മലയാളത്തിൽ നിന്ന് ബോളിവുഡിൽ പോയി ഡാൻസ് കളിച്ച് ഹിറ്റ് ആക്കിയ ഏക നടൻ

മലയാള സിനിമയിലെ യുവ താര നിരയിൽ മുൻപന്തിയിൽ ഉള്ള താരം ആണ് പ്രിത്വിരാജ്. നന്ദനം എന്ന സിനിമയിൽ കൂടി ആണ് പ്രിത്വിരാജ് അഭിനയത്തിലേക്ക് വരുന്നത്. എന്നാൽ അഭിനയത്തേക്കാൾ താൻ ഇഷ്ടപ്പെടുന്നത് സംവിധാനം ആണെന്ന് പൃഥ്വിരാജ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രിത്വിരാജ് ആദ്യമായ് സംവിധാനം ചെയ്ത് ലൂസിഫർ മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച സിനിമ ആയിരുന്നു. മലയാളത്തിൽ ഇരുന്നൂറു കോടി ക്ലബ്ബിൽ കയറിയ ആദ്യ ചിത്രമായി ലൂസിഫർ മാറി.

മാത്രവുമല്ല ലൂസിഫർ ചിത്രത്തിന് നിരവധി പുരസ്‌ക്കാരവും ലഭിച്ചിരുന്നു. സംവിധായകൻ മാത്രമല്ല, മികച്ച നടനും നർത്തകനും ഗായകനും, നിർമ്മാതാവും എല്ലാം ആണ് പ്രിത്വിരാജ്. മലയാളത്തിൽ മികച്ച സിനിമകൾ ആണ് പ്രിത്വിരാജ് തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്നത്. സിനിമയിൽ പല മേഖലകളിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് പ്രിത്വിരാജ് എന്ന കലാകാരൻ ഇന്ന്. നിരവധി ആരാധകരെ ആണ് താരം ഇതിനോടകം സ്വന്തമാക്കിയത്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ  ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ബോളിവുഡിൽ നിന്ന് മറ്റ് ഭാഷകളിൽ പോയി ഐറ്റം ഡാൻസ് കളിച്ചു ഞെട്ടിച്ച നടിമാരെ കുറിച്ചെല്ലാവർക്കും അറിയാം. എന്നാൽ മലയാളത്തിൽ നിന്ന് ബോളിവുഡിൽ പോയി ഐറ്റം ഡാൻസ് കളിച്ച് ആ വർഷത്തെ ഏറ്റവും സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ സോങ് ഉണ്ടാക്കിയ നമ്മുടെ ഒരേയൊരു രാജുവേട്ടൻ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്. ഈ സിനിമ കാണാൻ എന്താണൊരു മാർഗം. കുറേ നാളായി കാണാൻ ആഗ്രഹിക്കുന്നു. ഇതിൽ പൃഥ്വിരാജിന്റെ പിന്നാലെ നടന്ന് നായിക സ്വപ്നം കണ്ട് പാടുന്ന ഒരു പാട്ടുണ്ട്. അത് കണ്ടിട്ടാണ് സിനിമ കാണാൻ തോന്നുന്നത്. ഫ്ലോപ്പ് മൂവി ആണെന്നാണ് കേട്ടത്. എന്നാലും സാരമില്ല. എനിക്ക് കാണാൻ നല്ല ആഗ്രഹമാണ്. പക്ഷേ ഇതുവരേയും സാദ്യം ആയിട്ട് ഇല്ല  എന്നാണ് ഒരു ആരാധിക ചോദിക്കുന്ന കമെന്റ്.

Leave a Comment