പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് പുലിമുരുകൻ. ആദ്യ നൂറു കോടി ക്ലബ്ബിൽ കയറിയ മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. റിലീസിന് എത്തിയ സമയത്ത് ചിത്രം ഉണ്ടാക്കിയ ഓളം വളരെ വലുത് ആയിരുന്നു. മോഹൻലാലിനെ കൂടാതെ ലാൽ, വിനു മോഹൻ, ബാല, നമിത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ചിത്രം ഇറങ്ങിയിട്ട് ആറു വര്ഷം പൂർത്തി ആയിരിക്കുകയാണ് ഇപ്പോൾ.
ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പ് ആയ സിനിമ പാരഡിസോ ക്ലബ്ബിൽ അഭയ് ഡാർവിൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പുലിമുരുഗൻ ഒരു സമ്പൂർണ്ണ ചിത്രമൊന്നുമല്ല. പക്ഷേ പതിനാറ് വർഷങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ നരസിംഹത്തിന് ശേഷം എങ്ങനെയാണ് ഒര് മാസ് ചിത്രം ഒരുക്കേണ്ടതെന്ന് , കാട്ടിത്തരുന്ന ചിത്രമാണ്. ഓഡിയൻസിനെ എൻഗേജ് ചെയ്യേണ്ടുന്ന വിധത്തിന്റെ രസക്കൂട്ടുകളിൽ ഒരു റിഫൈൽമെന്റ് നടത്തിയത് ഒഴിച്ച് നിർത്തിയാൽ ഈ മാസ് ചിത്രത്തിന്റെയും കാതലായ ഭാഗവും മോഹൻലാൽ എന്ന കരിസ്മ വിതറുന്ന ഫാക്റ്റർ തന്നെയാണ്.

പ്രായം റിവേർസ് ഗിയറിൽ എന്നൊന്നും പറയാൻ ഒക്കില്ലെങ്കിലും, നരനൊക്കെ ഷൂട്ട് ചെയ്ത സമയത്തെ ഫിസീക്കിലും ഒരു പാട് ടോൺഡ് ആൻഡ് ബാലൻസ്ഡ് ആയിട്ടുണ്ട് ലാലേട്ടൻ. ഇടക്കൊര് തായ്ക്കോണ്ടോ ബ്ലാക്ക് ബെൽറ്റ് കൊടുത്തപ്പൊ എന്താരുന്നിവിടെ പൊട്ടിത്തെറി? ഫൈറ്റിന്റെ ടൈമിംഗിലും, ഗ്രെയ്സിലും ഇത്ര കൈയ്യടക്കമുള്ള മറ്റ് അഭിനേതാക്കൾ ഉണ്ടോ എന്ന് വരെ തോന്നിപ്പോകുന്ന രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. ഒന്ന് കൈവിട്ട് പോകുന്ന ലക്ഷണം കാണുമ്പഴേക്കും നല്ല കലക്കൻ ഇടി വരും. പീറ്റർ ഹെയ്ൻ , ഹെന്റെ പൊന്നോ, പടത്തിന്റെ ലെവൽ മാറ്റിയത് ആ പഹയനാണ്.
തപസ് നായിക്, ഗോപ്യേട്ടൻ കോമ്പോയും ഗംഭീര മുഡ് സെറ്റിംഗ് ആരുന്നു. ഇച്ചിരി വൃത്തിയായ് മൊഴിമാറ്റി തെലുങ്കിലൊക്കെ റിലീസ് ചെയ്താൽ ഇപ്പഴത്തെ അവിടുത്തെ ലാൽഗാരുവിന്റെ മാർക്കെറ്റ് വെച്ച് ഇമ്മിണി നല്ല കളക്ഷൻ അവിടുന്നും കിട്ടും. നല്ല ചിമിട്ടൻ പടം. ഇതൊക്കെയാണ് തീയേറ്ററിൽ ആഘോഷമായി കണ്ട് അർമ്മാദിക്കേണ്ട പടം. ലാസ്റ്റ് ഇതിന്റെ അൽപ്പമെങ്കിലും അടുത്തെത്തിയ തീയെറ്റർ എക്സ്പീരിയൻസ് നരസിംഹമായിരുന്നു. ആന്റണിച്ചേട്ടന്റെ കോമഡി റോൾ പൊളിച്ചതായി പറയാൻ പറഞ്ഞു. ലാൽ – ലാൽ മാമനും മരുമോനും കളിയും, അതിന്റെ കെമിസ്ട്രിയും രസമായിരുന്നു എന്നുമാണ് പോസ്റ്റ്.