വെറുതെ അഭിനയിക്കാമെന്നു പറഞ്ഞാലും എന്റെ പടത്തിൽ വേണ്ട

സിനി ഫൈൽ എന്ന ഗ്രൂപ്പിൽ രാഹുൽ എം ആർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മാസ്സ് കാണിക്കാൻ നെടുനീളൻ ഡയലോഗിന്റെ ആവശ്യം ഇല്ല.. ഈ ഒരു നോട്ടം മാത്രം മതി. അവനിനി (മമ്മൂട്ടി )വെറുതെ അഭിനയിക്കാമെന്നു പറഞ്ഞാലും എന്റെ പടത്തിൽ വേണ്ടെന്നു തീരുമാനിച്ച തമ്പി കണ്ണന്താനം. 26ആം വയസിൽ ഒരു സൂപ്പർ സ്റ്റാറിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ച ചിത്രം. രാജാവിന്റെ മകൻ. വിൻസെന്റ് ഗോമെസ് എന്നുമാണ് ആരാധകൻ പങ്കുവെച്ച പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ആര് വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും മോഹൻലാലില്ലെങ്കിൽ തമ്പിക്കത് ഹിറ്റാക്കാനുമറിയില്ല. തമ്പിയുടെ കരിയർ ഗ്രാഫ് പരിശോദിച്ചാലത് മനസിലാവും, ഇത് കഴിഞ്ഞു അവൻ ( തമ്പി കണ്ണന്താനം ) വീണ്ടും അടുത്ത ഡേറ്റിന് ചെന്നത് മമ്മൂട്ടിയുടെ അടുത്താണ്. ഒഞ്ഞു പോടാ, പുള്ളി തന്നെയല്ലേ എന്നിട്ട് മമ്മൂട്ടി പടം പ്രൊഡ്യൂസ് ചെയ്തത്, മമ്മുക്കക്ക് അന്ന് പി ആർ ടീം ഇല്ലായിരുന്നു എന്ന് തോന്നുന്നു. അല്ലേൽ ഇതൊക്കെ വെളുപ്പിച്ചെടുക്കാമായിരുന്നു.

ആഹാ എന്നിട്ട് ആ കണ്ണന്താനം തന്നെ മമ്മൂട്ടി ഫിലിമിന്റെ നിർമ്മാതാവുമായി, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്. എന്നാൽ ഇത് വരും മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ആരാധകർ തമ്മിലുള്ള വെറും ഒരു വാക്ക് തർക്കം മാത്രമാണ് ഇങ്ങനെ ഒരു പോസ്റ്റിന്റെ പ്രചോദനം എന്നും അതിന്റെ അടിസ്ഥാനത്തിൽ ആണ് കമെന്റുകളും ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ല.

Leave a Comment