റാം ജി റാവു സിനിമയിൽ നിങ്ങൾ ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ ഇതാ .

സിനി ഫയൽ എന്ന സിനിമ ആരാധകരുടെ ഗ്രൂപ്പിൽ അക്ഷയ് കരുൺ എന്ന ഒരു ആരാധകൻ എഴുതിയ ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിനെ കുറിച്ചാണ് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, “ഡാ നിന്നെ വേണേൽ ഇപ്പോ ഒടിച്ചു തൂക്കി കയ്യിൽ തരാം “ പക്ഷേ ഞാൻ അത് ചെയ്യുന്നില്ല … നിന്നോട് ഒക്കെ പ്രതികാരം ചെയ്തിട്ട് ഈ ബാലകൃഷ്ണന് ഒന്നും നേടാനില്ല” തിരക്കഥ രചന , കഥാപാത്ര നിർമ്മിതി ഒക്കെ ഒരു ബെഞ്ച്മാർക്ക് ആണ് റാംജിറാവ് സ്പീക്കിങ്ങ് . അസാധ്യ കാരക്റ്റർ ഡവലപ്പ്മെന്റാണ് സിദ്ധിക്ക് ലാൽ നടത്തിയത് . ഓരോ വ്യക്തിയുടെ സ്വഭാവം സ്റ്റൈൽ ഒക്കെ പക്കാ ക്ലിയറായി സംഭാഷണത്തിൽ നിന്ന് കിട്ടും .. ഈ ഡയലോഗ് മാത്രം മതി ബാലകൃഷ്ണൻ എന്ന സായികുമാർ കഥാപാത്രം എത്രത്തോളം നന്മ സ്നേഹം സൗഹൃദം വില നൽകുന്ന വ്യക്തിയാണ് എന്നത് !!ഉള്ളിൽ അത്രയും ദേഷ്യം സങ്കടത്തിലും തന്റെ സൗഹൃദത്തിന് നൽകിയ വില . സംഭാഷണങ്ങൾ കേൾക്കാൻ മാത്രം ഒരുപാട് തവണ റാംജിറാവ് സ്പീക്കിങ്ങ് കാണാൻ കഴിയും . അത്ര രസമാണ് ഓരോ ഡയലോഗ് എന്നുമാണ് പോസ്റ്റ്.

നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ഗതികേട് എന്നൊരു വികാരം ശെരിക്കും ഫീൽ ചെയ്യും ഇവരുടെ ജീവിതം ഇതിൽ കാണുമ്പോൾ. സായി കുമാർ ഒടുക്കത്തെ ലുക്ക് ആണ് ഇതിൽ, ഇത് സൗഹൃദം ഒന്നും അല്ലല്ലോ. ബാലകൃഷ്ണനോടുള്ള പുച്ഛവും ആ അമ്മയോടുള്ള സിമ്പതിയും അല്ലേ, ഗോപാലകൃഷ്ണൻ ചതിച്ചു എന്ന് വിശ്വസിച്ച് പോലിനെ വിവരം അറിയിച്ച് ബാലകൃഷ്ണനും ,മത്തായിച്ചനും നിൽക്കുമ്പോൾ ഗോപാലകൃഷ്ണൻ കയറി വരുന്ന സീനുണ്ട്, വളരെ ശരിയാണ്. ഞാനും വളരെ അധികം ശ്രെദ്ധിച്ചതാണ്. അതേപോലെ മുകേഷേട്ടന്റെ അവസാന സീനിലെ ഡയലോഗ് ഹൃദയത്തിൽ തട്ടുന്നതാണ്. ബാല കൃഷ്ണ കാറിൽ അമ്മ ഇരിക്കുന്നട. ക്ലോസ് അപ്പ് ഷോട്ടിൽ സുകുമാരി ചേച്ചിയുടെ മുഖം കൂടി ആകുമ്പോൾ. വല്ലാത്തൊരു ഫീൽ ആയിരുന്നു.

സായ്കുമാറിന്റെ കഥാപാത്രത്തിന് ഒരു നന്മയുണ്ട്.കഷ്ടതയിൽ സഹായിച്ച നബീസുവും ഹംസക്കോയയും ഒക്കെയുണ്ട്.അത് ദാരിദ്ര്യത്തിലും അയാളിലെ നന്മ വറ്റാതെ കാക്കുന്നു.എന്നാൽ മുകേഷിന് അങ്ങനെയല്ല.അത് കൊണ്ട് അയാളിൽ നന്മയെക്കാളും കുരുട്ട് ബുദ്ധിയാണുള്ളത്.ആ ബുദ്ധി വച്ചാണ് അമ്മയെ പറ്റിച്ച് സന്തോഷിപ്പിക്കൂന്നത്.അങ്ങനെ അമ്മയെപ്പോലും പറ്റിക്കുന്ന ഒരാൾ ആയത് കൊണ്ടാണ് പ്രാധാന ഘട്ടത്തിൽ സായിക്കുമാറിന് അവിശ്വാസം ഉണ്ടാകുന്നത്.രണ്ട് നല്ല പാത്ര സൃഷ്ടികൾ, സിദ്ധിഖ് ലാൽ ന്റെ,തൊഴിലില്ലായ്മ കൊണ്ട് വലയുന്ന 2 സുഹൃത്തുക്കളുടെ കഥ, ആ കഥയാണ് ശ്രീനിവാസനും, സത്യൻ അന്തിക്കാടും നാടോടികാറ്റു ആക്കിയത്. പക്ഷെ അതേ കഥ തന്നെ സിദ്ദിഖ് ലാലുമാരും സിനിമ ആക്കി. റാംജി റാവു സ്പീകിംഗ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.