രമ്യയുടെ യഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങൾ ആണ് രമ്യ ചെയ്തത്

നിവിൻ പോളി നായകനായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ ആണ് പടവെട്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് നിവിൻ മലയാള സിനിമയിൽ ഒരു തിരിച്ച് വരവ് നടത്തുന്നത് എന്ന് തന്നെ പറയാം. ഇത്രയും കാലയളവിനുള്ളിൽ വലിയ രീതിയിൽ ഉള്ള പല വിമർശനങ്ങളും നിവിനു നേരിടേണ്ടി വന്നു. എന്നാൽ തന്നെ വിമർശിച്ചവർക്ക് എല്ലാം തിരിച്ചടി നൽകിയിരിക്കുകയാണ് നിവിൻ ഈ ചിത്രത്തിൽ കൂടി. മികച്ച അഭിനയം തന്നെ ആണ് താരം ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.

വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊണ്ട് ചിത്രം തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിൽ അഭിനയിച്ച രമ്യ എന്ന താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അഭിലാഷ് മാന്നാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായി മാറുകയാണ് #രമ്യ_സുരേഷ്. പടവെട്ട് സിനിമയിലെ “പുപ്പമ്മ” എന്ന് ക്യാരക്ടർ രമ്യ സുരേഷ് മികച്ച രീതിയിൽ ആണ് കാഴ്ചവച്ചത്. ശരീരഭാഷകൊണ്ടും മികച്ച ശബ്ദം കൊണ്ടും ഗംഭീരമാക്കി രമ്യ. രമ്യയുടെ കരിയർ ആകും “പടവെട്ട്”. മികച്ച സ്വഭാവനടിക്കുള്ള അവാർഡ് വരെ പ്രതീക്ഷിക്കാം. രമ്യയുടെ സ്വന്തം പ്രായത്തെക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങൾ ആയിട്ടാണ് അഭിനയിക്കുന്നത്.

അത് തന്നെ ആണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സലോമിയുടെ അമ്മ വേഷവും (ഞാൻ പ്രകാശൻ) കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ രാജിയും, സഭാഷ് ചന്ദ്രബോസിലെ വീട്ടമ്മയും നിഴലിലെ ഭാനുവിനയും ഒരുപാട് ഇഷ്ടപ്പെട്ടു. മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച രമ്യക്ക് ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

നല്ലയൊരു കഥാമൂല്യമുള്ള ഒരു സിനിമ രമ്യക്ക് ലഭിക്കുമെന്ന് ആണ് എന്റെ പ്രതീക്ഷ. അതിലൂടെ മികച്ച നടിക്കുള്ള അവാർഡ് വരെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ലോക്കൽ/ദാരിദ്യ വേഷങ്ങൾ നന്നായി ചെയ്യും. ആളുടെ ഒറിജിനൽ പ്രായവും ലുക്കും ഒക്കെ ഇന്റർവ്യൂവിൽ കാണുന്നവർ അന്തംവിട്ടുപോകും എന്നാണ് ഒരാൾ നൽകിയ കമെന്റ്.

Leave a Comment