ഒരു സ്ത്രീയുമായി മൽപ്പിടുത്തം നടത്താൻ വേണ്ടി രമണൻ കാത്തിരുന്നത് എന്തിനാണ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ്. 1998 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ നിരയിൽ മുൻ പന്തിയിൽ തന്നെയാണ് സ്ഥാനം നേടിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് ഉള്ളത്. ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാബി ഹൗസ് ഇന്നും ടി വിയിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ കാണാത്ത ആരാധകർ കുറവാണ്.

ഒരു പക്ഷെ ദിലീപിന്റെ കഥാപാത്രത്തേക്കാൾ ഹരിശ്രീ അശോകന്റെ രമണൻ എന്ന കഥാപാത്രത്തിന് ആയിരിക്കും ആരാധകർ കൂടുതൽ. ഇന്നും ചിത്രം വലിയ രീതിയിൽ തന്നെ ആഘോഷിക്കപ്പെടാറുണ്ട്. ഒരു വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആഘ്ന ഫ്രാൻസിസ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഗോദയിൽ സോണിയാണെങ്കിൽ രമണൻ ഇറങ്ങാമെന്ന്. പുരുഷന്മാരായിട്ടുള്ള സിങ്ങുകളെ മൊത്തം അവഗണിച്ച് ഒരു സ്ത്രീയുമായി മൽ പ്പിടുത്തം നടത്താൻ വേണ്ടി രമണൻ കാത്തിരുന്നത് എന്തിനാണ് എന്നൊക്കെ ഊഹിച്ചാൽ തന്നെ അപലപനീയമായി തോന്നുന്നു. സ്ത്രീ വിരുദ്ധതയുടെ ഹാസ്യാവിഷ്കരണം. ചിത്രം പഞ്ചാബി ഹൌസ് സംവിധായകൻ മെക്കാർട്ടിൻ എന്നുമാണ് പോസ്റ്റ്.

അതെന്താ ഗുസ്തി പിടിക്കാൻ ജണ്ടർ ഇക്ഡയാലിറ്റിയി വേണ്ടേ, കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിച്ച പഴയ സിനിമകൾ എടുക്കുന്നു വർഗീയതയും സ്ത്രീ വിരുദ്ധതയും കഷ്ടപ്പെട്ടു കണ്ടെത്തുന്നു, എയറിൽ പോകുന്നു. റിപ്പീറ്റ്, ഒരു വല്ലാത്ത ജീവിതം തന്നെ, സ്ത്രീകൾ പഞ്ചാബി റൊട്ടി ചുട്ടു വീട്ടിൽ ഇരിക്കണ്ടവരല്ല കായിക മത്സരങ്ങളിൽ അവരും മുന്നോട്ടു വരട്ടെ എന്നു ചിന്തിച്ച രമണൻ അല്ലെ കിടു, ഗുസ്തിയിലും ജണ്ടർ ഇക്യുവാലിറ്റി വേണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ രമണൻ ആണെന്റെ ഹീറോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment