കുറച്ച് സെക്കൻഡുകൾ മാത്രമേ ഉള്ളായിരുന്നു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് താരം ശ്രദ്ധ നേടുകയായിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പുതുമുഖ താരങ്ങളെ ആണ് ചിത്രത്തിൽ അൽഫോൻസ് പുത്രൻ അവതരിപ്പിച്ചത്. അവരിൽ പൂരി ഭാഗം പേരും രക്ഷപെട്ടു എന്നതാണ് പ്രേമം സിനിമയുടെ വലിയ പ്രത്യേകതകളിൽ ഒന്ന്. നായികമാർ പോലും ചിത്രത്തിൽ പുതുമുഖങ്ങൾ ആയിരുന്നു.

ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. ഇന്നും ഈ ഗാനങ്ങൾക്ക് ഒക്കെ ആരാധകർ ഏറെ ആണ്. ഇറങ്ങിയ സമയത്ത് വലിയ ഓളം തന്നെ ആണ് ചിത്രം ആരാകരുടെ ഇടയിൽ ഉണ്ടാക്കിയത്. ഒരു യുവാവിന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ ആണ് ചിത്രത്തിൽ കൂടി അൽഫോൻസ് അവതരിപ്പിച്ചത്. അൽഫോൻസ് എന്ന സംവിധായകന്റെ കരിയർ ബ്രേക്ക് ആയിരുന്നു പ്രേമം.

ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ എത്തിയ അഭിനേതാക്കൾ പോലും തങ്ങളുടേതായ കഴിവ് ചുരുങ്ങിയ സമയം കൊണ്ട് പ്രകടമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ജൂനിയർ ആർട്ടിസ്റ്റുകൾ പോലും ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ നേടി എന്നതാണ് സത്യം. ഇത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

 

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ദേവ നാരായൺ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ. പ്രേമം സിനിമയിൽ അഭിനയിച്ച ഈ കുട്ടി വേറെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ? എന്താണെന്നറിയില്ല അന്ന് തീയറ്റേറിൽ സിനിമ കണ്ടപ്പോൾ ഈ കുട്ടിയുടെ ക്യാരക്ടർ വല്ലാതെ ഹണ്ട് ചെയ്തിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഹണ്ട് ചെയ്യുകയോ? എന്ന് വച്ചാ പുള്ളിക്കാരി കിരീടത്തിലെ സേതു മാധവനെ അല്ലേ അവതരിപ്പിച്ചത്, റിൻസ ജേക്കബ്, കുട്ടൻ പിള്ളയുടെ ശിവരാത്രിയിലും അഭിനയിച്ചിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment