സ്ത്രീകൾ എന്നുമൊരു വീക്നെസ്സായിരുന്നു മണവാളന്

ഉദയ് കൃഷ്ണ, സിബി കെ തോമസ് തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ചിത്രം ആണ് പുലിവാൽ കല്യാണം. ജയസൂര്യ, കാവ്യ മാധവൻ തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയത്. ഇവരെ കൂടാതെ ലാലു അലക്സ്, ജഗതി ശ്രീകുമാർ, സലിം കുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, കാർത്തിക, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സലിം കുമാർ അവതരിപ്പിച്ച മണവാളൻ എന്ന കഥാപാത്രത്തിന് നിരവധി ആരാധകർ ആണ് ഇപ്പോഴും ഉള്ളത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ റോഡ് മാസ്റ്റർ മോനുപ്പ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പുലിവാൽകല്യാണം ഒന്നൂടി കണ്ടു. വിശ്വസിച്ചു കൂടെനിന്ന ധർമേന്ദ്രയെയെങ്കിലും ചതിക്കാതിരിക്കാമായിരുന്നു മണവാളന്.

സ്ത്രീകൾ എന്നുമൊരു വീക്നെസ്സായിരുന്നു മണവാളന്. പണം മാത്രം ലക്ഷ്യമിട്ട് ഹരികൃഷ്ണനെ മുന്നിൽനിർത്തി കളിച്ചകളിയിൽ നീലാംബരിയിൽ ചെന്നുകുടുങ്ങി മണവാളൻ. അതുവരേക്കും സ്കോർ ചെയ്തത് മുഴുവൻ മണവാളനായിരുന്നു . താൻ താൻ ചെയ്ത കർമ്മങ്ങൾ ഫലം താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ ചൊല്ല്. അങ്ങനെ പടക്കക്കട ഖുദാ ഗവാ.

എന്തൊക്കെ മേളമായിരുന്നു. പാട്ട് ഡാൻസ് കൂത്ത്. എനിക്കപ്പോഴേ തോന്നി ടമാർ പഠാർ. എല്ലാം കത്തിച്ചാമ്പലാകുമെന്ന്. വാരാന്ത്യ സായാഹ്നം പുലിവാൽ കല്യാണം കണ്ടാസ്വദിക്കൂ. അൽ-മണവാളൻ റോക്ക്സ് എഗൈൻ. സ്ഥിരം വേട്ടമൃഗമായി ട്രോളന്മാർ ഏറ്റെടുത്തു കളിയാക്കുന്നതറിയാതെ ഏതോ ഒരിടത്ത് മണവാളൻ നീലാംബരിയുമൊത്ത് ജീവിക്കുന്നുണ്ടാകും എന്നുമാണ് പോസ്റ്റ്.

നായകനെ ഒരു മൂലയ്ക്ക് ഇരുത്തി സഹനടന്മാരെ കാണാൻ വേണ്ടി മാത്രം കാണുന്ന സിനിമ, മണവാളൻ ധർമേന്ദ്ര തീപ്പൊരി ചേട്ടൻ, ഇതിന്റെ റൈറ്റർ ഉദയകൃഷ്ണ സിബി കെ തോമസ് ആണ് എന്നതാണ് അത്ഭുതം, താൻ ഇത് എന്തോകെയാടോ പറയുന്നേ, മണവാളൻ പ്രേം നസീർ ഫാൻ ബോയ് ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment