മോഹൻ ലാലിനോടൊപ്പം ഒന്നിൽ കൂടുതൽ നായികമാർ അദ്ദേഹത്തിന്റെ താര ജോഡി ആയി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്

ഒരു കാലത്ത് മലയാള സിനിമയിൽ വലിയ ഹിറ്റ് ആയ ചിത്രം ആയിരുന്നു ഹേയ് ഓട്ടോ. ചിത്രത്തിൽ മോഹൻലാലും രേഖയും ആയിരുന്നു ജോഡികൾ ആയി എത്തിയിരുന്നത്. ഇവരുടെ ജോഡി ആരാധകരും ഏറെ ഇഷ്ട്ടപെട്ടു എന്നതിന്റെ തെളിവായി വലിയ വിജയം ആയിരുന്നു ചിത്രം നേടിയത്. അതിനു ശേഷവും ഇതേ ജോഡിയിൽ വേറെയും മലയാള സിനിമകൾ ഇറങ്ങിയിരുന്നു. മോഹൻലാലിന്റെ ഭാഗ്യ നായികമാരിൽ ഒരാൾ ആയിരുന്നു രേഖ എന്ന് തന്നെ പറയാം.

കാരണം ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ഈ ജോഡിയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനുപമ എന്ന യുവതിയാണ് സിനി ഫയൽ എന്ന ഗ്രൂപ്പിൽ ഈ താര ജോഡികളെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും ഈ പോസ്റ്റ് നേടിയിരിക്കുകയാണ്.

പോസ്റ്റ് ഇങ്ങനെ, മോഹൻ ലാലിനോടൊപ്പം ഒന്നിൽ കൂടുതൽ നായികമാർ അദ്ദേഹത്തിന്റെ താര ജോഡി ആയി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.. അതിൽ തന്നെ മോഹൻ ലാൽ. കാർത്തിക ജോഡി ഒരു നൊസ്റ്റാൾജിയ ആയി പലരുടെയും മനസ്സിൽ ഉണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കൂടെ കൂടുതൽ ചിത്രങ്ങളിൽ വന്നത് ഉർവശിയും ശോഭനയും ആണ്. ഒപ്പം രേവതി, രമ്യ കൃഷ്ണൻ എന്നിവർ എല്ലാം മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ മോഹൻ ലാലിന്റെ നായിക ആയിട്ടായിരുന്നു.

ഉർവശി കഴിഞ്ഞാൽ വേണു നാഗവള്ളി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു രേഖ. എനിക്കേറെ ഇഷ്ടപെട്ട ഒരു കോമ്പോ കൂടി ആണ് മോഹൻ ലാൽ രേഖ ജോഡി. ഏയ് ഓട്ടോയിലെ സുധിയേയും മീനുകുട്ടിയും ആരും മറക്കാൻ വഴിയില്ല, ഒരു പരാജയ ചിത്രം ആയിരുന്നിട്ടും കിഴക്കുണരും പക്ഷിയും ഈ ജോഡിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മറ്റു നായകരുടെ കൂടെ രേഖ ജോഡി വന്നിട്ടുണ്ടെങ്കിലും ലാലിനോടൊപ്പം ആകും അവരുടെ മികച്ച കോമ്പോ എന്നുമാണ് പോസ്റ്റ്.

 

 

മോഹന്‍ലാലിന്റെ ഒപ്പം ജോഡി യായി ആരഭിനയിചാലും അവരെ കംഫര്‍ട്ട് ആക്കി നിര്‍ത്താന്‍ ഒരു പ്രത്യേക കഴിവുണ്ട് അദ്ദേഹത്തിന്. അതിപ്പോ സുകുമാരിയമ്മ ആയാലും അമല പോള്‍ ആയാലും. നായിക വേഷം അല്ല അമ്മ വേഷം ആയാലും കവിയൂര്‍ പോന്നമ്മക്കൊപ്പം ഉള്ള അതെ ഫീല്‍ ശാന്താ ദേവിക്കൊപ്പം ( നാടോടിക്കാറ്റ് ) കിട്ടും മലയാളത്തിലെ മറ്റു അഭിനേതാക്കള്‍ മികച്ച പ്രകടനം നടത്തിയ മിക്ക തും കണക്കെടുത്താല്‍ കൂടെ ഉള്ളത് മോഹന്‍ലാല്‍ ആയിരിക്കും നായകനായി എന്ന് തോന്നിയിട്ടുണ്ട് – കിലുക്കം, കിരീടം, ധനം, ലാല്‍സലാം, നരസിംഹം, തുടങ്ങിയ കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment