ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് ദ പവർ ഓഫ് കോഴിക്കാല് എന്നല്ലെ പറയുന്നത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സെബാസ്റ്റ്യൻ സേവ്യർ എന്ന ആരാധകൻ  പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഡോണ്ട് അണ്ടർഎസ്റ്റിമേറ്റ് ദ പവർ ഓഫ് കോഴിക്കാല്. ലോക സിനിമാചരിത്രം നിങ്ങൾ അരിച്ചുപെറുക്കി നോക്കിക്കോളൂ. എന്നാൽപോലും, ഒരു പടത്തിൻ്റെ കഥാഗതിയിൽ ഇത്രയും നിർണ്ണായകമായൊരു വഴിത്തിരിവുണ്ടാക്കിയ മറ്റൊരു കോഴിക്കാല് നിങ്ങൾക്ക് കണികാണാൻ കിട്ടില്ല.

കള്ളിനൊപ്പം കടിച്ചുപറിച്ച ലെഗ്പീസിൻ്റെ എല്ലിൻകഷണം കൊണ്ടുപോലും കൊടൂരമാസ്സ് കാണിച്ച ബ്രില്യൻറ് വില്ലൻ ഭാർഗ്ഗവൻ. ”വല്ലഭന് പുല്ലും ആയുധം. ഭാർഗ്ഗവന് എല്ലും ആയുധം..” കാളവണ്ടിച്ചക്രത്തിൻ്റെ അച്ചാണി ഊരിമാറ്റി പകരം കോഴിക്കാല് വച്ച് കൊടുത്ത കൊടുംചതിയൻ ഭാർഗ്ഗവൻ. ഇരുമ്പാണി തട്ടി മുളയാണി വയ്പ്പിച്ച ചതിയൻചന്തുവൊക്കെ എത്ര ഡീസൻ്റാ ഇയാളെവച്ച് നോക്കുമ്പോ.

ചിത്രം രഥോൽസവം. (കാലിന്റെ നീളം കണ്ടിട്ട് ഇത് കോഴിക്കാലാണോ കൊക്കിന്റെ കാലാണോ എന്നൊരു സംശയം പടത്തിലെ ഈ രംഗത്തിൽ ഭാർഗ്ഗവന്റെ ശിങ്കിടിയായ ശപ്പാണി കുഞ്ഞമ്പു എന്ന കഥാപാത്രം ഒന്നയിക്കുന്നുണ്ട്) എന്നുമാണ് പോസ്റ്റ്. ഇന്ദ്രൻസ് തിളങ്ങി നിൽക്കുന്ന സമയം ഇന്ദ്രൻസ് എന്ന പേര് പോലും മറന്ന് കൊടക്കമ്പി, കൊക്ക് എന്നൊക്കെയാണ് മിക്കവരും അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. കൊക്ക് എന്ന വിളിപ്പേര് ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്.

കണ്ടിരിക്കാൻ രസമുള്ള ആ ടൈമിലെ ടിപ്പിക്കൽ അനിൽ ബാബു മൂവി. പക്ഷേ ഇതിന്റെ നല്ല ഒരു പ്രിന്റ്‌ കിട്ടാനില്ല, ഞാനും അന്ന് ഇതു കണ്ടു ടെൻഷൻ ആയതാ. അന്ന് പിഞ്ച് ആയോണ്ട് ലോല ഹൃദയം ആയിരുന്നു, മാന്ത്രികത്തിനും സ്നേഹതീരത്തിനുമൊപ്പമിറങ്ങി ശ്രദ്ധിക്കാതെ പോയപടം.ആ വസ്ത്രാലങ്കാരങ്ങളെല്ലാം കളർഫുൾആണേലും പടം കാണാൻ താല്പര്യം ഇല്ലാരുന്നു.തെച്ചിപ്പൂവേ പാട്ടുകൊണ്ട് ഓർമ്മിക്കപ്പെടുന്ന ചിത്രം .ഈ കോമഡി രംഗം അതിനാൽ ആദ്യമായി കാണുന്നു ഏതായാലും ആ കാലുകൾ ഇന്ദ്രൻസിനു കൊടുക്കേണ്ടതായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment