പല രംഗങ്ങളിലും നിവിനേക്കാൾ മുകളിൽ സ്കോർ ചെയ്തു എന്ന് തന്നെ പറയാം

നിവിൻ പോളി നായകനായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ ആണ് പടവെട്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് നിവിൻ മലയാള സിനിമയിൽ ഒരു തിരിച്ച് വരവ് നടത്തുന്നത് എന്ന് തന്നെ പറയാം. ഇത്രയും കാലയളവിനുള്ളിൽ വലിയ രീതിയിൽ ഉള്ള പല വിമർശനങ്ങളും നിവിനു നേരിടേണ്ടി വന്നു. എന്നാൽ തന്നെ വിമർശിച്ചവർക്ക് എല്ലാം തിരിച്ചടി നൽകിയിരിക്കുകയാണ് നിവിൻ ഈ ചിത്രത്തിൽ കൂടി. മികച്ച അഭിനയം തന്നെ ആണ് താരം ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.

വളരെ മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കൊണ്ട് ചിത്രം തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്. ഈ അവസരത്തിൽ ചിത്രത്തിൽ അഭിനയിച്ച രമ്യ എന്ന താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആൻസി വിഷ്ണു എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പടവെട്ടിൽ എന്നെ ഏറ്റവും ആകർഷിച്ച പ്രകടനം നിവിൻ പോളിയുടേതോ ഷമ്മി തിലകന്റേതോ അല്ല.

രവിയുടെ ഇളയമ്മയായ രമ്യാ സുരേഷിന്റെ അഭിനയം ആയിരുന്നു. എത്ര തന്മത്വത്തോടെയാണ് അവർ ആ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. പണ്ട് ഞാൻ പ്രകാശനിലൊക്കെ മികച്ച പ്രകടനം കാഴ്ച വച്ച നടിയാണെങ്കിൽ കൂടി ഇത്രയും കഴിവുള്ള ഒരാളാണ് രമ്യ എന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. തുടക്കം മുതൽ അവസാനം വരെയും സ്ക്രീനിൽ അപാര പെർഫോമൻസ് ആയിരുന്നു.

ചില സീനുകളിൽ ഒക്കെ നായകനായ നിവിനും മേലെ സ്കോർ ചെയ്യാൻ രമ്യ സുരേഷിന് കഴിഞ്ഞു എന്നതാണ് സത്യം. പ്രത്യേകിച്ചും ക്ലൈമാക്‌സിലുള്ള അവരുടെ ഒരൊറ്റ ഡയലോഗ് മതി തീയേറ്റർ മൊത്തം എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ. തുടർന്നും മികച്ച കഥാപാത്രങ്ങളുമായി രമ്യ സുരേഷ് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കട്ടെ. രമ്യയെന്ന നടിയെ മികച്ച അഭിനേത്രി എന്ന് തന്നെ രേഖപ്പെടുത്തട്ടെ മലയാള സിനിമ മേഖല എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

എന്തിനാണ് എപ്പോഴും ഒരാളെ പൊക്കാൻ മറ്റൊരാളെ താഴ്ത്തി പറയുന്നത്? നായകൻറെ മുകളിൽ എന്ന് പറയേണ്ടതിന്റെ ഒരു ആവിശ്യവും ഇല്ല, ഇവർ നിഴൽ സിനിമയിൽ കുഞ്ചാക്കോ ബോബനെ കാണാൻ വരുന്ന ഒരു സീനുണ്ട്. ആ സിനിമയിൽ എനിക്ക് ഏറ്റവും പേടി തോന്നിയ സീനാണ്. ഫേസ് എക്സ്പ്രഷനും ഡയലോഗ് ഡെലിവറിയും, ഒരു രക്ഷയുമില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment