മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഓളവും തീരവും. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ എല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. മഴയത്ത് പുഴയിൽ നിന്ന് കൊണ്ടുള്ള മോഹൻലാലിന്റെ ഷൂട്ടിങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഒരു ആരാടന്റെ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. സിനിമ പാരഡിസോ ക്ലബ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ബെൻ മാത്യു എന്ന ആരാധകൻ എഴുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് വേറെ ലെവൽ അടി അടിക്കും.. പ്രിയൻ- ലാലേട്ടൻ നെക്സ്റ്റ് എന്നാണ് ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ആരാധകൻ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ ഗ്രൂപ്പിൽ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുമായി എത്തിയത്.
ലിജോ ജോസ്,ആഷിഖ് അബു,ദിലീഷ് പോത്തൻ,ബേസിൽ ജോസഫ്,ടിനു പാപ്പച്ചൻ,അൽഫോൻസ് പുത്രൻ, അഞ്ജലി മേനോൻ എന്നിങ്ങനെ പ്രൂവ് \ ചെയ്ത terror directors ന്റെ ഒരു നീണ്ട നിര തന്നെ മലയാളത്തിൽ ഉള്ളപ്പോൾ അവരെയെല്ലാം ഒഴിവാക്കി മരയ്ക്കാർ എന്ന ആറ്റം ബോംബ്ന്റെ track recordഉള്ള പ്രിയദർശന് കൃത്യം ആയി ഡേറ്റ് കൊടുത്ത മോഹൻലാൽ അല്ലേ യഥാർത്ഥ മാസ്സ്. അനൂപ് സത്യന് ഡേറ്റ് കൊടുത്തത് കണ്ണിൽ പെട്ടില്ലേ എന്ന് ചോദിക്കാൻ വരുന്നവരോട്, സത്യൻ അന്തിക്കാടിന്റെ മകൻ അല്ലായിരുന്നു എങ്കിൽ മോഹൻലാലിന്റെ date അനൂപിന് കിട്ടുമായിരുന്നു എന്ന് നിങ്ങൾ ഇപ്പഴും കരുതുന്നുവോ നിഷ്കളങ്കരേ… എന്നാലും ഇത്രേം ഡൈ ഹാർഡ് ഫാൻസിന് എന്ത് വിലയാണ് ലാലേട്ടാ നിങ്ങൾ കൊടുക്കുന്നത് എന്നാണ് ഒരു ആരാധകൻ ചോദിച്ചിരിക്കുന്നത്.
ഒരുപാട് ഉയരങ്ങൾ താണ്ടാൻ പോകുന്ന രണ്ട് കഥാപാത്രങ്ങൾ, താടി മുടിയൊക്കെ അസ്സൽ ആയിട്ടുണ്ട്, 50 min duration എന്നാണ് കണ്ടത്. അതൊരു 20 മിനുട്ട് ആയെങ്കിൽ നന്നായിരുന്നു. അത്രയും ട്രോൾ കുറഞ്ഞു കിട്ടും, പടം ഇറങ്ങും മുന്നേ degrading തുടങ്ങി.. എന്താ ബ്രോ ഇങ്ങനെ . പടം കഴിഞ്ഞിട്ട് പോരെ ഡീഗ്രേഡിങ്. അതിനുള്ള വക പ്രിയൻ ഒരുക്കി തരുമെന്ന് മരക്കാർ തെളിയിച്ചതല്ലേ, പ്രിയദർശന്റെ തിരിച്ചു വരവ് ആവട്ടെ, ഓളവും തീരവും കഥ തെക്ക് എവിടേലും നടക്കുന്ന പോലെ എടുത്താൽ മതിയായിരുന്നു, പൊന്ന് പ്രിയദർശാ ശ്വാസം വിടാൻ ഗ്യാപ്പ് കൊടുക്കടെ അങ്ങേർക്ക്..അപ്പൊ ഇനിയും എയർ ഇന്ത്യ, സസ്പെൻഷനിൽ ആയിട്ട് പോലും കേസ് തെളിയിക്കാൻ നടക്കുന്ന താടി വച്ച പോലീസ് കാരൻ , razor കണ്ടു പിടിക്കും മുൻപ് ജീവിച്ചിരുന്ന മരയ്ക്കാർ , ഈ ബള ഇടുന്ന ബളക്കാരൻ മുസ്ലിം ആണെങ്കിൽ അതും.. ബ്ലേഡ് അലർജി ഉള്ള പട്ടാളക്കാരൻ , സിഖ് കാരൻ , ജോലി തിരക്ക് കാരണം താടി വടിക്കാത്ത ഡോക്ടർ…അങ്ങനെ അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ഇനിയും സംഭവിക്കട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.