ഈ പാട്ടിലൊക്കെ പ്രിത്വിരാജിന്റെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പ്രിത്വിരാജ്. നന്ദനം എന്ന ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രിത്വി അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. ഇന്നും നടൻ മാത്രമല്ല പ്രിത്വിരാജ് മലയാള സിനിമയിൽ. കഴിവ് തെളിയിച്ച ഒരു സംവിധായകനും നിർമ്മാതാവും ഗായകനും എല്ലാം ആണ്. യുവ നായകന്മാരിൽ പ്രിത്വിരാജിനൊപ്പം നില്ക്കാൻ കഴിവുള്ള മറ്റൊരു നായക നടനും ഇല്ല എന്ന് തന്നെ പറയാം. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമ ഭരിക്കാൻ കഴിവുള്ള താരം എന്ന പേര് കൂടി പ്രിത്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫയിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച പ്രിത്വിരാജിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, പ്രിത്വിരാജിന്റെ അഴിഞ്ഞാട്ടം ആയിരുന്നു പൈനാപ്പിൽ പെണ്ണെ പാട്ടിൽ.. രാജുവിനെ ഡാൻസ് കളിപ്പിക്കാൻ പല സംവിധായകരും താല്പര്യപെടാറില്ല, പക്ഷെ വിനയൻ അതിൽ നിന്ന് വേറിട്ട് നിന്നു.. വെള്ളി നക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിൽ രാജു എല്ലാം മറന്ന് ഡാൻസ് ചെയ്യുന്നത് കാണാനാവും. ഇനി ഇങ്ങനൊരു രാജുവിനെ കാണാൻ ഒക്കുമോ? എന്നാണ് പോസ്റ്റ്. ഈ കുറിപ്പിനൊപ്പം പാട്ടിനിടയിൽ ഉള്ള ഒരു രംഗവും ചേർത്ത് കൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ഡാൻസ് അല്ലേലും പൊളി അല്ലെ പ്രിത്വി. പോക്കിരി രാജ ഒക്കെ. ഗോൾഡിൽ ഡാൻസ് നമ്പർ ഇണ്ടെന്നു കേട്ടു എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

ഭയങ്കര കൃത്രിമത്വം നിറഞ്ഞ ഡാൻസ് ആയിരുന്നു അക്കാലത്തു പുള്ളിയുടെ, ഇതൊന്നും ആരും ആന്ന് കണക്കിലെടുത്തിട്ടില്ല.കാർത്തികയെ കാണാൻ രസമുണ്ടായിരുന്നു, ഇതേ പൃഥ്വിരാജ് തന്നെയല്ലേ റാണി മുഖർജിയുടെ ഒപ്പം ഒരു ഹിന്ദി ഡാൻസിൽ തകർത്ത ഡാൻസ് കളിച്ചത്, അന്ന് കാർത്തിക യെ കാണാൻ ആയിരുന്നു ഈ പാട്ട് കണ്ടിരുന്നത്, പൃഥ്വിരാജിന്റെ ഡാൻസ് ഇഷ്ടപെട്ടു തുടങ്ങിയത് ‘അർജുനൻ സാക്ഷി’യിലെ ‘ഈ കാണും നാടക രംഗം’ എന്ന പാട്ടിലെ ഭാഗത്തിലും പോക്കിരി രാജയിലെ മാണിക്കക്കല്ലിൽ എന്ന പാട്ടിലുമായിരുന്നു, കുഞ്ചാക്കോ ബോബൻ പതുകെ പതുകെ ഫീൽഡ് ഔട്ട്‌ ആയ്കൊണ്ടിരുന്ന സമയം. ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം. പ്രിത്വിക് വെറും 21 വയസ്സ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.