സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രമാണ് റാംജിറാവ് സ്പ്പീക്കിങ്. ഇന്നും മലയാള സിനിമയിലെ മികച്ച ഹിറ്റുകളിൽ ഒന്നാണ് ചിത്രം. ഇപ്പോഴിതാ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഫേസ്ബുക് പേജിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, ടെലിഫോൺ ഡയറക്ടറിയിൽ ഉർവശി എന്ന പേരിനോട് വളരെസാമ്യമുള്ള ഒരു പേര് വേണം.. കേട്ടാൽ പണക്കാരനായ ഒരു വ്യവസായിയെപ്പോലെ തോന്നുകയും വേണം.. പേരുകളിലെ കളികളാണ് ആ സിനിമയെ നയിക്കുന്നത് അങ്ങനെ സിദ്ദിഖ്ലാലിന്റെ ആലോചനയിൽ ഉണ്ടായ പേര്. ഉറുമീസ് തമ്പാൻ.. സൗമ്യനായ ഈ മധ്യവയസ്കനെ ദേവൻ നന്നായിത്തന്നെ അവതരിപ്പിച്ചു. സിനിമയുടെ തുടക്കത്തിലെ ക്രെഡിറ്സ് നോക്കിയാൽ നായകൻ ഉറുമീസ് തമ്പാനാണ്. ദേവൻ, മുകേഷ്, ഇന്നസെന്റ് എന്ന ക്രമത്തിലാണ് ടൈറ്റിൽസിൽ തെളിയുന്നത്.
അങ്ങനെകേട്ടിട്ടില്ലാത്ത രസകരമായ പേരുകൾ കഥാപാത്രങ്ങൾക്ക് കൊടുത്ത് ആ പേരുകളെ കൾട്ട്സ്റ്റാറ്റസിൽ എത്തിക്കുന്നതിൽ സിദ്ദിഖ്ലാൽ ടീം ഒരു പ്രത്യേകകഴിവ് പ്രകടിപ്പിക്കാറുണ്ട്. റാംജിറാവ്, ഉറുമീസ്തമ്പാൻ, മാന്നാർമത്തായി, അഞ്ഞൂറാൻ,ആനപ്പാറഅച്ചമ്മ, ജോൺഹോനായി. യഥാർത്ഥത്തിൽ ഉറുമീസ്തമ്പാൻ എന്നപേരിൽ ആരെങ്കിലും ഉണ്ടോ? എന്നാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. അതുപോലൊന്നാണ് അവരുടെ തന്നെ സന്ധ്യാവ് (ഹരിശ്രീ അശോകൻ). മാന്നാർ മത്തായിയിൽ ആണ് ആ പേര് ആദ്യമായും അവസാനമായും കേൾക്കുന്നത്. പിന്നീടൊരു ആഭിമുഖ്യത്തിൽ സിദ്ദിഖ് പറയുകയുണ്ടായി, അദ്ദേഹത്തിന് ആ പേരിൽ ഒരു സ്കൂൾ സുഹൃത്ത് ഉണ്ടായിരുന്നു, ഇപ്പോൾ എവിടെയെന്ന് അറിയില്ല എന്നും ആണ് ഒരു ആരാധകൻ ഈ പോസ്റ്റിന് കമെന്റ് ഇട്ടിരിക്കുന്നത്.
ഉറുമീസ് ഹോർമിസ് എന്നിവയൊക്കെ സിറിയൻ ക്രിസ്ത്യാനികൾക്കിടയിൽ സാധാരണയായുള്ള പേരുകളാണ്. എനിക്ക് രണ്ട് ഹോർമിസുകളെയും ഒരു ഉറുമീസിനെയും നേരിട്ടറിയാം, 5-ആം നൂറ്റാണ്ടിൽ പേർഷ്യയിൽ രക്തസാക്ഷി ആയി എന്നു വിശ്വസിക്കപ്പെടുന്ന ഒരു കത്തോലിക് വിശുദ്ധനാണ് ഹോർമിസ് (മലയാളത്തിൽ ഉറുമീസ്). ഇതേ പേരുള്ള മറ്റൊരു വിശുദ്ധൻ 7ആം നൂറ്റാണ്ടിൽ ഇറാക്കിലും ഉണ്ടായിരുന്നു (റബ്ബാൻ ഹോർമിസ്). രസകരമായ ഒരു കാര്യം, പേർഷ്യൻ ദൈവമായ അഹുരാമസ്ദയുടെ മറ്റൊരു പേരാണ് ഹോർമിസ് എന്നത്, ഉറുമീസ് എന്നത് മുസ്ലിം പേരും തമ്പാൻ എന്നത് ഹിന്ദു കുടുംബപേരും ആണെന്ന് തോന്നുന്നു. രണ്ടും കൂടി ഒരാൾക്ക് വരാൻ മിശ്രവിവാഹം വേണ്ടി വരും തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.