ഗോമതിയമ്മ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ രേഖ അവതരിപ്പിച്ചത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ രാഹുൽ മാധവൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജനം എന്ന ചിത്രത്തിൽ രേഖ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ഗോമതിയമ്മ എന്നാണ്.രാഷ്ട്രീയ നേതാവായ കെ ആർ ഗൗരിയമ്മയെ ഇൻസ്‌പെയറായ റോളാണ് അത് എന്ന് തോന്നുന്നു. ഇരുപത്തിമൂന്നു വയസിലാണ് രേഖ ഇത്രയും പ്രായമുള്ള വേഷം ചെയ്തത്.

ആ കഥാപാത്രമാക്കാൻ മേക്കപ്പ്മാന് ആവശ്യം ആ മുടിയിൽ കുറച്ചു വെള്ളപൂശൽ മാത്രമാണ്.ഇന്നാണെങ്കിൽ മുഖം ചുളിപ്പിക്കണം മറ്റു പല സംഗതികളും വേണം. ഇത് കളിയാക്കി പറഞ്ഞതല്ല അതാതു കാലങ്ങളിലെ മേക്കപ്പിന്റെ കാര്യം സൂചിപ്പിച്ചതാണ്. ഈയൊരു വിഷയത്തിൽ നിങ്ങളുടെ ഓർമ്മയിലുള്ള ഇതുപോലുള്ള കഥാപാത്രങ്ങൾ ഏതൊക്കെയാണ്. നിങ്ങൾ കണ്ട നല്ല മേക്കപ്പ്, മോശം മേക്കപ്പ് എന്നിവയും പറയാമോ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ഇൻഡ്യനിൽ കമലഹാസൻ (അച്ഛൻ സേനാപതി നല്ല മേക്കപ്പാരുന്നു പക്ഷേ സുകന്യയുടേത് എനിക്ക് ബോറായി തോന്നി, ധിം തരികിട ധോം ൽ മണിയൻപിള്ളയുടെ പാട്ടിയുടെ റോൾ ഏതൊ ചെറുപ്പക്കാരിയെ മേക്കപ്പ് ഇടീച്ചത് പോലുണ്ട്. സുകുമാരി ചെയ്തിരുന്നേൽ കുറച്ചൂടെ കിടുക്കിയേനെ, പ്രിത്വിരാജിന്റെ മേക്കപ്പാണ് മലയാളസിനിമയിലേറ്റവും ദുരന്തം. മൊയ്തീൻ ഒക്കെ സിനിമയുടെ ആസ്വാദനത്തെ തന്നെ മേക്കപ്പ് ബാധിച്ചു.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അഭിനയിക്കുമ്പോൾ നെടുമുടിക്ക് വെറും 39 വയസ്സായിരുന്നു പ്രായം. പക്ഷെ അതിൽ വൃദ്ധന്റെ രൂപം വളരെ പെര്ഫെക്ട് ആയി കൊണ്ടു വന്നു, 1994 അവസാനം “ജനം” എന്ന പടം ഇറങ്ങിയ സമയത്ത് രേഖയ്ക്ക് 23 വയസോ? 33 ആയിരിക്കും, ആകാശദൂത് സിനിമയിലെ അഭിനയത്തിന് മാധവി ദേശിയ അവാർഡിന്റെ അവസാന റൗണ്ട് വരെ എത്തിയതായിരുന്നു.

മേക്ക് അപ് കൂടുതലായി എന്ന കാരണം കൊണ്ടാണ് തഴയപെട്ടത് എന്ന് വായിച്ചിട്ടുണ്ട്. ഭർത്താവ് മരിച്ച സ്ത്രീ ലിപ്സ്റ്റിക്ക് ഇട്ടിരുന്നു എന്നതായിരുന്നു പ്രശ്നം. അത് ഷൂട്ടിംഗ് സമയത്ത് ചൂണ്ടികാണിച്ചപ്പോൾ, ക്രിസ്ത്യൻ സ്ത്രീകൾ ഭർത്താവ് മരിച്ചാലും സൗന്ദര്യം ശ്രദ്ധിക്കാറുണ്ട് എന്ന് മാധവി പറഞ്ഞതായി കണ്ടിരുന്നു, തിരക്കഥയിൽ 60 വയസ്സും മേക്കപ്പ്ന്റെ മെച്ചം ഒന്നുകൊണ്ടു മാത്രം വെള്ളിത്തിരയിൽ 80 വയസ്സും തോന്നിയ തീർത്ഥാടനം ജയറാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment