പുതുമുഖ സംവിധായകൻ അൻവർ റഷീദിന് കിട്ടിയ മികച്ച തുടക്കം ആയിരുന്നു അത്

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് രാജമാണിക്യം. കറുത്ത കൂളിംഗ് ഗ്ലാസ്സും സിൽക്കിന്റെ ജുബ്ബയും ഇട്ടു വന്ന മാണിക്യത്തെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. വലിയ പിന്തുണ ആണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഒരു കാലത്ത് സിനിമ പ്രേമികളുടെ ഇടയിൽ വലിയ തരംഗം തന്നെ ആണ് ചിത്രം ഉണ്ടാക്കിയത്. തിരുവനന്തപുരം ശൈലിയിൽ ഉള്ള മമ്മൂട്ടിയുടെ സംസാരവും ആക്ഷനും എല്ലാം തന്നെ പ്രേക്ഷകർ ഏറെ രസത്തോടെ കണ്ടിരുന്നു.

തിയേറ്ററിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായി രാജമാണിക്യം മാറുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ കൂടാതെ റഹ്മാൻ, സായ് കുമാർ, പത്മപ്രിയ, ഭീമൻ രഘു, കൊച്ചിൻ ഹനീഫ, മനോജ് കെ ജയൻ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഒരു പക്ഷെ രാജ മാണിക്യം ഇറങ്ങിയതോടെ ആണ് തിരുവനന്തപുരം സ്ലാങ് പ്രേഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്ന് തന്നെ പറയാം. ചിത്രം ഇറങ്ങിയിട്ട് ഇപ്പോൾ പതിനേഴ് വര്ഷം പൂർത്തി ആയിരിക്കുകയാണ്.

ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജാതകവശാൽ തന്റെ സമയം നല്ലതല്ല എന്നറിഞ്ഞ സംവിധായകൻ രഞ്ജിത്ത് ഒഴിവാക്കിയ പടം ആണ് രാജ മാണിക്യം എന്നും, അതോടെ അദ്ദേഹം അത് അൻവർ റഷീദിനോട് സംവിധാനം ചെയ്യാൻ പറയുകയും ചെയ്തു എന്നും, എന്നാൽ പക്ഷെ പുള്ളിടെ ജാതകം ശരിയെല്ലെന്ന് പറഞ്ഞത് സത്യം ആയിരുന്നു എന്നും രാജമാണിക്യം ഒഴിവാക്കി രഞ്ജിത്ത് ചെയ്ത പടം പ്രജാപതി ആയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.

കൂടാതെ, പോത്ത് കച്ചവടക്കാരന്റെ കഥ ടി ഏ ഷാഹിദ് ആദ്യം പറഞ്ഞത് വി എം വിനു വിനോട്‌ ആയിരുന്നു എന്നും വിനു അത് ചെയ്യാൻ താല്പര്യപ്പെട്ടുവെങ്കിലും അത് നടന്നില്ല എന്നും അങ്ങനെ ആണ് ആ ചിത്രം അൻവർ റഷീദ് ചെയ്യുന്നത് എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകരും ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

അങ്ങനെ എങ്കിലും ഒരു പുതുമുഖ സംവിധായകനെ ലഭിച്ചല്ലോ, ജാതകം നല്ലതായിരുന്നേൽ മറ്റൊരു പുത്തൻ പണം ആക്കി തന്നേനെ, എന്തൊരു തള്ള്. രഞ്ജിത്ത് മറ്റൊരാളുടെ തിരക്കഥയിൽ സംവിധാനം ചെയ്‌തെന്ന്, ചന്ദ്രോത്സവം പൊട്ടിയതിന്റെ ക്ഷീണത്തിൽ ആണ് അടുത്തതായി ചെയ്യാൻ ഏറ്റ ‘ബെല്ലാരി രാജ’ പുള്ളി ഒഴിവാക്കി, അസോസിയേറ്റ് അൻവറിന് കൊടുത്തത്. അതിന്റെ വിജയം കണ്ടപ്പോൾ ഉടനെ തന്നെ മമ്മൂട്ടിയെ വെച്ച് പ്രജാപതി ചെയ്തത്, എന്തൊക്കെ പറഞ്ഞാലും പ്രജാപതിയിലൂടെ അബൂ സലീമിന് ഒരു ഗുണം ഉണ്ടായി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment