രണ്ടായിരത്തില്‍ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കില്ല. അതിലെ പാട്ടും കോമഡി രംഗങ്ങളും ഒക്കെ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. നായകനായി എത്തിയ കുഞ്ചാക്കോ ബോബനെയും കൂടെ അഭിനയിച്ച നായികയെയും അത്ര പെട്ടെന്ന് നമുക്ക് മറക്കാന്‍ കഴിയില്ല. ബെന്നി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന് എത്തിയപ്പോള്‍ ആനി എന്ന കഥാപാത്രമായി എത്തിയത് ദീപ നായര്‍ എന്ന പെണ്‍കുട്ടി ആയിരുന്നു. ദീപ നായര്‍ ആകെ ഈ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ക്ക് ഇപ്പോഴും നടിയെ മറക്കാന്‍ കഴിയില്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ചാക്കോച്ചന്റെ കൂടെ കട്ടക്ക് പിടിച്ചു നില്ക്കുന്നു അല്ലേല്‍ അതിനേക്കാള്‍ മുന്നില്‍ എന്നു തന്നെ പറയാം.
തന്റെ ബാല്യകാല സുഹൃത്തായ ബെന്നിയെ തേടി പോകുന്നതും അവസാനം തന്റെ സുഹൃത്തിനെ കണ്ടെത്തുകയും ചെയ്യുന്നു. തന്റെ സഹോദരിയുടെ മരണത്തിനു ശേഷം അവരുടെ മൂന്നു മക്കളെ നോക്കിയിരുന്നത് ബെന്നി ആയിരുന്നു. ആനി ആദ്യം കൂട്ടുകൊടുന്നത് ഈ കുട്ടികളോട് ആണ്. അതിനു ശേഷം അവര്‍ ബെന്നിയെ കൊണ്ട് സമ്മതിപ്പിച്ചു ആനിയെ അവരുടെ കൂടെ നിര്‍ത്തുന്നു. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഈ ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ജഗതി ശ്രീകുമാര്‍, കനകലത, ഇന്ദ്രന്‍സ് പിന്നെ ഈ മൂന്നു കുട്ടികളും ചേര്‍ന്നു നമ്മളെ ചിരിപ്പിച്ചതിനു ഒരു കണക്കും ഇല്ല. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു.
കുന്നിമണി കണ്ണഴകില്‍ പനിനീര് പാടം കതിരണിയാന്‍ ഇതിലെ പോരുമോ, മിന്നാമിന്നി ഇത്തിരി പൊന്നെ മിന്നണതെല്ലാം പൊന്നല്ല, കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണ ചെമ്മാനം പട്ടു ചുറ്റിയ പാപ്പാത്തി പാട്ടൊരുക്ക് തുടങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ നമ്മുടെ ഇഷ്ട ഗാനങ്ങളില്‍ ഇടം നേടിയതാണ്. ബേര്‍ണി ഇഗ്നേഷ്യസ് ആയിരുന്നു സംഗീതം നല്‍കിയത്. ക്ഷണക്കത്ത്, മയില്പീലിക്കാവ്, സൂര്യമാനസം തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സാബ് ജോണ്‍ ആയിരുന്നു പ്രിയം സിനിമയുടെയും തിരക്കഥ എഴുതിയത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളില്‍ നമ്മുടെ ഹൃദയത്തെ തൊടുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് എന്‍ജിനീയറിങ് ബിരുദ സമയത്ത് ദീപ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയത്താണ് സിനിമയിലേക്ക് അവസാനം ലഭിക്കുന്നത്. പ്രിയത്തിനു ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചു എങ്കിലും നടി പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി സിനിമ ഉപേക്ഷിക്കുകയായിരുന്നു. പഠനം കഴിഞ്ഞതോടെ ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുകയും അതിനുശേഷം ഓസ്ട്രേലിയയിലുള്ള രാജീവ് നായര്‍ എന്ന സോഫ്റ്റ്വെയര് എന്‍ജിനീയറെ വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കുടുംബസമേതം ഓസ്ട്രേലിയയില്‍ തന്നെ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നടി.
രണ്ട് പെണ്മക്കളുണ്ട് മാധവിയും ശ്രദ്ധയും. മക്കളും ആയിട്ടുള്ള ചിത്രം ഈ അടുത്ത കാലത്ത് നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് ഭൂരിഭാഗം കമന്റുകളും. ഒരു സിനിമയില്‍ മാത്രം അഭിനയിച്ച നടിയെ ഇപ്പോഴും ഓര്‍ത്തു ഇരിക്കുന്നെങ്കില്‍ നടി അത്രയും നമ്മുടെ മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. പ്രിയത്തിലൂടെയും അതിലെ ഗാനങ്ങളിലൂടെയും ദീപ നായര്‍ എന്ന നടിയെ എക്കാലവും മലയാളികള്‍ ഓര്‍ത്തിരിക്കും.