ഈ കാര്യം ആരാധകരിൽ എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ട് എന്നു അറിയാമോ

പലപ്പോഴും സിനിമയിൽ കാണിക്കുന്ന  ലൊക്കേഷനുകളും വീടുകളും എല്ലാം സിനിമയെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഒരേ ലൊക്കേഷൻ തന്നെ പല സിനിമകളിലും പതിവായി ആവർത്തിച്ച് വരാറുണ്ട്. വരിക്കാശ്ശേരി മനയൊക്കെ ഇതിനു ഉദാഹരണം ആണ്. ഇത്തരത്തിൽ പതിവ് ഷൂട്ടിങ് ലൊക്കേഷൻ ആയി വരുന്ന വീടുകൾക്ക് ആരാധകരും കൂടുതൽ ആണ്. പല വീടുകളും ഷൂട്ടിങ് ലൊക്കേഷനും ഒക്കെ ഇത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. വാസു എം എൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആടുതോമയും പ്രാഞ്ചിയേട്ടനും പഠിച്ച സ്ക്കൂൾ.

ചേർപ്പ്(തൃശ്ശൂർ) സി. എൻ. എൻ. ഹൈസ്ക്കൂൾ. പ്രാഞ്ചിയേട്ടൻ്റെ ചിത്രീകരണം ഈ സ്കൂളിലായിരുന്നുവെങ്കിലും സിനിമയിൽ അരണാട്ടുകര സ്ക്കൂളായിട്ടാണ് കാണിക്കുന്നത് എന്നുമാണ് പോസ്റ്റ്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ ആണ് ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ ഇങ്ങനെ ഒരു സാമ്യം ഉള്ള ഉള്ള കാര്യം ആരാധകരിൽ പലരും അറിയുന്നത്. പ്രാഞ്ചിയേട്ടനിൽ ഈ സ്കൂൾ മറ്റൊരു പേരിൽ ആണ് അറിയപ്പെടുന്നത് എന്നത് ശ്രദ്ധേയമായ കാര്യം ആണ്.

Leave a Comment