സിനിമയുടെ ഉള്ളടക്കമാണ് അത് പാൻ ഇന്ത്യൻ സിനിമ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്

സിനി ഫൈൽ ഗ്രൂപ്പിൽ പ്രിത്വിരാജ് പറഞ്ഞ വാക്കുകളെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “രാജമൗലി തെലുഗു സിനിമാ വ്യവസായത്തിന് വേണ്ടി ചെയ്‌തത് മലയാള സിനിമാ വ്യവസായത്തിന് വേണ്ടി ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു.

മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം അധികം പരിചിതമല്ലാത്ത ഒരു സ്കെയിലിൽ ഉള്ളതാണ്. ഞങ്ങളുടെ ഡിജിറ്റൽ, സാറ്റലൈറ്റ് പങ്കാളികളുമായുള്ള മീറ്റിങ്ങിൽ ഞാൻ സൂചിപ്പിച്ചത് ഇത് ഒരു പാൻ ഇന്ത്യൻ ഫിലിംആയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നാണ്. ഈ ചിത്രത്തിൽ മോഹൻലാൽ മുണ്ടാണോ ധരിക്കുന്നത്?

ആർആർആറിൽ അജയ് ദേവഗൺ അതിഥി വേഷത്തിൽ വന്നതുപോലെ ഒരു നോർത്ത് ഇന്ത്യൻ താരം അതിഥി വേഷത്തിൽ എത്തുമോ? എന്നൊക്കെയായിരുന്നു അവരുടെ സംശയം. പക്ഷേ കാന്താര വന്നപ്പോൾ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് എല്ലാവരും മുണ്ട് ധരിച്ചു കണ്ടു. ശരിക്കും താരങ്ങളുടെ സ്റ്റൈലോ,പേരോ,ബജറ്റോ ഒന്നുമല്ല സിനിമയുടെ ഉള്ളടക്കമാണ് അത് പാൻ ഇന്ത്യൻ സിനിമ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. കന്നടയിൽ ഷെട്ടി ഗ്യാങ്തമിഴിൽ സേതുപതി സുബ്ബരാജ് പിന്നെയും കുറെ യുവ തലമുറക്കാർ. മലയാളത്തിൽ പക്ഷെ ഇങ്ങേരു സിനിമ ഉദ്ധാരണത്തിന്റെ മൊത്തവ്യാപാരം ഏറ്റെടുത്തിരിക്കയാണ്. കടുവ വൈഡ് റിലീസ് വച്ചതു പോലും പാൻ ഇന്ത്യൻ പ്രെസൻസ് ആഗ്രഹിച്ചാകണം. പക്ഷെ സത്യമെന്താണ് വച്ചാൽ മലയാള സിനിമ കേരളത്തിന് പുറത്തു അറിയപ്പെടുന്നത് മറ്റു ആൾക്കാരുടെ പേരിലാണ്. എന്നാലും ഞാൻ ഉദ്ധരിക്കും ഞാൻ ഉദ്ധരിക്കും എന്ന തള്ളു മാത്രം വിടില്ല.

പാൻ ഇന്ത്യൻ സിനിമകൾ സംഭവിക്കുന്നതാണ്, അങ്ങനെ ഉണ്ടാക്കാൻ സാധിക്കുമായിരുന്നെങ്കിൽ എല്ലാവരും പാൻ ഇന്ത്യൻ സിനിമ ഉണ്ടാക്കത്തില്ലായിരുന്നോ, ശ്രമിച്ചാലല്ലേ നടക്കു. അയാൾ ചെയ്യട്ടെ. ഇന്നിപ്പോ മറ്റ് ഭാഷകളിൽ സിനിമ പ്രഖ്യാപിക്കുമ്പോൾ തന്നെ പാൻ ഇന്ത്യൻ എന്ന് പറയുന്നില്ലേ, പ്രകൃതി എന്നുപറഞ്ഞു മലയാള സിനിമയെ കളിയാക്കി നടന്ന ടീമുകൾ ഒരു കന്നട പ്രകൃതിപ്പടത്തെ പൊക്കിക്കൊണ്ട് നടന്നത് നമ്മളെല്ലാവരും കണ്ടതാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment