വിജയ് യേശുദാസുമായുള്ള വിവാഹ വാർത്തയോട് പ്രതികരിച്ച് രഞ്ജിനി ജോസ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായിക ആണ് രഞ്ജിനി ജോസ്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ രഞ്ജിനി ഇടം പിടിക്കാറും ഉണ്ട്. എന്നാൽ അത്തരം ഗോസിപ്പുകളോട് ഒന്നും രഞ്ജിനി പ്രതികരിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. രഞ്ജിനി ഒരിക്കൽ വിവാഹിത ആയതായിരുന്നു എങ്കിലും ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. അധികം വൈകാതെ തന്നെ താരം വിവാഹ മോചനം നേടുകയായിരുന്നു ചെയ്തത്. ശേഷം സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്ത താരത്തിന് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കേണ്ടിയും വന്നിട്ടുണ്ട്. പലപ്പോഴും രഞ്ജിനി വിവാഹിത ആകാൻ പോകുന്ന എന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് തീരുമാനിച്ച ഒരാൾ ആണ് ഞാൻ എന്ന് രഞ്ജിനി ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഒരു പക്ഷെ ലിവിങ് ടുഗതർ റിലേഷനിൽ ഞാൻ ഏർപ്പെട്ടേക്കാം. എന്നാൽ അതും ഒരു തരാം ഉടമ്പടി ആണ്. പക്ഷെ ഒരിക്കലും ഇനി വിവാഹം എന്ന ഉടമ്പടിയിൽ ഞാൻ ഒപ്പു വയ്ക്കില്ല എന്നും കൂട്ടിന് ഒരാൾ വേണം എന്ന് തോന്നിയാൽ ലീവിങ് ടുഗതർ ജീവിതം തിരഞ്ഞെടുക്കും എന്നും രഞ്ജിനി പറഞ്ഞു. കൂടാതെ വിജയ് യേശുദാസുമായുള്ള ഗോസിപ്പിനോടും രഞ്ജിനി പ്രതികരിച്ചു. ഒരിക്കൽ ഞാൻ ഒരു പരുപാടിയിൽ ഇരുന്ന സമയത്ത് ആണ് ഞാനും വിജയിയും ഒരുമിച്ച് ഉള്ള ഒരു ചിത്രം വെച്ച് ഞങ്ങൾ പ്രണയത്തിൽ ആണെന്ന വാർത്ത പ്രചരിക്കുന്ന കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ അപ്പോൾ തന്നെ വിജയിയെ വിളിച്ച് ഈ കാര്യം പറഞ്ഞു. വിജയ്, നമ്മൾ പ്രണയത്തിൽ ആണെന്ന്. എപ്പോൾ? ഞാൻ അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയിയുടെ മറുപടി. അടുത്ത സുഹൃത്തുക്കൾ ആണ് ഞാനും വിജയിയും എന്നുമാണ് രഞ്ജിനി പറഞ്ഞത്.

നല്ല രീതിയിൽ ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നവർക്ക് മാത്രമേ വിവാഹം എന്നതിൽ വിജയിക്കാൻ കഴിയു. എന്നെ സംബന്ധിച്ചിടത്തോളം അത്തരം ഒരു വർക്ക് ഔട്ട് ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ഇനി ഒരു വിവാഹം ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ജീവിതം അല്ലെ, നാളെ എന്താണ് സംഭവിക്കുന്നത് എന്ന് പറയാൻ കഴിയില്ല എന്നും രഞ്ജിനി പറഞ്ഞു.