ആരാധകർ ഇത്രമാത്രം ഹൈപ്പ് എനിക്ക് തന്നത് എന്തിനാണെന്ന് മനസ്സിലായില്ല; പ്രിയാ വാര്യർ

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് അരങ്ങേറിയ താരമാണ് പ്രിയ വാര്യർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത്രയൊക്കധികം ആരാധകരെ സൃഷ്ടിച്ചെടുത്ത മറ്റൊരു യുവ നടിയും മലയാള സിനിമാ ചരിത്രത്തിൽ ഇല്ല. ഒരു നടിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് തൻറെ അരങ്ങേറ്റ ചിത്രത്തിലൂടെ നേടിയത്. എന്നാൽ പിന്നീട് അങ്ങോട്ട് പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ.

താരത്തിന് വേണ്ട അവസരങ്ങൾ ലഭിച്ചില്ല. അവസരങ്ങൾ ലഭിക്കാത്തത് തന്നെ സങ്കടപ്പെടുത്തിയിരുന്നു എന്ന് പറഞ്ഞു കൊണ്ട് താരം നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താരം പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ തേടുന്നത്. ഇത്രക്ക് അധികം ഹൈപ്പ് എങ്ങനെയാണ് തനിക്ക് വന്നതെന്നും എന്തിനാണ് ഇത്രയധികം ട്രോളുകൾ തനിക്കെതിരെ വന്നതെന്നും ഇതുവരെയും മനസ്സിലായിട്ടില്ല എന്നാണ് പ്രിയ വാര്യർ പറഞ്ഞത്.

എന്നാൽ തന്നെ ശക്തയാക്കിയത് ട്രോളുകൾ ആണെന്നും പ്രിയ വാര്യർ പറഞ്ഞു. തനിക്ക് പക്വത വരുത്താൻ ട്രോളുകൾ സഹായിച്ചെന്നും യുവ നടി വെളിപ്പെടുത്തി.”എനിക്ക് വലിയ ഹൈപ്പ് വന്നപ്പോൾ അത് എന്തിനായിരുന്നു എന്ന് മനസ്സിലായില്ല. അത് കഴിഞ്ഞ് എനിക്കെതിരെ കുറെ ട്രോളുകൾ വന്നപ്പോഴും എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അന്ന് അതെല്ലാം മനസ്സിലാക്കാനുള്ള സമയം എനിക്ക് ഉണ്ടായിരുന്നില്ല. അത് മനസ്സിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു. ഇതിൻറെ എല്ലാം വാസ്തവം എന്താണെന്ന് വെച്ചാൽ ഇതിൽ ഒന്നും എനിക്ക് ഒരു പങ്കുമില്ല എന്നാണ്.

ഞാൻ ഒന്നും ചെയ്തത് കൊണ്ടല്ല ഇത് ഉണ്ടാകുന്നത്. എനിക്ക് ചുറ്റും എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്. പ്രേക്ഷകർ തന്നെ കൂടുതൽ ഹൈപ്പിലേക്ക് കൊണ്ടുപോയി അവർക്ക് ഒരു സമയം വന്നപ്പോൾ അത് ഇഷ്ടമല്ലാതായി. ഈ കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാനില്ല. ഇതൊന്നും എൻറെ നിയന്ത്രണത്തിൽ അല്ലായിരുന്നു. എനിക്ക് ആകെ ചെയ്യാൻ സാധിക്കുന്ന കാര്യം ഒരു സൈഡിൽ ഇരുന്ന് ഇതെല്ലാം കണ്ട് മനസ്സിലാക്കുക മാത്രമായിരുന്നു. എന്നാൽ ഇതെല്ലാം കുറച്ച് പക്വത വരുത്താനും ശക്തിയാക്കാനും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും സഹായിച്ചു.”- പ്രിയാ വാര്യർ പറഞ്ഞു.

Leave a Comment