പലപ്പോഴും തന്റെ നിലപാടുകൾ പൃഥ്വിരാജിന് ഒരുപാട് ശത്രുക്കളെ നേടി കൊടുത്തു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് പൃഥ്വിരാജ്. നിരവധി ചിത്രങ്ങളിൽ ആണ് താരം പ്രധാന വേഷത്തിൽ എത്തിയത്. നന്ദനം സിനിമയിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം  ഇന്ന് എത്തി നിൽക്കുന്നത് മലയാള സിനിമയിലെ ഒരു അഭിവാജ്യ ഘടകം ആയാണ്. നടനായും നിർമ്മാതാവ് ആയും സംവിധായകൻ ആയും ഗായകനായും എല്ലാം സിനിമയിൽ തന്റേതായ സ്ഥാനം ഇതിനോടകം പൃഥ്വിരാജ് നേടിയിരിക്കുകയാണ്. നിരവധി ഹിറ്റുകൾ ആണ് ഈ കാലയളവിൽ പൃഥ്വി മലയാള സിനിമയ്ക് സമ്മാനിച്ചത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ ഫൈസൽ റോഷൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പൃഥ്വിരാജ് സുകുമാരൻ രണ്ടായിരത്തിരണ്ടിൽ മലയാള സിനിമയിലേക്ക് കടന്നു വന്ന മറ്റൊരു താരപുത്രൻ റിലിസ്‌ ചെയ്ത ആദ്യ സിനിമ തന്നെ ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയൺ കടന്നുവന്നത്. പിന്നീട് ബാക്‌ ടു ബാക്‌ ചിത്രങൾ ഹിറ്റുകൾ ഫ്ലോപുകൾ അങ്ങിനെ കടന്നുപോയി 2005 വരെ. ( ഒരുപാട് സിനിമകൾ ഇറങിയിരുന്നു വിത്ത് വിനയൻ ലോഹി ശ്യമപ്രസാദ്‌) അക്കലെ അദേഹത്തിന്നു ഗുണം ചെയ്തപ്പോൾ ചക്രം ദോഷം ചെയ്തു തിരശ്ശീലക്കു പുറത്തുള്ള അദ്ദേഹത്തിൻറെ ചില പരാമർശങ്ങളും പ്രവർത്തികളും അദ്ദേഹത്തിന് ശത്രുക്കളെയും മിത്രങ്ങളെയും ഒരുപാട് ഉണ്ടാക്കിക്കൊടുത്തു വിവാദങ്ങളിൽ വിവാദങ്ങൾ.

തമിഴിലെ ഭാഗ്യപരീക്ഷണം പരീക്ഷണത്തിൽ പാരിജാതത്തിൻ നല്ലൊരു നായക കഥാപാത്രവും കാണകണ്ടെനിൽ നല്ല ഒരു വില്ലൻ കഥാപാത്രം നന്നായി ചെയ്യുകയും അതേ വർഷം മലയാളത്തിൽ വർഗ്ഗത്തിൽ സോളാമാൻ നെഗറ്റീവ് നായകകഥാപാത്രത്തെ വിജയിപ്പിക്കുകയും ചെയ്തു “വാസ്തവം അദേഹത്തിന്റെ അഭിനയ മുഹർത്തങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. മൊഴി തമിഴ് സിനിമ പ്രകാശ്‌ രാജിന്റെ കുടെ കോമഡി റൊമാൻറിക് മൂവി മൊഴിയിൽ തന്നെ ഇതുവരെ ചെയ്യാത്ത അത്രയും നന്നായി കോമഡി കൈകാര്യം ചെയ്തു പ്ര്ത്തിരാജ്‌ പ്രേഷകരുടെ പ്രിയനടനായി മാറുകായിരുന്നു.

തിരക്കഥ അനൂപ് മേനോൻ പ്രിയമണിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച തിരക്കഥയില് അക്ബർ എന്ന സംവിധായകനായി ജീവിച്ചു കാണിച്ചു എന്ന് പൃഥ്വിരാജ് തിർകഥയോടെ മലയാളികളുടെ ഉള്ളിലൊരു പ്ര്ത്ഥി പ്രതിഷ്ഠ നേടി. അയാളും ഞാനും തമ്മിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ രവി തരകൻ എന്ന കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്ന് ആവുകയും ചെയ്തു. പിന്നീടങ്ങോട്ട് പൃഥ്വിരാജ് വളരുകയായിരുന്നു. ഉറുമിയും നയൻ എന്ന സിനിമയും ഇറങ്ങിയ സമയങ്ങളിൽ ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു ഇല്ലെങ്കിലും ഇനി വരുന്ന തലമുറകളിൽ മലയാളസിനിമകളിൽ ചർച്ച ചെയ്യുമ്പോൾ ഉറുമിയും 9 ഉം ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.

മലയാള സിനിമക്ക് മലയാള സിനിമ പ്രേക്ഷകർ നൽകിയ ഏറ്റവും നല്ല ഗിഫ്റ്റുകളിൽ ഒന്നാണ് ഉറുമിയും 9ഉം ഒരുപക്ഷേ എന്നി അങ്ങോട്ട്‌ സൂപ്പർസ്റ്റാർ മെഗസ്റ്റാർ വിളികൾ സിനിമകളിൽ വരാൻ ചാൻസ് കുറവാണെങ്കിലും പൃഥ്വിരാജ് എന്ന മലയാള നടൻ മലയാള സിനിമയുടെ ചരിത്രത്തിൽ തന്റെ നാമം രജിച്ചു കഴിൻഞ്ഞിരികുന്നു ആ പേർ മലയാളം സിനിമ ചരിത്രത്തിൽ ഉണ്ടാവുക തന്നെ ചെയ്യും. മമ്മൂട്ടിയും മോഹൻലാലും ഉള്ള സീനിയർ നടന്മ്ന്മാറുടെ ഇടയിൽ നിവിൻ ദുൽകർ റ്റോവിനോ ജയസുര്യ അങ്ങനെയുള്ള ചിലർ ജൂനിയർ നടൻമാർ ഇടയിലും അദ്ദേഹത്തിൻറെ ആ സ്ഥാനം പൄഥ്വി അരക്കിട്ടുറപ്പിച്ചു കൊണ്ടിരിക്കുന്നു.

പൃഥ്വിരാജ് നിങ്ങളുടെ ഇൻറർവ്യൂ കണ്ടക്ടർ മലയാള സിനിമ പ്രേക്ഷകർ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു ഹോളിവുഡ് സ്റ്റൈൽ മേക്കിങ്, അല്ലെങ്കിൽ പാൻ ഇന്ത്യൻ ലീഗിൽ നിങ്ങൾ മലയാള സിനിമ ഉയർത്തും എന്ന പ്രതീക്ഷയോടെ. തിരശ്ശീലക്കു പുറത്ത് നന്നായി വസ്ത്രധാരണം ചെയ്യുന്ന സൗത്ത് ഇന്ത്യൻ നടന്മാരിൽ മുൻപന്തിയിലാണ് പൃഥ്വിരാജ് എന്നുമാണ് പോസ്റ്റ്.

Leave a Comment