നടൻ പ്രതാപ ചന്ദ്രനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, എഫ് ബി യിൽ വന്ന മഹായാനത്തിന്റെ ചെറിയ ക്ലിപ്പുകൾ കാണുകയായിരുന്നു. പലപ്പോഴും ശ്രദ്ധപോയത് വില്ലൻ കൊച്ചുവർക്കിയിലേക്കാണ്. അഥവാ പ്രതാപചന്ദ്രനിലേക്ക്. എന്തൊരു നടനായിരുന്നു അല്ലേ? മിക്കവാറും സിനിമകളിൽ ഒരേ ഗെറ്റപ്പ്.
വില്ലനായാലും, സാത്വികനായാലും, നാട്ടുപ്രമാണിയായാലും, ദരിദ്രനായ കാരണവരായാലും ഒരേ രൂപം. പക്ഷെ അദ്ദേഹത്തിന്റെ കളിമുഴുവൻ ആ ശബ്ദത്തിന്റെ അപാരമായ മോഡുലേഷൻ ഉപയോഗിച്ചാണെന്ന് തോന്നിയിട്ടുണ്ട്. പ്രതാപചന്ദ്രൻ നിറഞ്ഞാടിയ സിനിമകൾ ഹെഡ്‌സെറ് വെച്ചുതന്നെ ഒന്നു കേട്ടുനോക്കിയാൽ സന്ദർഭങ്ങൾക്കനുസൃതമായി അദ്ദേഹം ശബ്ദത്തിൽ വരുത്തുന്ന ആരോഹണാവരോഹണങ്ങൾ വ്യക്തമാകും.
ആ മേഖലയിൽ മലയാളത്തിലെ എണ്ണപ്പെട്ട നടന്മാരിലൊരാളായിരുന്നു അദ്ദേഹം.. കോട്ടയം കുഞ്ഞച്ചനിലും, മഹായാനത്തിലും, സംഘത്തിലുമൊക്കെ നായകനൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനാകുമ്പോൾ പ്രായം 46, 47 വയസ് മാത്രമായിരുന്നുവെന്ന് കേട്ടാൽ പലരും വിശ്വസിക്കില്ല. പക്ഷെ സത്യമാണ്. വളരെ നേരത്തെയായിരുന്നു ആ വിടവാങ്ങൽ. 2004ൽ വെറും അറുപത്തിമൂന്ന് വയസിൽ എന്നുമാണ് പോസ്റ്റ്.
നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. സംഘത്തിലെ ക്ലബ് സീനിൽ ശബ്ദം കൊണ്ട് മമ്മുക്കയുടെ പ്രസൻസ് പോലും പുള്ളി മറികടക്കുന്നുണ്ട് കേട്ടോടാ രാവുണ്ണീ, സി. ബി. ഐ പറഞ്ഞില്ല. ഓഗസ്റ്റ് 1 ൽ സ്പോർട്സ് വകുപ്പ് കിട്ടുമ്പോൾ ഉള്ള ഭാവവും, പെട്ടെന്ന് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഉള്ള ഭാവവും, ആ ശബ്ദത്തിനാണ് മാർക്. ഞങ്ങളുടെ നാട്ടുകാരൻ ആയിരുന്നു,പത്തനംതിട്ട ഓമല്ലൂർ. നടൻ കാപ്റ്റൻ രാജുവും ഇതേ നാട്ടുകാരൻ.
പ്രതാപചന്ദ്രനെ എ പടത്തിൽ അഭിനയിച്ചതിന്റെ പേരിൽ കമന്റ് ഇടുന്നവരോട്. നീല തടകത്തിലെ നിഴൽ പക്ഷികളിൽ ജഗതി ശ്രീകുമാർ, കിന്നാരതുമ്പികൾ സലീം കുമാർ, മധുരം ശങ്കർ ഇങ്ങനെ ബി ബ്രേഡ് സിനിമകളിൽ അഭിനയിച്ച നിരവധി മുഖ്യദാരാ നടൻമാർ ഉണ്ട്, ജീവിച്ചിരുന്നപ്പോൾ ആരും തിരിച്ചറിഞ്ഞില്ല, എന്തിന് മരിച്ചതിനു ശേഷം വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും ആരും അധികം ശ്രദ്ധിക്കാത്ത നടൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.