ഇത്രയും ദാരിദ്രം നിറഞ്ഞ വീട്ടിൽ നിന്ന് വരുന്ന മറ്റൊരു നടിയും കാണില്ല

തെന്നിന്ത്യ സിനിമ ലോകത്തിൽ ഏറെ തിരക്കുള്ള താരമാണ് രാശ്മിക മന്ദാന. വളരെ പെട്ടന്ന് ആണ് താരം തെന്നിന്ത്യൻ നായികമാരുടെ ഇടയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഗീത ഗോവിന്ദത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. അവ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയതോടെ രാശ്മികയും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. വിജയ് ദേവരകൊണ്ടയുടെ ഭാഗ്യ നായിക എന്ന പേരും താരം സ്വന്തമാക്കി. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ്പ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. അണിയറയിൽ നിരവധി ചിത്രങ്ങൾ ആണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രാശ്മിക പൊതു വേദികളിൽ എത്തുമ്പോൾ എല്ലാം തന്നെ അത് വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ പൊതുവേദിയിൽ വെച്ചുള്ള രാശ്മികളുടെ ഒരു വീഡിയോ ആണ് ആരാധകരുടെ ഗ്രൂപ്പുകളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. ചുമപ്പ് നിറത്തിൽ ഉള്ള ഗ്ലാമറസ് വസ്ത്രം ധരിച്ച് കൊണ്ടുള്ള രാശ്മികളുടെ ചിത്രങ്ങളും വിഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അൽപ്പം ഗ്ലാമറസ് ആയുള്ള ഈ വേഷത്തിൽ രാശ്മിക ഒട്ടും കംഫർട്ട് അല്ല എന്ന് താരത്തിന്റെ മുഖം കണ്ടാൽ തന്നെ അറിയാൻ പറ്റും എന്നാണ് ആരാധകരിൽ പലരും പറയുന്നത്.

എന്നാൽ ഇത്തരത്തിൽ വസ്ത്രം അണിഞ്ഞുകൊണ്ട് പൊതു വേദിയിൽ എത്തിയതിനു താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്രയും ദാരിദ്രം പിടിച്ച വീട്ടിൽ നിന്ന് വരുന്ന മറ്റൊരു നടിയും തെന്നിന്ത്യയിൽ കാണില്ല, തുണി വാങ്ങിക്കാൻ പോലും കാശ് ഇല്ലാത്ത രാശ്മികയുടെ ദാരിദ്ര്യം ആരും കാണാതെ പോകരുത്, ഇത്തരത്തിൽ വസ്ത്രമണിഞ്ഞു നടക്കാൻ നാണമില്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്നത്.