പ്രേമം സിനിമ കണ്ട സമയത്ത് നിങ്ങൾ ഈ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചിരുന്നോ

അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ചിത്രം ആണ് പ്രേമം. ചിത്രം പുറത്തിറങ്ങിയ സമയത്ത് വലിയ ഓളം തന്നെ ആണ് ചിത്രം യുവക്കൾക്കിടയിൽ ഉണ്ടാക്കിയത്. കട്ട താടിയും കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസും ഒക്കെ വലിയ രീതിയിൽ തന്നെ ചിത്രത്തിന്റെ വരവോടെ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെ ആണ് നിവിൻ ഈ ഒരു ഒറ്റ ചിത്രം കൊണ്ട് നേടി എടുത്തത്. ജോർജും ശംഭുവും എല്ലാം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

മൂന്നു നായികമാർ ആണ് ചിത്രത്തിൽ  ഉണ്ടായിരുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടം ആണ് ചിത്രം പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രേമം സിനിമയ്ക്ക് മാത്രം ഉള്ള ചില പ്രത്യേകതകൾ, പ്രേമം സിനിമയ്ക്ക് ഒരു ട്രയ്ലർ ഇല്ലായിരുന്നു. (“പകരം ആലുവാ പുഴയുടെ തീരത്ത്” എന്ന ഗാനം മാത്രം പുറത്തുവിട്ടിരുന്നു).

പ്രേമം സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ചിത്രശലഭത്തിൽ ആണ്. (അതിലെ ടൈറ്റിൽ ലും ശലഭം ആണ്) അതിൽ എപ്പോഴൊക്കെ പ്രേമം തുടങ്ങുമോ അപ്പോഴൊക്കെ ശലഭം പറക്കുന്നത് കാണിക്കും. പ്രേമത്തിൽ 2 മിനുട്ടിൽ കൂടുതൽ അഭിനയിച്ച 98% ശതമാനം പുതുമുഖങ്ങളും രക്ഷപെട്ടു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ അങ്ങനെ മിക്ക ആളുകളും രക്ഷപ്പെട്ട വേറെ ഒരു പടം വന്നിട്ടില്ല എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.(ജസ്റ്റ് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി.

എല്ലാവരും കരിയർ ഗ്രാഫ് ഉയർത്തിയിട്ടുണ്ട്). പ്രേമത്തിലെ മൂന്ന് നായികമാരും പാൻ ഇന്ത്യൻ അറ്റെൻഷൻ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രേമത്തിലെ ഡയലോഗ് എല്ലാം റിയലിസ്റ്റിക് ആണ്. നമ്മൾ നോർമലി പറയുന്ന പോലെയാണ് അതിലെ എല്ലാവരും സംസാരിക്കുന്നത്. (തീയേറ്ററിൽ ഇരുന്ന് കണ്ടാൽ പൂർണമായി സിനിമയിൽ പറയുന്നത് അങ്ങോട്ട് കിട്ടില്ല) വല്ലാത്ത അൺവാണ്ടഡ്‌ നോയ്‌സ് ഉള്ള പടം ആണ് പ്രേമം.

ഹെഡ് സെറ്റ് വെച്ചു കേട്ട് നോക്കിയാൽ വ്യക്തമായി മനസ്സിലാക്കാം. കളക്ഷന്റെ പേരിൽ ചില റെക്കോർഡ് കിട്ടണ്ടത് ആയിരുന്നു. (ഏതോ ദുഷ്ടശക്തികൾ പ്രിന്റ് ലീക്ക് ആക്കി നശിപ്പിച്ചു). കറുത്ത ഷർട്ട്, താടി തുടങ്ങി പല കാര്യങ്ങളും ട്രെൻഡ് ആയി. പ്രേമം ഒരു വൺ ടൈം മാജിക്കൽ പടം ആണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

Leave a Comment