6 മാസം കൊണ്ട് നീ ജിമ്മിൽ പോയി വണ്ണം കുറക്കണം എന്ന് ആരാധകനെ ഉപദേശിച്ച് പൃഥ്വി

ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നായകനടന്മാരിൽ ഒരാൾ ആണ് പൃഥ്വിരാജ്. നടനായും സംവിധായകൻ ആയും നിർമ്മാതാവായും തിരക്കഥാകൃത്ത് ആയും എല്ലാം പൃഥ്വിരാജ് മലയാള സിനിമയിൽ തന്റെ കഴിവുകൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കടുവ ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. കുറച്ച് വിവാദങ്ങൾക്ക് ശേഷം ആണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം ഇറങ്ങി കഴിഞ്ഞു ചിത്രത്തിന്റെ ചില സംഭാഷണങ്ങൾക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന തെറ്റിന് പൃഥ്വിരാജ്ഉം ഷാജി കൈലാസും ഉൾപ്പെടെ ഉള്ളവർ മാപ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രിത്വിരാജ് പങ്കെടുത്ത ഒരു പരുപാടിയിൽ വെച്ച് താരം തന്റെ ആരാധകനെ ഉപദേശിച്ച് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ആറു മാസം ഓകൊണ്ട് നീ ജിമ്മിൽ പോയി നിന്റെ വണ്ണം കുറയ്ക്കണം എന്നാണ് പ്രിത്വിരാജ് തന്റെ ആരാധകനോട് പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. നല്ലൊരു കാര്യമാണ് പൃഥ്വി പറഞ്ഞത്. അയ്യാളുടെ ആരോഗ്യം നന്നാവും. അതിന് ചിലപ്പോൾ പൃഥ്വി പറഞ്ഞാൽ അയ്യാൾ അനുസരിച്ചാലോ എന്നൊരു വിശ്വാസം ഉണ്ട് ആ വാക്കുകളിൽ എന്നാണ് വന്നിരിക്കുന്ന ഒരു കമെന്റ്.

ഇവൻ ഉപദേശിച്ചത് കൊണ്ട് അയാൾക്ക് അറിയാൻ പറ്റി ജിമ്മിൽ പോയാൽ തടി കുറയുമെന്ന്, കണ്ടു.നല്ല കാര്യം രാജുവേട്ടൻ പറഞ്ഞത്, നല്ല കാര്യം തുടങ്ങി പ്രിത്വിരാജിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിക്ക് തന്റെ ആരാധകരോട് ഉള്ള സ്നേഹവും കരുതലും ഈ സംഭവത്തിൽ കൂടി വ്യക്തമായി മനസ്സിലാക്കാൻ പറ്റി എന്നും ആരാധകർ പറയുന്നു. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും വലിയ രീതിയിൽ തന്നെ ചർച്ച ആയിരിക്കുകയാണ്. തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി സ്ഥിരമായി ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന വ്യക്തി കൂടി ആണ് പ്രിത്വിരാജ്. ആ പ്രിത്വിരാജിൽ നിന്ന് ഇങ്ങനെ ഒരു ഉപദേശം കിട്ടിയത് ആരാധകൻ അക്ഷരം പ്രതി അനുസരിക്കും എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.