ARTICLES

ആഷിഖ് അബു വൈറസിന്റെ രണ്ടാംഭാഗം വല്ലോം പ്രഖ്യാപിച്ചോ?

സോഷ്യല്‍ മീഡിയ പേജുകളില്‍ തരംഗമാവുകയാണ് ഒരു ഫോട്ടോയും ക്യാപ്ഷനും. കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേയും മറ്റൊരു പെണ്‍കുട്ടിയുടേയും ഫോട്ടോ രണ്ട് വശത്തുമായി വെച്ചുകൊണ്ട് ഇരുന്നൂറോളം ഫ്രണ്ട്‌സ് പറഞ്ഞു സാമ്യമുണ്ടെന്ന്. നിങ്ങള്‍ക്ക് എന്തുതോന്നുന്നു ഫ്രണ്ട്‌സ് എന്നൊരു അടിക്കുറിപ്പും നല്‍കിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. രണ്ട്‌പേരും തമ്മില്‍ ചില വിദൂര സാദൃശ്യങ്ങള്‍ ഫോട്ടോയില്‍ കാണാനും കഴിയും. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി ആരാണെന്ന് പലരും അന്വേഷിച്ചു. വ്‌ളോഗറും സോഷ്യല്‍ മീഡിയയിലെ താരവുമായ ലെന നിഖില്‍ ആണ് ആരോഗ്യമന്ത്രിയോട് സാദൃശ്യമുള്ള പെണ്‍കുട്ടി.

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ചേച്ചിയും അനുജത്തിയും പോലെയുണ്ടെന്നായിരുന്നു ചിലരുടെ പ്രതികരണം. എവിടെയൊക്കെയോ എന്തൊക്കെയോ ചായക്കാച്ചല്‍ തോന്നുന്നുവെന്നു കമന്റുകള്‍ എത്തി. കുറച്ച് സാമ്യം ഉണ്ടെന്നും ആരോഗ്യമന്ത്രിയുടെ അനുജത്തിയാണോ എന്നും കമന്റിലൂടെ ചിലര്‍ ചോദിക്കുന്നു. ആ ഇരുന്നൂറില്‍ ഞാനുമുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. ആ ഇരുന്നൂറ് എണ്ണത്തിന് പാഷാണം കൊടുക്ക് എന്നൊരു കമന്റും എത്തി. സംവിധായകന്‍ ആഷിഖ് അബു ഇത് കാണേണ്ട് എന്നും ചിലര്‍ പറയുന്നുണ്ട്. വൈറസ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് അന്വേഷിച്ച് വരുമെന്നും അവര്‍ പറയുന്നു. വൈറസ് എന്ന സിനിമയില്‍ മുന്‍ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ രൂപസാദൃശ്യത്തില്‍ നടി രേവതിയാണ് എത്തിയത്.

നിങ്ങളുടെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട് എന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്നാണ് ദമ്പതിമാര്‍ ആ കമന്റിന് പ്രതികരിച്ചത്. ആ പറഞ്ഞവരെ ഇങ്ങ് വിളിച്ചോണ്ട് വാ ശരിയാക്കികൊടുക്കാം എന്നൊരാള്‍ കമന്റു ചെയ്തു. ഇരുന്നൂറോളം പേരെ ഒന്നിച്ച് വിളിക്കാന്‍ പറ്റില്ല. സാമൂഹിക അകലം കാണില്ല എന്നായിരുന്നു നിഖില്‍ അതിന് മറുപടി നല്‍കിയത്. തീര്‍ച്ചയായും സാമ്യം ഉണ്ടെന്നും അങ്ങനെ പറഞ്ഞ നൂറ്റി തൊണ്ണൂറ്റി ഒമ്പതാമത്തെ ഫാന്‍ ഞാനാണെന്നും വേറൊരാള്‍ കമന്റ് ചെയ്തു. കമന്റ് ചെയ്തതില്‍ ഭൂരിഭാഗം പേരും രണ്ട് പേരും തമ്മില്‍ എവിടെയൊക്കെയോ സാമ്യം ഉണ്ടെന്ന് പറഞ്ഞവരായിരുന്നു. ഇരട്ടകളാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു.

ലെനയും ഭര്‍ത്താവ് നിഖിലും സോഷ്യല്‍ മീഡിയയില്‍ സുപരിതരാണ്. ഇവര്‍ ഒരുമിച്ചുള്ള ഒരുപാട് രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ലെനയും നിഖിലും സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പ്രേഗ്രാമിലെ മത്സരാര്‍ഥികളുമാണ്. അത് വഴിയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമാണ് ഈ താരദമ്പതികളെ. കുഞ്ഞിപ്പുഴും എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍ രസകരമായ വിഡിയോകള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുന്നത്. അതിലൂടെ വലിയൊരു കൂട്ടം സോഷ്യല്‍ മീഡിയ ആരാധകരെയാണ് നിഖിലും ലെനയും നേടിയത്. കുഞ്ഞിപ്പുഴുവിലെ വീഡിയോകള്‍ക്കായി നിരവധി പേര്‍ കാത്തിരിക്കുകയും ചെയ്യുന്നുണ്ട് എന്നറിയുമ്പോള്‍ തന്നെ അവരുടെ സ്വീകാര്യത മനസ്സിലാകൂം.

Trending

To Top
error: Content is protected !!