വലിയ പ്രതിസന്ധികളിൽ കൂടിയാണ് ഈ കഴിഞ്ഞ നാളുകൾ കടന്ന് പോയത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ താര ദമ്പതികൾ ആണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും രണ്ടു വർഷങ്ങൾക്ക് മുൻപാണ് വിവാഹിതർ ആയത്. ഇരുവരുടെയും വിവാഹം ആരാധകരുടെ ഇടയിൽ ഏറെ ചർച്ച ആയിരുന്നു. പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രായ വ്യത്യാസം തന്നെ ആണ് അതിന്റെ പ്രധാന കാരണവും. നിക്കിനെക്കാൾ പ്രിയങ്കയ്ക്ക് ഒൻപത് വയസോളം പ്രായം കൂടുതൽ ഉണ്ടെന്നുള്ളത് ആരാധകരുടെ ഇടയിൽ വലിയ ചർച്ച ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യം അല്ല എന്ന നിലപാട് ആണ് ഇരുവർക്കും ഉണ്ടായത്. അത് കൊണ്ട് തന്നെ ഇരുവരും ഈ ചർച്ചകളോട് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇവരുടെ വിവാഹ ശേഷം പലപ്പോഴും ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന്. നിക്കും പ്രിയങ്കയും തമ്മിൽ വിവാഹ മോചിതർ ആകുന്നു എന്നും പ്രിയങ്ക അമ്മയാകാൻ പോകുന്നു എന്ന് തുടങ്ങി നിരവധി ഗോസിപ്പുകൾ ആണ് ഇരുവരുടെയും പേരിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഈ ഗോസ്സിപ്പുകളോട് ഒന്നും നിക്കും പ്രിയങ്കയും ഒരിക്കൽ പോലും പ്രതികരിച്ചിരുന്നില്ല.

അടുത്തിടെ ആണ് വാടക ഗർഭപാത്രത്തിൽ കൂടി തങ്ങൾ അച്ഛനും അമ്മയും ആയ വിവരം പങ്കുവെച്ച് കൊണ്ട് പ്രിയങ്കയും നിക്കും എത്തിയത്. എന്നാൽ തങ്ങൾ മാതാപിതാക്കൾ ആയി എന്ന് മാത്രമാണ് ഇരുവരും അറിയിച്ചത്. കുഞ്ഞിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും ഇരുവരും പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ലോക മാതൃ ദിനമായ ഇന്നലെ തങ്ങൾ കടന്നു പോയ സാഹചര്യങ്ങളെ കുറിച്ചും കുഞ്ഞിനെ കുറിച്ചും എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. തങ്ങൾക്ക് ഒരു മകൾ ആണ് പിറന്നത് എന്നും മകളുടെ പേര് മാൽട്ടി മേരി ചോപ്ര ജൊനാസ് എന്നാണെന്നും വെളിപ്പെടുത്തിയതിന് ഒപ്പം മകൾ നൂറിൽ അധികം ദിവസം എൻ ഐ സി യൂവിൽ ആയിരുന്നു എന്നും വളരെ പിരിമുറുക്കം നിറഞ്ഞ ദിവസങ്ങളിൽ കൂടി ആണ് തങ്ങൾ കടന്ന് പോയത് എന്നുമാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്.

ഈ മാതൃദിനത്തിൽ ഈ കഴിഞ്ഞ കുറച്ച് മാസങ്ങളെക്കുറിച്ചും ഞങ്ങൾ സഞ്ചരിച്ച റോളർകോസ്റ്റർ യാത്രയെ കുറിച്ചും നിങ്ങളോട് പങ്കുവെക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഒരുപാട് അച്ഛൻ അമ്മമാർ മുൻപ് അനുഭവിച്ച അതെ കാര്യം തന്നെ ഞങ്ങളും അനുഭവിച്ചിരിക്കുകയാണ്. എൻഐസിയുവിൽ നൂറിൽ അധികം ദിവസങ്ങൾ ആണ് ഞങ്ങളുടെ മകൾ കഴിഞ്ഞത്. ഒരുപാട് വെല്ലിവിളികൾ നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ നൂറു ദിവസങ്ങൾ. മാനസികമായി ഒരുപാട് സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും ഞങ്ങളെ വേട്ടയാടുകയായിരുന്നു. എന്നാൽ അതെല്ലാം കഴിഞ്ഞു ഞങ്ങളുടെ കുഞ്ഞു മാലാഖ വീട്ടിലെത്തിയിരിക്കുകയാണ്.

‘ഞങ്ങളുടെ ജീവിതത്തിലെ അടുത്ത അധ്യായം ഇപ്പോൾ മുതൽ ആരംഭിക്കുകയാണ്. എന്റെ ജീവിതത്തിലും പുറത്തുമുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. എന്നെ ഒരു ‘അമ്മ ആക്കി മാറ്റിയതിനു നിക്കിനോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു എന്നും പ്രിയങ്ക കുറിച്ചു.