പഴയകാല നടി പ്രമീളയെ ഓർമ്മ ഇല്ലേ നിങ്ങൾക്ക്

പഴയകാല നടി പ്രമീളയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൊയ്‌ദു പിലാക്കണ്ടി എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രമീള -ഒരു കാലത്തെ മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സ്വൗന്ദര്യധാമവും അന്നത്തെ യുവാക്കളുടെ ഹരവും ആയിരുന്നു പ്രമീള. 1956 ൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ആണ് പ്രമീള ജനിച്ചത്. തമിഴ് സ്വദേശി ആണെങ്കിലും മലയാളത്തിലൂടെയാണ് പ്രമീള സിനിമയിൽ രംഗപ്രവേശം നടത്തിയതും പ്രശസ്തയായതും.

1968 ൽ പുറത്തിറങ്ങിയ ഇൻസ്പെക്ടർ എന്ന മലയാളസിനിമയിൽ പ്രേം നസീറിൻ്റെ നായികയായാണ് തുടക്കം കുറിച്ചത്. പിന്നീട് വിൻസൻറ് , മധു തുടങ്ങിയ മലയാളത്തിലെ പ്രമുഖ നായകരോടൊപ്പം നല്ല വേഷങ്ങളിൽ അഭിനയിച്ചു. 1973 ലെ കെ.ബാലചന്ദറിൻ്റെ അരങ്ങേറ്റം എന്ന തമിഴ് പടത്തിലെ ശക്തമായ നായികാവേഷം ചെയ്തതിലൂടെ തമിഴ്നാട്ടിലും പ്രമീള പ്രശസ്തയായി. ഉലകനായകൻ കമലഹാസൻ ഇതിൽ പ്രമീളയുടെ അനുജനായി സഹനടവേഷം ചെയ്തിരുന്നു.

പിന്നീട് തെലുങ്ക്, കന്നട സിനിമകൾ അടക്കം തെന്നിന്ത്യയിൽ മുഴുവൻ പ്രമീളയ്ക്ക് അവസരങ്ങൾ ലഭിച്ചു. പക്ഷെ നായികാവേഷങ്ങൾ വേണ്ടത്ര ലഭിക്കാഞ്ഞതിനാൽ ഗ്ലാമറസ് റോളുകളിലേക്ക് പ്രമീള ചുവടുമാറ്റി. 1978 ൽ പ്രമീള ടൈറ്റിൽ റോളിൽ വന്ന എൻ.ശങ്കരൻനായർ സംവിധാനം ചെയ്ത തമ്പുരാട്ടി എന്ന ചിത്രം പ്രമീളയ്ക്ക് മലയാളടിൽ വൻ ഫാൻ ബെയ്സ് ഉണ്ടാക്കികൊടുത്തു. എഴുപതുകളുടെ അവസാനത്തിൽ ജയഭാരതിയുടെ രതിനിർവേദത്തിൻ്റെ വിജയത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ വന്ന ഗ്ലാമർ ചിത്രങ്ങളിൽ ലിസ്റ്റിലെ മറ്റൊരു പ്രധാനചിത്രമായിരുന്നു ഇത്.

പുതുമുഖമായ സുരേഷ് നായകനായ ഈ ചിത്രത്തിൽ രാഗിണിതമ്പുരാട്ടിയായി പ്രമീള തകർത്തഭിനയിച്ചു. പടം നല്ല വിജയം നേടി. ഈ പടത്തിൻ്റെ വിജയം മലയാളത്തിലെ പ്രമുഖ സംവിധായകനായ ഭരതൻ്റെ അതേ ഗ്ലാമർ ചേരുവയിൽ ഉള്ളപടമായ ആരവത്തിൽ പ്രമീളയ്ക്ക് നായികാവേഷം നേടിക്കൊടുത്തു. നെടുമുടി വേണു നായകനായ ഈ ചിത്രത്തിൽ കാവേരി എന്ന നായികാവേഷത്തിൽ നാടൻ സുന്ദരിയായ പ്രമീള തിളങ്ങി. തിരക്കഥയിലെ പാളിച്ചകൊണ്ടോ എന്തോ ആരവം വലിയ സാമ്പത്തികവിജയം ആയില്ലെങ്കിലും പ്രമീള വീണ്ടും ആരാധകരെ ഹരം കൊള്ളിച്ചു.

താരമൂല്ല്യം ഉയർന്നെങ്കിലും പിന്നീട് വന്ന സിനിമകളിലെല്ലാം പ്രമീള ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയുണ്ടായതിനാൽ താരത്തിളക്കത്തിന് പിന്നീടൽപം മങ്ങലേറ്റു. അതിനു ശേഷം മലയാളസിനിമയിലെ സൂപ്പർ താരമായ മോഹൻലാൽ നായകനായി ഹിറ്റായ ആദ്യചിത്രങ്ങളിൽ ഒന്നായ മലയാളത്തിലെ മികച്ച ഫാൻറസി-ഹൊറർ പടമായ ശ്രീകൃഷ്ണപരുന്തിൽ ശ്രദ്ദേയമായ വേഷം അവതരിപ്പിച്ച് പ്രമീള തിളങ്ങി. ആയതിനാൽ മലയാളസിനിമയിലെ ഭാവി സൂപ്പർ താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ ഒന്നായ ഇതിൽ പ്രമീളയുടെ സംഭാവന എടുത്തുപറയേണ്ടതാണ്.

പുത്തൻ താരോദയങ്ങളായ മമ്മുട്ടി, ശങ്കർ, രതീഷ് മോഹൻലാൽ എന്നിവർ മലയാളസിനിമയിൽ അരങ്ങുവാഴാൻ തുടങ്ങിയപ്പോൾ പല പ്രമുഖനടൻമാർക്കും ഈ താരമൂല്ല്യം കുറഞ്ഞപ്പോൾ അവരും പിടിച്ചു നിൽക്കാനായി ഗ്ലാമർ സിനിമകളുടെ ഭാഗമായി. ഉദാഹരണത്തിന് മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിനിന്ന വിൻസൻറ് 80കളുടെ തുടക്കത്തോടെ താരപ്രഭ മങ്ങിയപ്പോൾ ഇത്തരം സിനിമകളുടെ ഭാഗമായി. അത്തരത്തിൽ വിൻസൻറ് നായകനായി പ്രമീള ഒരു മുഖ്യവേഷത്തിൽ അഭിനയിച്ച് പുരുഷൻ ആലപ്പുഴ നിർമ്മിച്ച പടമായിരുന്നു 1984 ൽ പുറത്തിറങ്ങിയ “ഒരു നിമിഷം തരൂ” എന്ന പടം. പ്രമീളയുടെ മികച്ച ഗ്ലാമർ പ്രകടനത്താൽ പ്രേക്ഷകരെ ഉൻമാദലഹരിയിലാഴ്ത്തിയ ഈ പടം സാമ്പത്തിക ലാഭമായി.

പ്രമീള അഭിനയിച്ച ശ്രീകൃഷ്ണപരുന്ത്, ആ ഒരു നിമിഷം എന്നീ ചിത്രങ്ങളുടെ വിജയം വീണ്ടും പ്രമീളയ്ക്ക് ഒരു തിരിച്ചുവരവായി. ഈ വിജയങ്ങൾ റിലീസാവാതെ ഏറേക്കാലം പെട്ടിയിലായിരുന്ന പ്രമീളയുടെ ചിത്രങ്ങൾ റിലീസ് ചെയ്ത് നിർമ്മാതാക്കൾ നേട്ടം കൊയ്യാൻ ശ്രമിച്ചു. അത്തരത്തിൽ ഏറേക്കാലം പെട്ടിയിലായി പുറത്തിറങ്ങിയ ചിത്രമായിരുന്നു “ഉൽപത്തി”. കെ.പി. ഉമ്മർ ആയിരുന്നു ഇതിലെ നായകൻ. പക്ഷേ ഇതിനകം കെ.എസ്.ഗോപാലകൃഷ്ണൻ , പി.ചന്ദ്രകുമാർ എന്നീ പ്രമുഖ സംവിധായകർ അടക്കം നിരവധി സംവിധായകർ ഗ്ലാമർ പടങ്ങളിലേക്ക് കേന്ദ്രീകരിച്ചപ്പോൾ കോമ്പറ്റീഷൻ വർദ്ധിച്ചപ്പോൾ അഭിലാഷ, പൂനം ദാസ് ഗുപ്ത തുടങ്ങി നിരവധി ഗ്ലാമർ നായികമാരുടെ കുത്തൊഴുക്കിൽ പ്രമീളയുടെ താരമൂല്ല്യം മങ്ങി. എങ്കിലും 1990 വരെ പ്രമീള ചെറിയവേഷങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു.

അവസരങ്ങൾ ഗണ്യമായി ചുരുങ്ങിയതിനാൽ പ്രമീള സിനിമയിൽ നിന്നും വിട്ടുനിന്ന് വ്യക്തിജീവിതത്തിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു. 1990 ൽ പുറത്തിറങ്ങിയ നിയമം എന്തുചെയ്യും ആണ് പ്രമീളയുടെ അവസാന സിനിമ. 1993 ൽ പോൾ സ്കലാറ്റ എന്ന അമേരിക്കക്കാരനെ വിവാഹം ചെയ്ത് പ്രമീള അമേരിക്കയിലെ കാലിഫോർണ്ണിയയിൽ സ്ഥിരതാമസമാക്കി. ഇപ്പോൾ അവിടെ “ദി ഇന്ത്യൻ കറി ഹൗസ്” എന്ന പേരിൽ റസ്റ്റോറൻൻറ് ബിസിനസ് നടത്തുകയാണ് പ്രമീള. സിനിമയിൽ നിന്നും വിടപറഞ്ഞെങ്കിലും നല്ല അവസരങ്ങൾ വന്നാൽ മലയാളത്തിൽ തിരിച്ചുവരാൻ ആഗ്രഹം ഉണ്ടെന്നുള്ള സന്നദ്ധത ഇപ്പോഴും അറിയിച്ചിട്ടുണ്ട് ഒരുകാലത്തെ മലയാളി പ്രേക്ഷകരുടെ സ്വപ്നസുന്ദരിയും ഗ്ലാമർസെൻസേഷനും ആയിരുന്ന ഈ അതുല്ല്യ അഭിനേത്രി എന്നുമാണ് പോസ്റ്റ്.

Leave a Comment