നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു ചിത്രം ആണ് കെ ജി എഫ്. ചിത്രത്തിന്റെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ തന്നെ മികച്ച സ്വീകാര്യത ആണ് ചിത്രത്തിന് ലഭിച്ചത്. കന്നഡ ചിത്രമായ കെ ജി എഫ് പല ഭാഷകളിലേക്ക് മാറ്റി ആണ് പ്രദർശനത്തിന് എത്തിയത്. ഏകദേശം 80 കോടി രൂപ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം 250 കോടിയോളം ആണ് ബോക്സ് ഓഫീസിൽ നേടി എടുത്തത്. മലയാളം, തെലുങ്കു, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. യാഷ് നായകൻ ആയ ചിത്രം വലിയ തരംഗം ആണ് യുവാക്കളുടെ ഇടയിൽ സൃഷ്ട്ടിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. പല തവണ റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രം കോവിഡ് മൂലം പ്രദർശനം മാറ്റി വെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഏപ്രിൽ 14 നു ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്. 100 കോടി രൂപ മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യാഷും ശ്രീനിധി ഷെട്ടിയും അടങ്ങുന്ന സംഘം കേരളത്തിൽ എത്തിയിരുന്നു.
എറണാകുളം ലുലു മാളിൽ ആണ് പ്രമോഷന്റെ ഭാഗമായി എത്തിയത്. സുപ്രിയ മേനോൻ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ഇതിൽ പങ്കെടുത്തിരുന്നു. എന്നാൽ സുപ്രിയയ്ക്കും ശങ്കർ രാമകൃഷ്ണയും എതിരെ കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ ഉയർന്നു വരുന്നത്. വേദിയിൽ എത്തിയപ്പോൾ സുപ്രിയ യാഷിനു അരികിൽ ചെന്ന് ഹസ്തദാനം നൽകി. എന്നാൽ സുപ്രിയയെ കണ്ടു ശ്രീനിധി എഴുന്നേറ്റ് നിന്ന് എങ്കിലും സുപ്രിയ ശ്രീനിധിയെ നോക്കുക പോലും ചെയ്യാതെ യാഷിനു ഹസ്തദാനം നൽകി മുന്നോട്ട് പോകുകയായിരുന്നു. പിന്നാലെ വന്ന ശങ്കർ രാമകൃഷ്ണനും ഇതേ പ്രവർത്തി തന്നെ ആണ് ആവർത്തിച്ചത്. ഇതോടെ ആണ് കേരളത്തിൽ വന്ന ശ്രീനിധിയെ അപമാനിച്ചു എന്ന തരത്തിൽ ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നത്.
എന്നാൽ സുപ്രിയയുടെ ഈ പ്രവർത്തിയെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന കമെന്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. എന്തുകൊണ്ടാണ് സുപ്രിയ അങ്ങനെ ചെയ്തത് എന്ന വിശദീകരണവുമായി നിഖിൽ സക്കറിയ കോര എന്ന വ്യക്തി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഈ ചടങ്ങു ആരംഭിക്കുന്നതിനു മുൻപ് സുപ്രിയയും ശങ്കറും ശ്രീനിധിയും സ്റ്റേജിന് താഴെ നിന്ന് സംസാരിക്കുകയായിരുന്നു. യാഷ് വന്നു നേരെ വേദിയിലേക്ക് കയറുകയായിരുന്നു. ഇതിനു പിന്നാലെ ആണ് ശ്രീനിധിയും സുപ്രിയയും ശങ്കറും വേദിയിലേക്ക് എത്തുന്നത്. അത് വരെ സംസാരിച്ച് നിന്നവർ ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി കാണും പോലെ അഭിവാദ്യം ചെയ്യേണ്ട കാര്യം ഇല്ലല്ലോ. ഞാൻ കണ്ടു നിന്ന കാര്യം പറഞ്ഞെന്നെ ഉള്ളു എന്നും ആയിരുന്നു കമെന്റ്.