പ്രേതങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെട്ട മനുഷ്യന്‍ കഥ വായിക്കാം

ആമസോണ്‍ പ്രൈമിലൂടെ റിലീസായ ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അതില്‍ വക്കീല്‍ കഥാപാത്രം നായികയായ അതിഥി ബാലനോട് ചോദിക്കുന്നുണ്ട്, അനിയത്തിക്ക് എന്താ പറ്റിയത് ആളൊരു സൈക്കോളജിസ്റ്റ് അല്ലായിരുന്നോ എന്ന്. അതിന് ഉത്തരം അതിഥി പറയുന്നത് ഇപ്രകാരം, പാര സൈക്കോളജി ആയിരുന്നു അവള്‍ക്ക് താല്‍പര്യം. റിസര്‍ച്ചിന്റെ എന്തോ കാര്യത്തിന് പോയിട്ട് വന്ന് ഫ്രഷ് ആകാന്‍ വേണ്ടി റൂമില്‍ കേറി കതക് അടച്ചതാ. കുറേ നേരം കഴിഞ്ഞ് അമ്മ വന്ന് നോക്കുമ്പോള്‍ തുപ്പട്ടയുടെ തുമ്പില്‍, റീസണ്‍ എങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഇത്ര വിഷമം തോന്നിലാരുന്നു. ഈ ഗയലോഗ് കേട്ടപ്പോ പെട്ടന്ന് എന്റെ ഓര്‍മകളില്‍ ഇന്ത്യന്‍ പാരനോര്‍മല്‍ സൊസൈറ്റിയുടെ സ്ഥാപകന്‍ ഗൗരവ് തിവാരിയുടെ മുഖം തെളിഞ്ഞു. ഒപ്പം ഞാന്‍ എവിടെയോ വായിച്ച അദ്ദേഹത്തിന്റെ മരണവും.

അദ്ദേഹത്തെക്കുറിച്ച് പറയുകയാണങ്കില്‍ ഇന്ത്യയില്‍ ആദ്യമായി പ്രേതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിയ വ്യക്തിയും ഇതിന് വേണ്ടി ഒരു സ്ഥാപനം തുടങ്ങുകയും അതിലൂടെ ഇതിലേക്ക് വരുവാനും പ്രേതങ്ങളെക്കുറിച്ച് പഠിക്കാനും താല്‍പര്യമുള്ള ഒരുപാട് പേരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്ത വ്യക്തി. പ്രേതമുണ്ട് അല്ലേല്‍ പ്രേതത്തിന്റെ ശല്യമുണ്ട് എന്ന് പറയുന്ന എത്ര ഭയാനകമായ സ്ഥലമാണങ്കിലും അല്ലങ്കില്‍ വീടാണങ്കിലും ഒറ്റയ്ക്ക് പോവുകയും അവിടെ താമസിച്ച് അതിനെക്കുറിച്ച് പഠിക്കുകയും അതിന് സൊലൂഷന്‍ കണ്ടെത്തി കൊടുക്കുകയും ചെയ്ത വ്യക്തി. പ്രേതങ്ങളുടെ രാജകുമാരനെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഇനി അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയാം. ഗൗരവ് തിവാരി രാത്രി സമയം പന്ത്രണ്ട് അടുപ്പിച്ചാണന്ന് പറയപ്പെടുന്നു റൂമിലെ ബാത്ത് റൂമില്‍ കുളിക്കാന്‍ കയറി ഡോര്‍ ലോക്ക് ചെയ്തു. കുറേ കഴിഞ്ഞും കാണാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോറിനരികെ ചെന്ന് കുറേ വിളിച്ചും തട്ടിയും ഒക്കെ നോക്കീട്ടും ഒരു പ്രതികരണവുമില്ല. ഭാര്യ ഉടനെ വീട്ടുകാരെ വിളിക്കുകയും വീട്ടുകാര്‍ അടുത്ത് താമസിക്കുന്നവരെ വിളിച്ച് വരുത്തുകയും ചെയ്തു. എല്ലാവരും കൂടെ ഡോര്‍ പൊളിച്ച് അകത്ത് കേറിയപ്പോള്‍ കണ്ട കാഴ്ച ഗൗരവ് നിലത്ത് അബോധ അവസ്ഥയില്‍ കിടക്കുന്നതാണ്.

എല്ലാവരും കൂടെ അദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല അദ്ദേഹത്തിന്റെ കഴുത്തിന് ചുറ്റും ഒരു കറുത്ത എന്തോ കൊണ്ട് മുറുക്കിയ ഒരു പാടും ഉണ്ടായിരുന്നു. ബാത്ത്‌റൂമില്‍ ആണങ്കില്‍ വേറെ ഒന്നും പോലീസിനോ മറ്റുള്ളവര്‍ക്കോ കണ്ടെത്താന്‍ കഴിഞ്ഞില്ല. മരിയ്ക്കുന്നതിന് മുന്നേ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഫോട്ടോ വന്ന ഒരു മാഗസിന്റെ കവര്‍ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മരിയ്ക്കാന്‍ തക്ക കാരണം ഒന്നും ഇല്ല എന്നാണ് ഇദ്ദേഹത്തെ അറിയാവുന്നര്‍ പറയുന്നത് മാത്രമല്ല ചെയ്തതാണങ്കില്‍ അവശേക്ഷിച്ച കയറോ തുണിയോ കാണണ്ടേ. അതും അവിടെ ഇല്ല. പുറത്ത് നിന്ന് ആര്‍ക്കും അതിനുള്ളില്‍ കടക്കാനും സാധ്യമല്ല.

ഇന്നും അദ്ദേഹം മരിച്ചത് എങ്ങനെ ആണന്ന് ഉത്തരമില്ലാതെ അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ വിശ്വാസിക്കുന്നത് ഏതോ ഒരു അദൃശ്യ ശക്തിയാണ് ഗൗരവിനെ ഇല്ലാതാക്കിയത് എന്നാണ് അവര്‍ ഇത് ഉറപ്പിച്ച് പറയാന്‍ കാരണം മരിയ്ക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ ഗൗരവ് അഛനോട് പറഞ്ഞിരുന്നത്രെ. ഏന്തോ ഒന്ന് എന്നോടൊപ്പം എന്റെ പിന്നാലെ ഉള്ളപ്പോലെ തോന്നുന്നുണ്ട് എന്ന്. ഇന്നും ആര്‍ക്കും ഉത്തരമില്ലാത്ത ഒരു മരണം. കോള്‍ഡ് കേസില്‍ പൃഥ്വിരാജ് ചെയ്ത സത്യജിത്ത് എന്ന ഓഫീസര്‍ പറയുന്നുണ്ട് ഈ യുക്തിയും വിശ്വാസവും തമ്മിലുള്ള കോണ്‍ഫ്രിലിക്റ്റ് അതും എന്നും നിലനില്‍ക്കും. എനിക്ക് ഇതില്‍ യുക്തിയുടെ ഭാഗത്ത് നില്‍ക്കാനെ കഴിയൂ. എനിക്കും അങ്ങനെ തന്നെ യുക്തിയില്‍ വിശ്വാസിക്കാനാണ് ഇഷ്ടം. ഷമീര്‍ റാവുത്തര്‍ എഴുതിയ കുറിപ്പില്‍ നിന്നും.