നമ്മക്കു അകെ ഇവിടെയൊരു പൃഥ്വിരാജ് മാത്രമല്ലേ ഉള്ളു, കളിയാക്കി പറഞ്ഞവരെ കൊണ്ട് തിരുത്തി പറയിച്ചു പൃഥ്വി

നടൻ പൃഥ്വിരാജ് തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് 20 വര്ഷം തികച്ചിരിക്കുകയാണ്. ഈ 20 വർഷങ്ങൾ കൊണ്ട് തന്നെ പൃഥ്വിരാജ് നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. നടനായി മാത്രമല്ല, തിരക്കഥകൃത്ത് ആയും സംവിധായകൻ ആയും നിർമ്മാതാവ് ആയും ഗായകൻ ആയും എല്ലാം പൃഥ്വിരാജ് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിൽ ഇപ്പോൾ ഒരു ആരാധകൻ പ്രിത്വിരാജിനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, ഒരിക്കൽ ഒരു പ്രോഗ്രാമിൽ തിലകൻ ചേട്ടൻ പറഞ്ഞൊരു കാര്യം ഉണ്ട് “പൃഥ്വിരാജ് ഡയലോഗ് പറയാൻ തുടങ്ങുമ്പോൾ കുവും ഇത്‌ ഡയലോഗ് പറയാൻ തുടങ്ങുമ്പോൾ കുവിയാൽ നീ പറയണ്ടാടാ ഇവിടെ അതാണ്” ഇന്ന് ഇപ്പൊ പൃഥ്വിക്ക് വേണ്ടി കൈയടിക്കാൻ വേണ്ടി വരുന്ന ഒരു ജനതയെ അദ്ദേഹം സൃഷ്ടിച്ചെടുത്തു കഴിഞ്ഞ 20 വർഷത്തെ സിനിമ ജീവിതത്തിൽ നിന്നു ഇന്ന് പൃഥ്വി ഒരു ആക്ടർ,ഡയറക്ടർ, പ്രൊഡ്യൂസർ .പ്ലേ ബാക്ക് സിങ്ങർ ഡിസ്ട്രിബ്യൂട്ടർ എന്നി കൈ വെച്ച മേഖലകളിൽ എല്ലാം അദ്ദേഹം തന്റെ വിജയം തുടർന്ന് കൊണ്ട് ഇരിക്കുന്നു.

തന്റെ സിനിമയെപ്പറ്റിയുള്ള കാഴ്ചപ്പാടും സ്വപ്നങ്ങളും ഇന്റർവ്യൂസിൽ ഇരുന്നു പറയുമ്പോൾ അതിനു കളിയാക്കിവർഉണ്ടായിരുന്നു കുറ്റപ്പെടുത്തിയർ ഉണ്ടായിരുന്നു പക്ഷെ ഇന്ന് അതെല്ലാം പൃഥ്വിരാജ്‌ സുകുമാരൻ എന്നാ വ്യക്തി നടത്തിയെടുക്കുന്നു. അദ്ദേഹം പറഞ്ഞാ കാര്യങ്ങളിലേക്ക് ” എനിക്ക് നല്ല commercial സിനിമക്കൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് റൺ ചെയുന്ന ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയിരിക്കണം” ഇന്ന് ഇപ്പൊ ഈ പ്രൊഡക്ഷൻ ഹൗസ് മലയാള സിനിമയുടെ മുൻനിരയിൽ തന്നെയുണ്ട് “പൃഥ്വിരാജ് പ്രൊഡക്ഷൻസ്” 83,കെ ജി എഫ് 2,777 ചാർളി എന്നി സിനിമകൾ ഇതിനു ഏറ്റവും വലിയ ഉദാഹരണം ആണ്.

അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി കൊടുത്തേ സ്വന്തം സിനിമയിലൂടെ ആയിരുന്നു രാജപ്പൻ എന്ന് വിളിപ്പിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ചു. ഒരു കാലത്തു സോഷ്യൽ മീഡിയ തന്റെ സ്വന്തം അഭിപ്രായം പറയുന്നതിനുവരെ കുറ്റപ്പെടുത്തിയർ ഉണ്ട്. ഇന്ന് ഇപ്പൊ മലയാള സിനിമയെ വേറെ ഒരു തലത്തിൽ എത്തിക്കാൻ പൃഥ്വിയെ കൊണ്ടേ പറ്റു. *40 വയസ്സിനു ശേഷം ആയിരിക്കും എന്റെ കരിയറിന്റെ ഏറ്റവും ഇന്ററസ്റ്റിംഗ് ഫേസ് തുടങ്ങുന്നത് എന്ന് പൃഥ്വി പറഞ്ഞിരുന്നു അന്ന് ആരും അത് വിശ്വസിച്ചില്ല പക്ഷെ ഇന്ന് ആ വാക്കുകൾ സത്യമായി മാറി. വരാൻ ഇരിക്കുന്ന പടങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം.

ഗോൾഡ്‌,കാപ്പ,ആടുജീവിതം, കാളിയൻ,വിലയത്ത് ബുദ്ധ, കറാച്ചി 31,ഇതിനോട് ഒപ്പം തന്നെ കെജിഎഫ് 1,2ഭാഗങ്ങളുടെ സംവിധായകന്റെ കൂടെ ഒന്നിക്കുന്നെ സലാറും,പിന്നെ പൃഥ്വി സംവിധാനം ചെയുന്ന L2,അതോടെ ഒപ്പം തന്നെ ഇന്ത്യയിലെ തന്നെ ഒരു വലിയ പ്രൊഡക്ഷൻ ഹൗസ് ആയിട്ട് ഒന്നിക്കുന്ന ടൈസൺ- മം പൃഥ്വി അഭിനയിച്ചു സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് ഇത്‌ എന്നാ ഒരു പ്രത്യേകതകൂടി ഈ ചിത്രത്തിന് ഉണ്ട്. “നമ്മക്കു അകെ ഇവിടെയൊരു പൃഥ്വിരാജ് മാത്രമല്ലേ ഉള്ളു” കളിയാക്കലുകൾക്ക് വേണ്ടി ആണെങ്കിലും ആ പറഞ്ഞവർക്ക് ഇടയിൽ ഇനി ഒന്നുകൂടി അത് ആവർത്തിക്കാം.

മലയാള സിനിമക്ക് നമ്മൾ ആഗ്രഹിക്കുന്ന പോലെ എന്തെങ്കിലും മാറ്റം കൊണ്ടുവരേണേൽ അത് പൃഥ്വി തന്നെ വിചാരിക്കണം. മനുവിൽ തുടങ്ങി ഇന്ന് അബ്ദുള്ള മരയ്ക്കാർ ൽ വരെ എത്തിനിൽക്കുന്നു പൃഥ്വിയുടെ സിനിമ ജീവിതം. ഇനിയും ഒരുപാട് സിനിമകളുടെ ഭാഗം ആവാൻ കഴിയട്ടെ. മലയാള സിനിമ അറിയാൻ പോവുന്നെ പൃഥ്വിരാജ്‌ സുകുമാരൻ എന്നാ പേരിൽ ആയിരിക്കും എന്റെ വാക്കുകൾ ഓർത്തുവെച്ചോ എന്നുമാണ് ആരാധകന്റെ പോസ്റ്റ്.

Leave a Comment