പലപ്പോഴും നമ്മുടെ സിനിമയിൽ സംവിധായകരും നിർമ്മാതാക്കളും എല്ലാം അപര നാമത്തിൽ സിഎന്മകൾ ചെയ്യാറുണ്ട്. ഇതിൽ പല സിനിമകളും ഇവർ അപരനാമത്തിൽ ചെയ്യുമെങ്കിലും പിന്നീട് അവർ ആരൊക്കെ ആണെന്നുള്ള കാര്യം പലപ്പോഴും പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് ഈ വിഷയത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സംവിധായകർ മാറിയ സിനിമകൾ നമ്മുടെ മലയാളം സിനിമയിൽ ഒരുപാട് ഉണ്ടെന്നും മാന്നാർ മത്തായി സ്പീകിംഗ് എന്ന സിനിമ ആദ്യം സംവിധാനം ചെയ്യേണ്ടത് മുരളി കൃഷ്ണൻ എന്ന സംവിധായകൻ ആയിരുന്നു എന്നും അദ്ദേഹം ഫാസിലിന്റെയും സിദ്ദിഖ് ലാലിന്റെയും സാഹസംവിധായകരിൽ ഒരാൾ ആയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ അതിനു ശേഷം അദ്ദേഹം മാറി സിദ്ദിഖ് ലാലിന്റെ മേൽനോട്ടത്തിൽ കലാധരൻ ആണ് ചിത്രം സംവിധാനം ചെയ്തത് എന്നും ടൈറ്റിൽ ൽ സിനിമയുടെ മണി സി കാപ്പന്റെ പേര് വെച്ചു എന്നും പറയുന്നു.
കമൽ ഹസ്സൻ ചിത്രം ഗുണ ആദ്യം ചെയ്യേണ്ടത് ടി കെ രാജീവ് കുമാർ ആയിരുന്നു അൻപേ എന്നും അത് പോലെ തന്നെ ശിവം സംവിധാനം ചെയ്യേണ്ടിയിരുന്നത് പ്രിയദർശൻ ആയിരുന്നു എന്നും രാജമാണിക്യം രഞ്ജിത്തും മാമാങ്കം സജീവ് പിള്ളയും ആയിരുന്നു സംവിധാനം ചെയ്യേണ്ടി ഇരുന്നത് എന്നും അത് പോലെ തന്നെ ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത് രാജേഷ് പിള്ള ആയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
മാത്രവുമല്ല, മാമ്പഴകാലം സംവിധാനം ചെയ്യേണ്ടിയിരുന്നത് വി എം വിനു ആയിരുന്നു എന്നും ദി സിറ്റി എന്നാ സിനിമ ശെരിക്കും ആദ്യം മോഹൻലാൽ പ്രിയദർശൻ ടീം ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നും പിന്നിട്ടു ഈ സിനിമ സുരേഷ് ഗോപിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്തു ഇത് പോലെ സംവിധായകർ മാറിയ മറ്റു സിനിമകൾ കമന്റ് ചെയ്യുക എന്നുമാണ് പോസ്റ്റിൽ പറയുന്നത്.