എനിക്ക് അറുപതോ എഴുപതോ വയസ്സ് ആയിട്ടില്ല, വേണമെങ്കിൽ ഇനിയും കല്യാണം കഴിക്കാം

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രേഖ. നിരവധി പരമ്പരകളിൽ മിനിസ്ക്രീൻ പ്രേഷകരുടെ  മനസ്സിൽ ഇടം നേടിയിരിക്കുകയാണ് താരം ഇതിനോടകം. ബിഗ് സ്‌ക്രീനിൽ സജീവമായിരുന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേക്ക് എത്തുകയായിരുന്നു. നിരവധി പരമ്പരകളിൽ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ വേഷത്തിൽ എത്തിയത്. ശക്തമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി ആരാധകർ ആണ് താരത്തിന് ഇന്ന് ഉള്ളത്. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് താരത്തിന് എതിരെ വന്നത്. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടി കാണിച്ചാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് ആരാധകർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

രേഖ പറയുന്നത് ഇങ്ങനെ, എനിക്ക് എതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് വന്നിട്ടുള്ളത്. അതൊക്കെ ഞാൻ കണ്ടിട്ടും ഉണ്ട്. അതിൽ ആണുങ്ങൾ പറയുന്ന കമെന്റുകൾ ഒക്കെ കണ്ടാൽ എനിക്ക് ഒന്നും തോന്നാറില്ല. എന്നാൽ സ്ത്രീകളുടെ കമെന്റുകൾ കാണുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. കാരണം എന്താണ് സ്ത്രീകൾക്ക് തന്നെ മനസ്സിലാകാത്തത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എന്നിക്ക് ഒട്ടും താൽപ്പര്യം ഇല്ലാത്ത കാര്യം ആയിരുന്നു സീരിയൽ. എന്നാൽ ഇന്ന് അതെന്റെ പ്രൊഫഷൻ ആണ്. വിവാഹം കഴിഞ്ഞു ഒരാളുടെ തണലിൽ ഒതുങ്ങാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്. അത് തന്നെ ആയിരുന്നു എനിക്ക് ഇഷ്ടവും. എന്നാൽ അതിനു എനിക്ക് കഴിഞ്ഞില്ല. ഇനി പ്രണയിക്കാൻ എനിക്ക് കഴിയില്ല. അതിന്റെ പ്രായവും കഴിഞ്ഞു പോയി. ഇപ്പോൾ എനിക്ക് ജീവിതത്തിൽ ഒരു പക്വത ഉണ്ട്.

ആളുകൾ പറയുന്നത് പോലെ ആയിരുന്നു ഞാൻ എങ്കിൽ എന്റെ മകനെ വല്ല ബോർഡിങ്ങിലും നിർത്തിയിട്ട എനിക്ക് തോന്നുന്നത് പോലെ നടക്കമായിരുന്നു. അവനു ഇപ്പോൾ 11 വയസായി. ഈ സമയം കൊണ്ട് എനിക്ക് 11 വിവാഹം എങ്കിലും കഴിക്കാമായിരുന്നു. എനിക്ക് അറുപതോ എഴുപതോ വയസ്സ് ആയിട്ടില്ല. എന്നാൽ ഞാൻ എന്റെ മകനെ 150 ശതമാനം പെർഫെക്റ്റ് ആയാണ് വളർത്തുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി ഒരു പ്രണയത്തിന് പുറകെ പോകാൻ തനിക്ക് ആഗ്രഹം ഇല്ല എന്നും രേഖ പറഞ്ഞു.

 

Leave a Comment