ആ കാരണം കൊണ്ടാണ് ഹലോ മായാവി എന്ന സിനിമ നടക്കാതെ പോയത്

റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി പുറത്തിറങ്ങിയ രണ്ടു ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു മോഹൻലാൽ നായകനായ ഹലോയും മമ്മൂട്ടി നായകനായ മായാവിയും. ഈ രണ്ടു ചിത്രങ്ങളും ആ വര്ഷം മികച്ച ഹിറ്റ് ആയി മാറുകയും ചെയ്തു. ഒരു വര്ഷം തന്നെ മോഹൻലാലിലും മമ്മൂട്ടിക്കും ഹിറ്റ് ചിത്രങ്ങൾ നൽകാൻ കഴിഞ്ഞതിൽ റാഫി മെക്കാർട്ടിൻ ഒരുപാട് അഭിമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ചിത്രവും വിജയമായതിന് ശേഷം റാഫി മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരുന്നു.

ഈ രണ്ടു ചിത്രങ്ങളുടെയും രണ്ടാം ഭാഗം എന്നോണം ഈ രണ്ടു ചിത്രങ്ങളും കൂടി ഒരുമിപ്പിച്ച് കൊണ്ടുള്ള ഒരു കഥയാണ് റാഫി ഒരുക്കിയത്. വളരെ പെട്ടന്ന് തന്നെ ചിത്രത്തിന്റെ വൺ ലൈനും പൂർത്തിയായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോകുകയും പിന്നീട് പതുക്കെ ആ പ്രോജക്റ്റ് തന്നെ റാഫി മെക്കാർട്ടിൻ ഉപേക്ഷിക്കുകയും ആയിരുന്നു. ഇപ്പോഴിതാ ഹലോ മായാവിക്ക് ശരിക്കും എന്താണ് സംഭവിച്ചത് എന്ന് പറയുകയാണ് ഷാഫി.

റാഫിയുടെ വാക്കുകൾ ഇങ്ങനെ, ശരിക്കും 2007 എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണ കാലം തന്നെ ആയിരുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഹിറ്റ് ചിത്രങ്ങൾ ചെയ്യാൻ ആ വര്ഷം ഞങ്ങൾക്ക് സാധിച്ചു. ആദ്യം ഇറങ്ങിയത് ഹലോ ആണ്, അതിനു ശേഷം ആണ് മായാവി ഇറങ്ങിയത്. ഇതിന്റെ തുടർച്ച എന്നോണം ഈ രണ്ടു ചിത്രങ്ങളെ സംയോജിപ്പിച്ച് കൊണ്ട് ഒരു കഥ രണ്ടാം ഭാഗത്തേക്ക് ഉണ്ടാക്കുകയും ചെയ്തിരുന്നു.

അതിന്റെ കഥ ഇതായിരുന്നു, ഹലോയിലെ മോഹൻലാൽ കഥാപാത്രമായ ശിവരാമകൃഷ്ണന്റെ കാമുകിയെ കൊ ന്നവരെ അന്വേഷിച്ച് വരുന്ന ശിവരാമ കൃഷ്ണൻ വന്ന് എത്തിപ്പെടുന്നത് കാശിന് വേണ്ടി കുറ്റം ഏറ്റെടുത്ത മായാവിയിലെ മമ്മൂട്ടിയുടെ കഥാപാത്രം ആയ മഹിയിൽ ആയിരുന്നു. ആദ്യം ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതും പിന്നീട് സത്യം മനസ്സിലാക്കി രണ്ടുപേരും സൗഹൃദത്തിൽ ആകുന്നതും ആണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ പറയുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും കഥ ഇഷ്ടപ്പെടുകയും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ചിത്രം ഒരുക്കാനുള്ള തയാറെടുപ്പുകൾ എല്ലാം നടക്കുകയും ചെയ്തു.

എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഇത്രയും വലിയ ഒരു കാൻവാസിൽ സിനിമ എടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടു പേരുടെയും കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം വരണം. എന്നാൽ കഥ ഇങ്ങനൊക്കെ എഴുതിയിട്ടും ഒരു ത്രാസിൽ ആകുന്നില്ലായിരുന്നു. രണ്ടാം ഭാഗം രണ്ടു വർഷത്തിനുള്ളിൽ ഇറങ്ങിയില്ലെങ്കിൽ ചിത്രത്തിന്റെ പ്രാധാന്യവും കുറയുമായിരുന്നു. കഥ എഴുതുന്നതിൽ പ്രശ്നം വന്നതോടെ തിരക്കഥ നീണ്ടു പോകുകയും പിന്നീട് ആ ചിത്രം ഉപേക്ഷിക്കുകയും ആയിരുന്നു.

Leave a Comment