പെരുച്ചാഴി സിനിമ ഷൂട്ട് ചെയ്തതിന്റെ ഇടയിൽ കൂടി ആണ് രസം ഷൂട്ട് ചെയ്തത്

സിനിമ പാരഡിസോ ക്ലബ്ബിൽ മോഹൻലാൽ ചിത്രമമായ രാസത്തിനെ കുറിച്ച് സന്ദീപ് കോമത്ത് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 2015 ഇൽ ഇറങ്ങിയ ലാലേട്ടൻ – ഇന്ദ്രേട്ടൻ കൂട്ട് കെട്ടിൽ ഇറങ്ങിയ ഒരു നല്ല സിനിമ ആയിരുന്നു രസം. എനിക്ക് തോന്നുന്നത് പെരുച്ചാഴി സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിലൂടെ അല്ലെങ്കിൽ അത് കഴിഞ്ഞു ഇമേഡിയറ്റ് ആയി ചെയ്ത സിനിമ ആണ് രസം എന്ന്. സുദിപ് കുമാർ ന്റെ കഥയിൽ രാജീവ് നാഥ് സംവിധാനം ചെയ്ത നല്ലൊരു ഫീൽ ഗുഡ് മൂവി.

ജോബ് കുര്യൻ ആയിരുന്നു സംഗീതം ചെയ്തത്. ജാനു ആയി അഭിനയിച്ച വരുണ ഷെട്ടി യും നന്നായി പെർഫോം ചെയ്തു. വള്ളിയോട്ട് തിരുമേനി ആയി നെടുമുടി വേണു സർ നല്ല പ്രകടനം കാഴ്ച വെച്ച ഒരു സിനിമ ആയിരുന്നു രസം. ദേവൻ ചേട്ടൻ, നന്ദു ചേട്ടൻ, എല്ലാരും നല്ല പെർഫോമൻസ് കാഴ്ച വെച്ച സിനിമയിൽ നായികയുടെ സുഹൃത്ത് ആയി അഭിനയിച്ച അഭിനേത്രി ആണ് ഫോട്ടോയിൽ ഉള്ളത്. പിന്നീട് ഇത് വരെ ഒരു സിനിമയിലും കണ്ടത് ആയി ഓർമ ഇല്ല.

പേര് അറിയാവുന്ന ആരേലും ഉണ്ടോ? ഉണ്ടേൽ ഒന്ന് മെൻഷൻ ചെയ്യാമോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്. വെറും തല്ലിപ്പൊളി പടമാണ് രസം .അഹം, പകൽ നക്ഷത്രങ്ങൾ, മോക്ഷം പോലുള്ള സിനിമകൾ ചെയ്ത രാജീവ് നാഥിൽ നിന്നും വന്ന വെറും അബദ്ധം പടം, ഇതിൻ്റെ ക്ഷീണം തീർക്കാൻ മറിയം മുക്കിന് കയറിയത് ഓർമയുണ്ട്. മോഹൻലാൽ ഒക്കെ എന്ത് കണ്ടിട്ടാണ് ഇതിൽ അഭിനയിച്ചത് എന്നാ, ചെറിയ റോളാണെങ്കിലും.

ഇന്ദ്രജിത്തിൻ്റെ പടമാണെങ്കിലും മോഹൻലാലിൻ്റെ പടമൊക്കെ പോസ്റ്ററിൽ കാര്യമായി ഉണ്ടായിരുന്നു. മോഹൻലാലിൻ്റെ പടമാണെന്ന് കരുതിക്കോട്ടെ എന്ന് വിചാരിച്ചാകും, മോഹൻലാൽ ആ ടൈമിലെ ഒരു ഇന്റർവ്യൂയിൽ “ഈ പടമൊക്കെ ആരും കണ്ടിട്ടുണ്ടാവില്ല ഇതിന്റെയൊക്കെ അവസ്ഥ കഥ കേൾക്കുമ്പോൾ തന്നെ നമുക്ക് മനസിലാവും.

പിന്നെ നിർബന്ധിക്കുമ്പോൾ എന്തേലും ആവട്ടെയെന്ന് കരുതി ചെയ്തു കൊടുക്കും” ആയൊരു ടോണിൽ പറയുന്നുണ്ട്, സ്റ്റാർ ആൻഡ് സ്റ്റൈലിന്റെ മോഹൻലാൽ എഡിഷനിൽ ആണെന്ന് തോന്നുന്നു. ബോഡി ഗാർഡിൽ ഉണ്ട്‌. ഉസ്താദ്‌ ഹോട്ടലിലും ഉണ്ട്‌, ഇതിലും ഭേദം വല്ല ബ്രാഹ്മിൺസ് സാമ്പാർ പൊടി ടെ പരസ്യം ആയിരുന്നു. ബ്രാഹ്മിൺസ് കുക്കിങ് കഴിഞ്ഞേ ലോകത്ത് മറ്റെന്തും ഉള്ളു എന്ന് കാണിക്കാൻ വേണ്ടി എടുത്തൊരു പടം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment