വലിയ വിജയം നേടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നൽ എല്ലാവർക്കുമുണ്ടായി

പ്രേമം സിനിമയെ പറ്റി സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിജിത്ത് വിജയൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോൾ അൽഫോൻസ് പുത്രൻ പറഞ്ഞത്. എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു, കുറച്ച് കഴിഞ്ഞ് വേറൊന്ന് വരും അതും ശരിയാകുന്നില്ല.

അപ്പോൾ മൂന്നാമതൊരു പ്രേമം കൂടി. കഥ കേട്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോ എന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു. ആലുവായിലൊരു വീടെടുത് അവിടെ വച്ചാണ് പ്രേമത്തിന്റെ ചർച്ചകൾ എല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള സിനിമയെന്ന് അൽഫോൻസ് ചോദിച്ചു. അന്ന് ദൃശ്യമായിരുന്നു മുൻപന്തിയിൽ. ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരവും പറഞ്ഞു.

അപ്പോൾ അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ അതിനും മുകളിൽ പോകുമെന്നാണ്. അതു കേട്ട് ഞാനുൾപ്പടെയെല്ലാവരും അന്ന് മിഴിച്ചിരുന്നത് ഇന്നും ഓർമയിൽ ഉണ്ട്. കഥയും തിരക്കഥയും പൂർത്തിയാക്കുന്നതിന് മുൻപ് ആരൊക്കെ ഏതൊക്കെ വേഷത്തിൽ എത്തണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് അൽഫോൻസ് പുത്രന്റെ ഇത്തരത്തിലൊരു ഡയലോഗ്. പക്ഷെ അൽഫോൻസ് അത് നിരന്തരം പറഞ്ഞുകൊണ്ടേ ഇരുന്നു.

സ്ഥിരമായി കേട്ടു കേട്ട് ഞങ്ങളുടെ ഉള്ളിലും അത് കയറിക്കൂടി. വലിയ വിജയം നേടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നാൽ ചിത്രീകരണം നടക്കുമ്പോൾ തന്നെ ഉള്ളിലും ഉറച്ചിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു വന്നു. പടം ഇറങ്ങിയ സമയത്തു ഒരു നല്ല പടം ചെയ്‌തെന്ന് അല്ലാതെ ഇത്ര വലിയ ഹിറ്റ് ആവുമെന്ന് ഓർത്തില്ലേന്നും. പടം വൻ ഹിറ്റ് ആയപ്പോൾ വണ്ടർ അടിച്ചു നാട്ടുകാർക്ക് വട്ടായോ എന്നൊക്കെ അൽഫോൺസ് ചോദിച്ചെന്നൊക്കെ പറഞ്ഞത് എന്നാണ് വന്നിരിക്കുന്ന ഒരു കമെന്റ്.

പക്ഷെ ഈ പടം ഇപ്പോൾ ടീവിയിൽ വന്നാൽ പോലും ആരും കാണാൻ താല്പര്യപെടാത്ത റിപീറ്റ് വ്യാലു ഇല്ലാത്ത സിനിമ ആണ് എന്നതാണ് സത്യം, ഹിറ്റ് പ്രതീക്ഷിച്ച് ഉള്ളൂ ഇത്ര വലിയ വിജയം ആകും എന്ന് വിചാരിചില്ല എന്ന് അനുപമ പറഞ്ഞ്, വിജയമാകും പക്ഷെ ഇത്ര ഗംഭീര വിജയം നേടുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല എന്ന് നിവിൻ പോളി 2015ഓണം ഇന്റർവ്യൂ (ഏഷ്യാനെറ്റ്‌ ) പറഞ്ഞിരുന്നു, മലരിന്റെ ഡാന്‍സ് കണ്ട് വണ്ടറടിച്ച് നില്‍ക്കുന്ന ഷോട്ടിന്റെ ഫോട്ടോ എടുത്ത് ”പ്രേക്ഷകരുടെ പ്രതികരണം കണ്ടതിന് ശേഷം ഞങ്ങള്‍ ”എന്ന് ക്യാപ്ക്ഷന്‍ ഇട്ട് നിവിന്‍ പോസ്റ്റ് ചെയ്താര്‍ന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment