ആ ചിത്രത്തിൽ വരുന്ന ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്സിൽ ഒരാൾ പ്രിയ അല്ലെ

മോഹൻലാലിനെ നായകനാക്കി 1986 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നിന്നിഷ്ടം എന്നിഷ്ടം. ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ആണ് നായികയായി എത്തിയത്. ഇവരെ കൂടാതെ സുകുമാരി, ജഗതി ശ്രീകുമാർ, മുകേഷ്, ശ്രീനിവാസൻ, ശങ്കരാടി തുടനിഗിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രിയദർശൻ തിരക്കഥ ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയവ ആണ്. ഇളം മഞ്ഞിൽ കുളിരുമായൊരു കുളിർ എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. പ്രിയ തന്നെ ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗത്തിന് ലഭിച്ചില്ല എന്നതാണ് സത്യം.

ഇപ്പോൾ നടി പ്രിയയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. രാഹുൽ മാധവൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബോയിങ് ബോയിങ് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ മോഹൻലാലും മുകേഷുമൊക്കെ ഒരു ഫോട്ടോഷൂട്ട്‌ നടത്തുന്നുണ്ട്. അപ്പോൾ അതിൽ ഡാൻസ് പെർഫോമൻസ് ചെയ്യുന്നവരിലൊരാൾ നടി പ്രിയയാണ്.

കാർത്തിക്ക് നായകനായ തമിഴ് ചിത്രം സൊല്ല തുടിക്കത് മനസ്സിൽ ദാസേട്ടന്റെ ശബ്ദത്തിൽ രാധാരവി പാടി അഭിനയിച്ച പൂവേ സെമ്പൂവേ എന്ന പാട്ട് നിങ്ങൾക്ക് സുപരിചിതമായിരിക്കും. ആ പാട്ടിലെയും പ്രധാന നർത്തകി പ്രിയയാണ്. വേറെ ഏതോ ഒരു ഭാഗ്യരാജ് പടത്തിലും ഇങ്ങനെ ഈ നടിയെ ഒരു പാട്ടിൽ കണ്ടിട്ടുണ്ട്. പ്രിയ നായികയായ ആദ്യ ചിത്രം നിന്നിഷ്ടം എന്നിഷ്ടമാണെന്ന് തോന്നുന്നു. അപ്പൊൾ അവർ ആദ്യം ഈ ഡാൻസ് ടീമിലൂടെയാണോ സിനിമയിൽ വന്നത് എന്നുമാണ് പോസ്റ്റ്. 

Leave a Comment