ARTICLES

വാഴൂർ ജോസ് എന്ന താരത്തെ നിങ്ങൾക്ക് കാണണ്ടേ? എങ്കിൽ ഇതാ .

ഒരിക്കൽ എല്ലാ മലയാള സിനിമകളുടെ ടൈറ്റിലുകളിലും ഉള്ള ഒരു താരം ആയിരുന്നു വാഴൂർ ജോസ്. പി ആർ ഓ എന്ന ക്രെഡിറ്റിന് താഴെ കണ്ട ഈ പേര് യഥാർത്ഥ സിനിമ ആരാധകർ അങ്ങനെ മറക്കുവാൻ വഴിയില്ല. കാരണം അത്രമേൽ അവരുടെ മനസ്സിൽ തങ്ങി നിന്ന പേരായിരുന്നു വാഴൂർ ജോസ് എന്ന പേര്. മറ്റുള്ളവരുടെ പേരുകൾ മാറുമ്പോഴും പി ആർ ഓ എന്ന സ്ഥാനം സ്ഥിരമായിരുന്നു. ഏകദേശം മുപ്പതുകൊല്ലമായി ഇന്നും മലയാള സിനിമയുടെ സ്ഥിര സാന്നിധ്യമാണ് വാഴൂർ ജോസ് എന്ന കലാകാരൻ.

ഫാസിൽ എന്ന സംവിധയാകൻ ആയിരുന്നു വാഴൂർ ജോസിനെ സിനിമയിൽ ആദ്യമായി ക്ഷണിക്കുന്നത്. ആയിരത്തിൽ തൊള്ളായിരത്തി എൺപത്തി ആരിൽ ഇറങ്ങിയ പൂവിനു ഒരു പൂന്തെന്നൽ എന്ന സിനിമയിൽ നിന്നായിരുന്നു വാഴൂർ ജോസ് തന്റെ കരിയർ തുടങ്ങിയത്. എന്നാൽ അതിനു ശേഷം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലൂടെ ഔദ്യോഗികമായി താരം പി ആർ ഓ ആയി സ്ഥാനമേറ്റു.

പിന്നീട് ഒരിക്കലും പി ആർ ഓ വാഴൂർ ജോസിന് തിരികെ നോക്കേണ്ടി വന്നിട്ടില്ല. ഇന്നും മലയാള സിനിമയിൽ താരം സ്ഥിരമാണ്. ഒരു കണക്കു പറയുവാൻ ബുദ്ധിമുട്ടുമെങ്കിലും ഏകദേശം അഞ്ഞൂറോളം സിനിമകളിൽ ഇതിനോടകം താരം പി ആർ ഓ ആയി ജോലി ചെയ്തു. പി ആർ ഓ എന്ന് കേട്ടിട്ടുണ്ടെങ്കിലും ചിലപ്പോൾ പലർക്കും അത് എന്ത് ജോലിയാണ് എന്ന് അറിയില്ലായിരിക്കും. പി ആർ ഓ എന്ന് പറഞ്ഞാൽ മാധ്യമ പ്രവർത്തനം തന്നെ ആണ്. സിനിമ സംബദ്ധമായ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നതാണ് പി ആർ ഓ യുടെ ജോലി.

താരത്തിനെ പറ്റി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് സിനിഫിലി എന്ന ഗ്രൂപ്പിലെ ആരാധകൻ ആണ്. താരത്തിന്റെ ചിത്രത്തോടോപ്പം പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മുപ്പതു വർഷത്തോളം സിനിമയിൽ സജീവമാണ് എങ്കിലും ഇതുവരെ വാഴൂർ ജോസിനെ ആരും നേരിൽ കണ്ടിട്ടില്ല എന്നതാണ് ഇതിന്റെ കാരണം. സിനിഫിലി ഗ്രൂപ്പിൽ താരം കഴിഞ്ഞ ഇടം ജോയിൻ ചെയ്തിരുന്നു. താരത്തെ വലിയൊരു പ്രോത്സഹാനത്തിൽ താനെ ആണ് സിനിഫിലി അംഗങ്ങൾ വരവേറ്റത്.

Trending

To Top
error: Content is protected !!