ഈ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ മമ്മൂട്ടിക്കും കേൾക്കേണ്ടി വന്നേനെ കുറെ പഴികൾ

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് രാജമാണിക്യം. കറുത്ത കൂളിംഗ് ഗ്ലാസ്സും സിൽക്കിന്റെ ജുബ്ബയും ഇട്ടു വന്ന മാണിക്യത്തെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. വലിയ പിന്തുണ ആണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഒരു കാലത്ത് സിനിമ പ്രേമികളുടെ ഇടയിൽ വലിയ തരംഗം തന്നെ ആണ് ചിത്രം ഉണ്ടാക്കിയത്. തിരുവനന്തപുരം ശൈലിയിൽ ഉള്ള മമ്മൂട്ടിയുടെ സംസാരവും ആക്ഷനും എല്ലാം തന്നെ പ്രേക്ഷകർ ഏറെ രസത്തോടെ കണ്ടിരുന്നു.

തിയേറ്ററിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായി രാജമാണിക്യം മാറുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ കൂടാതെ റഹ്മാൻ, സായ് കുമാർ, പത്മപ്രിയ, ഭീമൻ രഘു, കൊച്ചിൻ ഹനീഫ, മനോജ് കെ ജയൻ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഒരു പക്ഷെ രാജ മാണിക്യം ഇറങ്ങിയതോടെ ആണ് തിരുവനന്തപുരം സ്ലാങ് പ്രേഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്ന് തന്നെ പറയാം. ചിത്രം ഇറങ്ങിയിട്ട് ഇപ്പോൾ പതിനേഴ് വര്ഷം പൂർത്തി ആയിരിക്കുകയാണ്.

ഇന്നും രാജമാണിക്യത്തിന് ആരാധകർ ഏറെ ആണ്. ചിത്രത്തിലെ മാസ്സ് ഡയലോഗുകൾ ഇന്നും പല സിനിമ പ്രേമികൾക്കും കാണാപ്പാഠം ആണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഐസക് ജോൺ എന്ന ആരാധകൻ ആണ് രാജമാണിക്യത്തെ കുറിച്ച് പോസ്റ്റുമായി എത്തിയത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ടി എ ഷാഹിദിൻറെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്തു മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങിക്കൊണ്ടിരുന്ന ചിത്രം.

എന്നാൽ മുൻചിത്രം ചന്ദ്രോത്സവം ബോക്സ് ഓഫീസിൽ മൂക്കുംകുത്തി വീണപ്പോൾ ഉടനെ തന്നെ മറ്റൊരു സൂപ്പർ താര ചിത്രം വേണ്ട എന്ന തീരുമാനത്തിൽ അദ്ദേഹം അവസാന നിമിഷത്തിൽ അതിൽ നിന്നും പിന്മാറുന്നു. അസ്സോസിയേറ്റ് ആയ അൻവർ റഷീദിന് ആ സിനിമ ചെയ്യാൻ യോഗം ലഭിക്കുന്നു. ഇന്നായിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ എത്രത്തോളം അപഹാസ്യകരമാം വിധം നെഗറ്റീവ് പബ്ലിസിറ്റിയും ട്രോളും കൊണ്ട് നിറയേണ്ടതുന്നതായിരുന്നു എന്നത് ഓർക്കണം.

മമ്മൂട്ടിക്കും കേൾക്കേണ്ടി വന്നേനെ പഴികൾ കുറേ. പക്ഷെ സംഭവിച്ചത് പ്രവചനങ്ങൾക്ക് അപ്പുറം ആയിരുന്നു. അന്നോളം ഉള്ള മലയാളം സിനിമ കണ്ട ഏറ്റവും വലിയ പണം വാരി ചിത്രമായി അത് മാറി.ഒരു പുതുമുഖ സംവിധായകൻ ഇൻഡസ്ടറി ഹിറ്റ് അടിച്ചു എന്ന റെക്കോർഡ് ഇന്നും അന്വര് റഷീദിൽ ഭദ്രം. ഇന്ന് രാജമാണിക്യത്തിന്റെ 17 വയസ്സ് പൂർത്തിയാകുന്ന വേളയിൽ അതേ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്ന വാർത്തകൾ തരുന്നത് ആ കാലഘട്ടത്തിന്റെ സുന്ദര ഓർമകളാണ്. അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത് ടി എ ഷാഹിദിനെ ഈ നിമിഷം ഓർക്കുന്നു. അദ്ദേഹത്തിനും കൂടി അർഹതപ്പെട്ടതാണ് ആ വിജയം എന്നുമാണ് പോസ്റ്റ്. 

Leave a Comment