അഭിനയിച്ചത് ഒരേ ഒരു മലയാളം സിനിമയിൽ, അതും മമ്മൂട്ടിക്ക് ഒപ്പം

നടി പ്രിയ ഗില്ലിനെ ഓർമ്മ ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു പക്ഷെ മലയാളികൾക്ക് അറിയാൻ വഴി ഇല്ല. എന്നാൽ മേഘം സിനിമയിലെ മീനാക്ഷിയെ ഓർമ്മ ഉണ്ടോ എന്ന് ചോദിച്ചാൽ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാകും. കാരണം മേഘം സിനിമയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരം ആണ് പ്രിയ. മീനാക്ഷി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. മികച്ച പ്രകടനം ആണ് താരം ചിത്രത്തിൽ കാഴ്ച വെച്ചത്. ഇന്നും താരത്തിന്റെ അഭിനയവും നൃത്തവും എല്ലാം ആരാധകരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് താരം എത്തിയത്. എന്നാൽ അതിനു ശേഷം വേറെ മലയാളം സിനിമ ഒന്നും താരം അഭിനയിച്ചിട്ടില്ല.  തമിഴിലും ഒന്ന് രണ്ടു ചിത്രങ്ങൾ ചെയ്ത താരം പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. പിന്നീട് താരത്തിന്റെ കുറിച്ചുള്ള ഒരു അറിവും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ വന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയ് എന്ന യുവാവ് ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പ്രിയ ഗിൽ. മേഘം എന്ന ഒറ്റ ചിത്രം മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളു. പക്ഷെ ആ ഒരു ചിത്രം മതി ഇവരെ ഓർക്കാൻ.. ഹിന്ദിയിൽ അഭിനയിച്ചു തുടങ്ങിയ പ്രിയ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം ആയിരുന്നു നടത്തിയത്.. (തേ രെ മേ രെ സപ്നെ) മേഘം കഴിഞ്ഞ്, അജിത്തിന്റെ ഒപ്പം “റെഡ് ” എന്ന തമിഴ് ചിത്രത്തിലും നായികയായി.. മിസ്സ്‌ ഇന്ത്യ റണ്ണർ അപ്പ് ആയിരുന്നു പ്രിയ(1995). മേഘത്തിലെ പാട്ടു രംഗങ്ങളിൽ ഡാൻസ് കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും പ്രിയ മികച്ചു നിന്നു.. ഡബ്ബിങ് പ്രശനം ഉണ്ടെങ്കിൽ പോലും മേഘം ചിത്രത്തിൽ ഈ നടി ഒരു പോസിറ്റിവ് ഘടകം തന്നെയായിരുന്നു.. പ്രിയ ഗില്ലിനെ മറ്റു ചിത്രങ്ങളിൽ കണ്ടിട്ടുണ്ടോ? എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. അജിത്തിന്റെ കൂടെ തമിഴിൽ red എന്നൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, വളരെ കുറച്ചു കാലം മാത്രമേ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നുള്ളൂ..വല്ലാത്തൊരു ഭംഗിയും ആകർഷണീയതയും ഉണ്ടായിരുന്നു ഇവർക്ക്..ഒട്ടും അറിയാത്ത ഭാഷയിൽ വന്നഭിനയിച്ചത് കൊണ്ടായിരിക്കണം മേഘത്തിലെ ഇവരുടെ പ്രകടനം വൻ തോൽവി ആയിരുന്നു..ഭാഗ്യലക്ഷ്മിയുടെ ശബ്ദം വേറൊരു വഴിക്കും പ്രിയ ഗിൽന്റെ Lip Movement വേറൊരു വഴിക്കും ആയിരുന്നു മേഘത്തിൽ ഒട്ടും ആത്മവിശ്വാസം സ്ഫുരിക്കാത്ത Body Language ആയിരുന്നു പ്രിയ ഗില്ലിന്റേത്..മേഘത്തിലെ തുമ്പയും തുളസിയും,വിളക്ക് വയ്ക്കും..റെഡ് ലെ ഒല്ലിക്കുച്ചി,സിർഫ് തും ലെ പെഹ്‌ലി പെഹ്‌ലി ഈ പാട്ടുകൾ പ്രിയ ഗിൽന് വേണ്ടി ഇപ്പോഴും കാണാറുണ്ട്. സിർഫ് തും ലെ പ്രിയ അഭിനയിച്ച പാട്ടിന്റെ യൂട്യൂബ് Views 259 മില്യൻ ആയി സോഷ്യൽ മീഡിയയിൽ നിന്നൊക്കെ അകന്ന് ജീവിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.