Celebrity updates

അങ്ങനെ ഒരു ജീവിതം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, എന്നാൽ അത് സാധിച്ചില്ല

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ സജീവമായ താരമാണ് രേഖ രതീഷ്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി മിനിസ്‌ക്രീനിൽ ആണ് താരം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. പരസ്പ്പരം എന്ന പരമ്പരയിലെ പടിപ്പുരവീട്ടിൽ പത്മാവതി അമ്മയെ പ്രേക്ഷകർ ഇന്നും മറന്ന് കാണാൻ ഇടയില്ല. അഭിനയ ജീവിതത്തിൽ വേണ്ടത്ര വിജയം നേടിയ താരത്തിന് എന്നാൽ വ്യക്തി ജീവിതത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. രേഖയുടെ ജീവിതം ആരാധകർക്കെല്ലാം സുപരിചിതമാണ്. ഒന്ന് രണ്ടു വിവാഹം താരം കഴിച്ചെങ്കിലും അതെല്ലാം പാതി വഴിയിൽ അവസാനിക്കുകയായിരുന്നു. ഇപ്പോൾ തന്റെ മകന് വേണ്ടി ജീവിതം.  തന്റെ ജീവിതത്തെ കുറിച്ച് രേഖ ഇപ്പോൾ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

എന്റെ ജീവിതം എല്ലാവരുടെയും മുന്നിൽ ഒരു തുറന്ന് പുസ്തകം ആണ്. എന്റെ മകന് വേണ്ടിയാണ് ഞാൻ ഇനിയുള്ള എന്റെ ജീവിതം മാറ്റിവെച്ചിരിക്കുന്നത്. അവൻ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. പത്ത് വയസ്സ് ഉണ്ട് ഇപ്പോൾ അവനു. അവൻ കുട്ടി ആയിരുന്ന സമയത്ത് വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു ഞങ്ങൾ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ എന്റെ ബുദ്ധിമുട്ട് ഒക്കെ മാറി വരുന്നുണ്ട്. ലോക്ക്ഡൗൺ സമയത്ത് കുറച്ച് പ്രയാസം ഒക്കെ നേരിട്ട് എങ്കിലും ഇപ്പോൾ അതൊക്കെ മാറി ഷൂട്ടിങ് വീണ്ടും ആരംഭിക്കാൻ തുടങ്ങിയത് വലിയ ഒരു ആശ്വാസം ആണ്. മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് കൊണ്ടാണ് ഇപ്പോൾ ഷൂട്ടിങ്ങും നടക്കുന്നത്. എന്നാൽ അഭിനയത്തിൽ മാസ്ക് വെച്ച് അഭിനയിക്കാൻ കഴിയില്ലല്ലോ, അത് കൊണ്ട് തിരികെ വീട്ടിൽ ചെല്ലുമ്പോൾ കുഞ്ഞു ഉള്ളത് കൊണ്ട് ചെറിയ ഒരു പേടി ഒക്കെ ഉണ്ടാകാറുണ്ട്.

തടികുറച്ച് കൊണ്ട് നടത്തിയ മേക്കോവർ ചിത്രങ്ങൾ എല്ലാം ആരാധകർ ശ്രദ്ധിച്ചു എന്നതിൽ വലിയ സന്തോഷം ഉണ്ട്. വർക്ക്ഔട്ടുകൾ ഒക്കെ ചെയ്താണ് അന്ന് അത്തരത്തിൽ മേക്കോവർ ഒക്കെ നടത്തിയത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി വർക്ഔട്ടുകൾ എല്ലാം മുടങ്ങി ഇരിക്കുകയാണ്. കോവിഡ് വാക്സിൻ എടുത്തതിന്റെ ക്ഷീണം ഒക്കെ മാറി വരുന്നതേ ഉള്ളു. അതൊക്കെ മാറിയിട്ട് വർക്ഔട്ട് വീണ്ടും തുടങ്ങണം എന്ന് ഉണ്ടെന്നും താരം പറഞ്ഞു. പിന്നെ പരമ്പരകൾ വഴിതെറ്റിക്കുന്ന തരത്തിൽ ആണെന്നുള്ള അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. കാരണം നന്മയും തിന്മയും ഒക്കെ എല്ലാ മേഖലകളിലും ഉണ്ട്. അത് രാഷ്ട്രീയത്തിൽ ആണെങ്കിലും സിനിമയിൽ ആണെങ്കിലും ഒക്കെ. ഏതാണ് ശരി എന്ന് നോക്കി സ്വീകരിക്കേണ്ടത് നമ്മൾ തന്നെ ആണെന്നും സീരിയലുകൾക്ക് എതിരെ ഉണ്ടായ ആ പരാമർശം തന്നെ വേദനിപ്പിച്ചു എന്നും രേഖ പറഞ്ഞു.

Trending

To Top
error: Content is protected !!