രതിനിർവേദത്തിന്റ കാഴ്ചയിലെ കൗതുകം എന്തായിരുന്നു എന്ന് അറിയാമോ

പത്മരാജന്റെ സംവിധാനത്തിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രം ആണ് രതിനിർവേദം. 1978 ൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജയഭാരതി, കൃഷ്ണ ചന്ദ്രൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത, മീന, സോമൻ, അടൂർ ഭാസി, തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ ശ്രദ്ധ ആണ് ചിത്രം ആരാധകരിൽ നിന്ന് നേടി എടുത്തത്. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ റീമേക്കും പുറത്ത് ഇറങ്ങിയിരുന്നു.

ഇപ്പോഴിതാ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നതു ഇങ്ങനെ, പത്മരാജൻ, ഭരതൻ എന്നീ രണ്ടു വമ്പന്മാർ അണിയറയിലുണ്ടായിരുന്നു എന്നതൊഴിച്ചാൽ സാധാരണ ഇക്കിളിപ്പടവും രതിനിർവ്വേദവും തമ്മിലെന്താണ് വ്യത്യാസമെന്ന് ഒരു പഴയലേഖനത്തിൽ ഒരാൾ ചോദിച്ചിരുന്നു.

അത്തരത്തിൽ ഒരു പ്രമേയം രണ്ടുജീനിയസുകളുടെ കയ്യിലൂടെ പുറത്തുവന്നാൽ എങ്ങനെയുണ്ടാകും എന്നതാണ് രതിനിർവേദത്തിന്റ കാഴ്ചയിലെ കൗതുകം എന്ന് തോന്നുന്നു. പ്രത്യേകിച്ച് ഭരതൻ എന്ന സംവിധായകന്റെ കണ്ണിലൂടെ കാണുന്ന ആ കൗമാരത്തിന്റെ കാഴ്ചകൾ. അത് മറ്റൊരാൾ നോക്കിയാൽ കാണാൻകഴിയില്ലെന്ന് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിറങ്ങിയ റീമേക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

കവിയായ ഒരാൾ എഴുതുന്ന കവിതകളും അങ്ങനെയല്ലാത്ത ഒരാളെഴുതുന്ന കവിതകളും തമ്മിൽ വലിയ വ്യതാസമുണ്ടാകുമെന്ന് ആരോ എഴുതിയത് ഓർക്കുന്നു. അത്പോലെ കാര്യമായ ഉൾക്കനമൊന്നുമില്ലാത്ത പലചിത്രങ്ങളും ഭരതനെന്ന ചല’ചിത്രകാരനിലൂടെ’ പുറത്തുവന്നപ്പോഴുണ്ടായ ഭംഗിയും നാം പലപ്പോഴും കണ്ടിട്ടുള്ളതാണല്ലോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

വാടകയ്ക്ക് ഒരു ഹൃദയം 30 വർഷം മുന്നേ സേലത്ത് വെച്ച് ഞാൻ നൂൻ ഷോ, ബി റ്റ് ചേർത്തത് കണ്ടത് കരയണോ ചിരിക്കണോ എന്നറിയാതെയാണ്, രാജീവ്കുമാർ രതിനിർവേദം എടുത്തപ്പോൾ ഉള്ള കാലം അല്ല 80 കൾ 14 വയസ്സുകാരനെ ആ റോളിൽ വെച്ച് സിനിമ തീയേറ്ററിൽ ഇറക്കാൻ ഇവിടെ നിയമം അനുവദിക്കില്ല ആളുകൾ സമ്മതിക്കില്ല, രതിനിർവ്വേദം പത്മരാജൻ എഴുതിയ കഥയാണോ ? തിരക്കഥ പത്മരാജനായിരിക്കാം , പമ്മന്റെ കഥയാണതെന്നാണ് ഓർമ്മ, കൗമാരമനസ്സിൽ , കാമമുണർത്തുന്ന രതിയുടെ നിർവ്വേദമാണത്. കഥയിൽ, പക്ഷികൾ, അണ്ണാൻ മുതലായ ജീവികൾ ഇണചേരുന്നത് കാണുന്നതാണ് രതിയുടെ ആകർഷണത്തിന് ആരംഭമായി എഴുതിയിരിക്കുന്നത്. രതിനിർവ്വേദം നല്ല കഥയും, ഇഷ്ടപ്പെട്ട സിനിമയുമാണ് എന്നുമാണ് പോസ്റ്റ്.

Leave a Comment