സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നാടോടിക്കാറ്റ്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചിത്രത്തിനെ കുറിച്ച് നിരവധി ചർച്ചകൾ ആണ് ആരാധകരുടെ ഇടയിൽ നടക്കുന്നത്. അത്തരത്തിൽ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. രാകേഷ് കെ പി നമ്പ്യാർ എന്ന യുവാവ് ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, എന്നാലും രാധയും ദാസനും എന്ത്കൊണ്ടായിരിക്കും ഒന്നിക്കാതിരുന്നത്..പിന്നീട് വന്ന രണ്ടു ചിത്രങ്ങളിലും രാധയെ പറ്റി എവിടെയും പരാമർശിക്കുന്നില്ല പോരാത്തതിന് ദാസൻ ബാച്ചിലർ ആണെന്ന് പറയുകയും ചെയുന്നുണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുമായി എത്തിയിരിക്കുന്നത്.
10 പൈസ സൂക്ഷിച്ചു വെക്കാൻ ദാസന് അറിയില്ല… കിട്ടിയതൊക്കെ എങ്ങനെ എങ്കിലും കളയും….. പിന്നെ ഒരു സ്ഥിരം ജോലി ഇല്ലല്ലോ… Cid ആയി, പച്ചക്കറി വിൽപ്പനക്കാരൻ ആയി…. അങ്ങനെ എന്തൊക്കെയോ ചെയ്തു, രാധ മറ്റൊരു യൂണിവേഴ്സിലേക്ക് ട്രാവൽ ചെയ്തു പോയതാകാം Doctor strange rules ബ്രേക്ക് ചെയ്തപ്പോഴുള്ള Multiverse inclusion മൂലം എന്ന് ഒരു തിയറി നിലവിൽ ഉണ്ട് അതല്ല രാധ ഒരു multiverse traveler ആണെന്നും ഒരു അഭിപ്രായം ഉണ്ട് രണ്ടാമത്തെ യൂണിവേഴ്സിലെ ദാസന് കുറച്ചു കൂടി കോമിക് nature ഉള്ളത് കൂടി ശ്രദ്ധിച്ചാൽ അത് നടക്കുന്നത് ഒന്നമത്തെ യൂണിവേഴ്സിൽ അല്ലെന്ന് വ്യക്തം, സംശയം എന്ത് തേപ്പ് തന്നെ. തേപ്പ് കിട്ടിയാൽ എന്ത് ചെയ്യണമേ ന്നു ദാസനെ കണ്ടു പഠിക്കണം. ആളെ പറ്റി പിന്നീട് ഓർത്തിട്ടു പോലുമില്ല.
അരീം മണ്ണെണ്ണയും കടം വാങ്ങാൻ ഒരുളുപ്പുമില്ലാതെ ദിവസോം ദിവസോം വരുന്ന ചെക്കന് പെണ്ണിനെ കെട്ടിച്ചുകൊടുക്കാൻ പറ്റില്ലെന്ന് രാധയുടെ, കോടമ്പാക്കത്ത് കുടുംബസമേതം താമസിക്കുന്ന അമ്മാവൻ കട്ടായം പറഞ്ഞു. അച്ഛനില്ലാത്ത കൊച്ചിനെ സ്വന്തം ഇഷ്ടത്തിന് കെട്ടിച്ചുവിട്ടിട്ട് നാളെയൊരു കഷ്ടം വന്നാൽ ആങ്ങളയുടെ അടുത്തേക്ക് തന്നെ ചെല്ലണമല്ലോ എന്ന് കരുതി രാധയുടെ അമ്മയും അമ്മാവനൊപ്പം നിന്നു. രാധയെ പണ്ടേ ഒരു നോട്ടമുണ്ടായിരുന്ന അമ്മാവന്റെ മൂത്ത മോൻ കിട്ടിയ തക്കം നോക്കി പ്രൊപ്പോസ് ചെയ്ത് രാധയെ കെട്ടുകയും ചെയ്തു. രണ്ടു പേരും ഹാപ്പിയായിരിക്കുന്നു, ദാസനുംരാധയും ജീപ്പിൽ കയറി പോവുന്നു. വിജയൻ പുറകിൽ നിന്ന് ഓടിക്കയറുന്നു. അവിടെ ആണ് സിനിമ കഴിയുന്നത്. ആ പോക്കിൽ അപകടം സംഭവിക്കുന്നു. രാധ തെറിച്ചുവീഴുന്നു. ആ നഷ്ടത്തെപ്പറ്റിയുള്ള ഓർമകളിൽ നിന്ന് രക്ഷപ്പെടാൻ അവർ ചെന്നൈ നഗരത്തെ കൈവിട്ട് കേരളത്തിലേക്ക് വരികയാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.