപ്പോൾ പ്രഭാസിന്റെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഹിരൺ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സത്യം പറഞ്ഞാൽ പ്രഭാസിന്റെ ഈ ദേഷ്യപ്പെട്ട വിളിയിൽ തന്നെ ഓം റൗട്ട് എന്ന സംവിധായകൻ തീർന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്.
റൂമിനുള്ളിൽ വച്ചു ആ ബലിഷ്ഠമായ കൈ കൊണ്ട് അനാകൊണ്ട ഞെരിക്കുന്നത് പോലെ പ്രഭാസ് സംവിധായകന്റെ കഴുത്ത് ഞെരിച്ചിട്ടുണ്ടാകുമോ എന്നോക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. അതെന്തോ ആവട്ടെ പ്രഭാസിനെ കുറിച്ചു ഓർക്കുമ്പോൾ സത്യത്തിൽ സഹതാപം ആണ് തോന്നുന്നത്. ഇന്ത്യയിലെ ആദ്യ 1000 കോടി കളക്ഷൻ നേടിയ ബാഹുബലി സിനിമയിലെ നായകൻ ആയിട്ടു കൂടി ഇന്നദ്ദേഹം നിൽക്കുന്നത് പരിതാപകരമായ അവസ്ഥയിലേക്കാണ്.
തുടർച്ചയായ ബോംബുകൾ ആണ് പിന്നീട് വന്നു കൊണ്ടിരിക്കുന്നത്. ആദി പുരുഷൻ ഇറങ്ങുന്നതിനു മുൻപ് തന്നെ ഇതാണ് അവസ്‌ഥ. പണം തിരികെ കൊടുത്തു പ്രോജക്ട് ഇനി ഡ്രോപ്പ് ചെയ്യാനും പറ്റില്ല. വല്ലാത്ത ഒരവസ്ഥ തന്നെ. ഇനി എത്ര കൊമ്പത്തെ സൂപ്പർ സ്റ്റാർ ആണെന്ന് പറഞ്ഞാലും ശരി. സിനിമ എന്നത് സംവിധായകന്റെ കല ആണ്. അതാണ് സത്യം. ബാക്കി എല്ലാം വെറും ടൂൾ മാത്രം ആണ്. ഇനി അദ്ദേഹത്തെ രക്ഷിക്കാൻ പ്രശാന്ത് നീലിന്റെ സലാർ ന് മാത്രമേ കഴിയൂ എന്നാണ് തോന്നുന്നത്.
എങ്ങനെ നടന്ന മനുഷ്യൻ ആയിരുന്നു. അദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ എന്നുമാണ് പോസ്റ്റ്. സാദാരണ പടം ഫ്ലോപ്പ് ആവുന്നത് കണ്ടിട്ടുണ്ട്. ഇതിപ്പോൾ ട്രൈലെർ തന്നെ ഫ്ലോപ്പ് ആകുന്നത് ആദ്യമായിട്ടാ കാണുന്നെ, വലിയ ബഡ്‌ജറ്റും ചെറിയ ബഡ്‌ജറ്റും സിനിമകൾ തിരഞ്ഞെടുക്കുന്ന ഒരേയൊരു സൂപ്പർ സ്റ്റാറേ ഇന്ത്യയിലൊള്ളൂ. അതു നമ്മുടെ കേരളത്തിലാണ് തുടങ്ങി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.