ഹോളി വൂണ്ട് -ഓഗസ്റ്റ് പതിനൊന്നിന് എ സ് എസ് ഫ്രയ്മിസ് ഓൺലൈൻ പ്ലാറ്റഫോമിലുടെ പുറത്തിറങ്ങുന്നു

ഓഗസ്റ്റ് പതിനൊന്നിന് എസ് എസ് ഫ്രയ്മിസ് ഓൺലൈൻ പ്ലാറ്റഫോമിലുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ഹോളി വൂണ്ട്. എസ് എസ് ഫ്രയ്മ്സിന്റെ ഒടിടി പ്ലാറ്റഫോമിൽ ഉള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. മലയാള സിനിമയിൽ ആരും അതികം സംസാരിക്കാത്ത ഒരു വിഷയം ആണ് ഈ ചിത്രം സംസാരിക്കുന്നത്. സ്വവർഗ്ഗ അനുരാഗം പോലെയുള്ള ഒരു വിഷയം പച്ചയ്ക്ക് സംസാരിക്കാൻ ധൈര്യം കാണിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അശോക് ആർ നാഥ് ആണ്. അമൃത വിനോദ് ഷാബു പ്രൗദീൻ ജാനകി സുധീർ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം കേരളത്തിലെ പ്രേക്ഷകർ ചിലപ്പോൾ ഇരു കൈയും നീട്ടി സ്വീകരിക്കാൻ മടിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് മലയാളികൾക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ളത്.

ഇന്ത്യൻ ഭരണകൂടം സ്വവർഗ രതി നല്ലതാണ് എന്ന് പറയുന്നുണ്ടെങ്കിലും അത് ഇന്ത്യൻ സമൂഹത്തിൽ എല്ലാവരും ഒരേപോലെ സ്വീകരിക്കുന്നില്ല. അത് തന്നെയാണ് ഈ ചിത്രവും സംസാരിക്കുന്നത്. ലെസ്ബിയൻസ് ആണെന്ന് അറിയുമ്പോൾ ആളുകൾ അവരെ വേറെ ഒരു രീതിയിൽ കാണുന്നത് ആണ് ഈ ചിത്രം പറയുന്നത്. ഈ സിനിമയിലെ രാഷ്ട്രീയം ചിത്രം ഇറങ്ങിയത് ശേഷവും കൂടുതൽ ചർച്ച ചെയ്യും എന്നത് ചിത്രത്തിലെ അണിയറ പ്രവർത്തകർ ഉറപ്പിച്ചു പറയുന്ന കാര്യം. ഓൺലൈൻ പ്ലാറ്റഫോമിൽ ഇറങ്ങുന്നത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കും എന്നാണ് അണിയറ പ്രവർത്തകർ കണക്ക് കൂട്ടുന്നത്. സ്വവർഗ രതി പാപം ആണെന്ന് പറയുന്ന മത പണ്ഡിതർക്കും സമൂഹത്തിലെ ഉന്നതർക്കും രാഷ്ട്രീയ കോമരങ്ങൾക്കും സദാചാരവാദികൾക്കും മികച്ച ഒരു സന്ദേശം നൽകുന്ന ചിത്രമായിരിക്കും ഇത് എന്ന് അണിയറ പ്രവർത്തകർ തറപ്പിച്ചു പറയുന്നു. സംവിധാനം അശോക് ആർ നാഥ്, ഛായാഗ്രഹണം ഉണ്ണി മടവൂർ, സംഗീതം റോണി റാഫേൽ, ചിത്രം നിർമ്മിച്ചത് സന്ദീപ് ആർ.