celebrity photos

കൊടും കാട്ടില്‍ നൃത്തം ചെയ്ത രചന നാരായണന്‍കുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ താരമാണ് രചന നാരായണന്‍കുട്ടി. അധ്യപികയായും നടിയായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയത്തിലുപരി മികച്ചൊരു നര്‍ത്തകി കൂടിയാണ് രചന. തന്റെ അധ്യപന ജീവിതത്തിനിടെയാണ് മിനിസ്‌ക്രീനില്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമൂഹമാധ്യമത്തില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ദേവതയെപ്പോല്‍ നൃത്തം ചെയ്യുക എന്ന ക്യാപ്ഷന്‍ നല്‍കി ‘മഹാലക്ഷ്മി’ നൃത്ത സീരീസിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ ആണ് രചന പങ്കിട്ടത്.

 

 

താരത്തിന്റെ ചിത്രത്തിന് നിരവധി ലൈക്കും കമന്റുമാണ് ലഭിക്കുന്നത്. ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ വിഭാഗങ്ങളില്‍ തന്റെതായ കഴിവ് തെളിയിച്ച താരമാണ് രചന. നായികയായിട്ടും സഹനടിയായിട്ടും ഒട്ടേറെ കഥാപാത്രങ്ങള്‍ രചന നാരായണന്‍കുട്ടി ചെയ്തിട്ടുണ്ട്. രണ്ടായിരത്തി ഒന്നില്‍ ബി കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ത്ഥാടനം എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

 

 

തുടര്‍ന്ന് രണ്ടായിരത്തി പതിമൂന്നില്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്ത ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായികയായി രചന എത്തി. ചിത്രത്തില്‍ ജയറാം ആയിരുന്നു നായകന്‍. പിന്നീട് ആമേന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, വണ്‍ ഡേ ജോകെസ്, യു ടൂ ബ്രുടുസ, തിലോത്തമ, കാന്താരി, ഡബിള്‍ ബാരല്‍, ലൈഫ് ഓഫ് ജോസൂട്ടി, അടൂരും തോപ്പിലും അല്ലാത്ത ഭാസി, തിങ്കിള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

 

 

മൂന്നാമിടം എന്ന് ഹ്രസ്വചിത്രത്തില്‍ രചന നാരായണന്‍കുട്ടി അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ മറിമായ എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയുടെ അവതാരികയായും രചന പ്രേക്ഷകര്‍ക്ക് മുമ്പില്‍ എ്തതിയിട്ടുണ്ട്. സമൂഹമാധ്യമങ്ങലില്‍ മറ്റും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അഭിനയത്തിനുപരി മോഡലിങ് രംഗത്തും രചന മികവ് തെളിയിച്ചിട്ടുണ്ട്. തടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങല്‍ പങ്കുവെക്കാറുണ്ട്.

 

Trending

To Top
error: Content is protected !!