ചരിത്രം ആയത് കൊണ്ടല്ല സിനിമ ബോർ ആയിപോയത്, പ്രിയദർശൻ ഒരു ഹോം വർക്കും ചെയ്യാതേയാണ് പടം എടുത്തത്

ഞാൻ ഇനി ചരിത്ര സിനിമകൾ ചെയ്യില്ല എന്ന് പ്രിയദർശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ പശ്ചാത്തലത്തിലാണ് പ്രിയദർശൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, എന്നാൽ ചരിത്ര സിനിമ ആയത് കൊണ്ടല്ല സിനിമ ബോർ ആയി പോയത് പ്രിയ ദർശൻ വേണ്ടത്ര ഇമ്പോർട്ടന്റ്സ് സിനിമക്ക് നൽകാത്തത് കൊണ്ടാണ് അത് അത്ര വിജയമാകാതെ പോയത് എന്ന് പറയുകയാണ് പ്രവീൺ കുമാർ പങ്കുവെച്ച പോസ്റ്റിൽ. ചരിത്രത്തിന്റെ കുഴപ്പം കൊണ്ടല്ല പടം ബോർ അകാൻ കാരണം പ്രിയദർശൻ ഒരു ഹോം വർക്കും ചെയ്യാതേയാണ് പടം എടുത്തത് എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ‘

നിമിർ, ആമയും മുയലും,ഒപ്പം തുടങ്ങിയ സാധരണ സിനിമ ചെയ്യും പോലെ…മരക്കാരും സ്ക്രപിറ്റിനു അനുസരിച്ച് ഷൂട്ട്‌ ചെയ്തു വിട്ടാൽ മതി എന്ന പ്രിയദർശന്റെ ഇത്രയും നാളത്തെ എക്സ്പീരിയൻസ് വെച്ചുള്ള അമിത ആത്മവിശ്വാസം കൊണ്ട് നിസാരമായി ഷൂട്ട്‌ ചെയ്തു എന്നാണ് പ്രവീൺ വ്യക്തമാക്കുന്നത്. മാത്രമല്ല മറ്റൊരു കാര്യം കൂടി പ്രവീൺ പറയുന്നുണ്ട്. ചരിത്ര പടങ്ങൾ അല്ലങ്കിൽ സയൻസ് ഫിക്ഷൻ സിനിമകൾ എടുക്കുമ്പോൾ അങ്ങനെ അല്ല ചെയ്യേണ്ടത് മിനിമം സ്ക്രിപ്റ്റ് 2,3 വർഷങ്ങൾ എടുത്തു റിസർച് ചെയ്തു എഴുതണം അതുപോലെ സംവിധായകൻ ഒരു സീൻ മാസ്സ് ആക്കാൻ ഒരുപാട് ചിന്തിച്ചു ഇതുവരെ മറ്റ് ബ്രഹ്മാണ്ഡ സിനിമകളിൽ കാണാത്തതു പോലെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രീതിയിൽ ഒരുക്കണം ഒരു മാസ് സീൻ കഴിഞ്ഞാൽ അടുത്ത് അതിന്റെ ഇരട്ടി മാസ്സ് വേണം അങ്ങനെ തുടർന്ന് ക്ലൈമാക്സ്‌ വരെ ഒരേ രീതിയിൽ പോകണം

മരക്കാർ പ്രിയദർശൻ പ്രകൃതി രമണീയ കോമഡി സിനിമ ചെയുന്ന ലാഘവത്തോടെ എടുത്തതാണ് പടം ബോർ ആകാനും, പരാജയപ്പെടാനും ഉള്ള കാരണം അല്ലാതെ വേറെ ഒരുകാരണവും ഇല്ല എന്നും പ്രവീൺ പറയുന്നു.ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും.ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല. എന്നാണ് പ്രിയദര്ശന് പറഞ്ഞത്.

Leave a Comment