കനിചിത്രം തന്നെ ഗംഭീരമാക്കിയ സംവിധായകർ ആണ് സിദ്ദിഖ് ലാൽ

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിതിൻ രാം എന്ന ആരാധകൻ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കനിചിത്രം തന്നെ ഗംഭീരമാക്കിയ സിദ്ദിഖ് ലാലിന്റെ റാംജിറാവ് സ്പീകിംഗ് സിദ്ദിഖ് ലാൽ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് റാംജിറാവ് സ്പീകിംഗ്.

ശീഷ്യന്മാരുടെ ആദ്യ സിനിമ ഗുരുവായ ഫാസിൽ നിർമിച്ചു. ആദ്യ സിനിമ തന്നെ ഏറ്റവും വലിയ വിജയവും മനോഹരവുമാക്കി സിദ്ദിഖ് ലാൽ അതും ഒരു സൂപ്പർ താരങ്ങളുടെയോ മുൻ നീര താരങ്ങളുടെയോ പിൻബലം ഇല്ലാതെ. ഈ സിനിമയിലൂടെയാണ് ഇതിലെ താരങ്ങളെ മുൻ നീര താരങ്ങൾ ആക്കിയത്. ഈ സിനിമ റിലീസ് ആക്കുമ്പോൾ അറിയപ്പെട്ടുന്ന പേര് ഫാസിൽ എന്ന് മാത്രമാണ് ബാക്കി എല്ലാം പുതുമുഖങ്ങൾ ആയിരുന്നു.

ഒരുപാട് ചിരിപ്പിക്കുകയും അല്പം കരയിപ്പിക്കുകയും പിന്നെ കുറച്ചു ത്രില്ല് അടിപ്പിക്കുകയും ചെയ്ത റാംജിറാവ് സ്പീകിംഗ്. ആദ്യം സിനിമക്ക് നൽകിയ പേര് നൊമ്പരങ്ങളെ സുല്ല് സുല്ല് എന്ന് മറ്റുമായിരുന്നു പിന്നിട്ടു റാംജിറാവു സ്പീകിംഗ് ആയി. ഈ സിനിമയിലൂടെ തന്നെ സിദ്ദിഖ് ലാൽ ഒരു തരംഗമായി ഗുരുവായ ഫാസിലിനെ പോലെ തന്നെ ഒരു ട്രെൻഡ് സെറ്റർ സംവിധായകർ ആയി.

ബാലകൃഷ്ണനും മത്തായിചേട്ടനും ഗോപാലകൃഷ്ണനും റാണിയും ഉറുമീസ് തമ്പാനും ഹംസ കോയയും എല്ലാം ഇന്നും മനസ്സിൽ തങ്ങി നില്കുന്ന കഥാപാത്രങ്ങളാണ്. തന്റെ ആദ്യ സിനിമയിൽ തന്നെ നമ്മളെ അത്ഭുതപെടുത്തിയ ഒരു നടനാണ് സായികുമാർ. ഈ സിനിമയെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയത്.

കോഴിക്കോട് മൂന്നു തവണയായി മൂന്നു തിയേറ്ററിൽ മാറ്റി മാറ്റി ഒടുവിൽ കൂടെ റിലീസ് ചെയ്ത എല്ലാ സിനിമകളെയും കടത്തി വെട്ടി 200 തികച്ചത്, ഇതൊക്കെ തിയേറ്റർ ഇൽ നിന്ന് കാണുമ്പോൾ അമ്മയുടെ മടിയിൽ ഉറക്കം ആയിരുന്നു ഞാൻ തുടങ്ങി നിരവതി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment